ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികള്‍ സലീമയെ അത്ര പെട്ടെന്ന് മറക്കില്ല.ഇവര്‍ അവതരിപ്പിച്ച നഖക്ഷതങ്ങളിലെ ലക്ഷ്മിയും ആരണ്യകത്തിലെ അമ്മിണിയുമെല്ലാം മലയാളികള്‍ നെഞ്ചേറ്റിയ കഥാപാത്രങ്ങളാണ് എന്നതു തന്നെ കാരണം. ഒരു പിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച് പെട്ടെന്നൊരുനാള്‍ സിനിമാരംഗം വിട്ടത് ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം സലീമ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ്. തമിഴിലാണ് താരത്തിന്റെ രണ്ടാം വരവിന്റെ തുടക്കം. അഞ്ജലി നായികയാകുന്ന ത്രീഡി ഹൊറര്‍ ചിത്രം ലിസയിലാണ് താരം ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സലീമയുടെ ക്യാരക്ടര്‍ ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാണ്. തുടര്‍ന്ന് മറ്റൊരു തമിഴ് ചിത്രത്തിലും താരം അഭിനയിച്ചു. അത് അടുത്ത വര്‍ഷമാകും തിയേറ്ററിലെത്തുക. പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളായ സലീമ, ഹരിഹരന് സംവിധാനം ചെയ്ത നഖക്ഷതങ്ങളിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലക്ഷ്മി എന്ന ഊമയെ സലീമ മികച്ചതാക്കി.…
Read More