ഉറക്കത്തിലാഴ്ന്ന മൂന്നു മക്കളെയും ഭാര്യയേയും വിളിച്ചുണര്‍ത്തി. വാതില്‍ തുറന്നപ്പോള്‍ കൂരിരുട്ട്, കറുത്ത പുക പരിസരമാകെ പരന്നിരിക്കുന്നു;നാദിര്‍ഷയുടെ സഹോദരനും കുടുംബത്തിനും ജീവിതം തിരിച്ചു നല്‍കിയത് ഈ ഫോണ്‍കോള്‍…

ദുബായ്: സംവിധായകനും നടനുമായ നാദിര്‍ഷയുടെ സഹോദരന്‍ സാലിക്കും കുടുംബത്തിനും ഇത് പുതുജന്മമാണ്. ദുബായിലെ മുഹൈസിനയില്‍ താമസിക്കുന്ന സാലിക്കും കുടുംബത്തിനും ജീവിതം തിരികെ നല്‍കിയത് സുഹൃത്തിന്റെ ഒരു ടെലിഫോണ്‍ വിളിയാണ്. രാത്രി രണ്ടുമണിക്കു ജോലി കഴിഞ്ഞു തിരിച്ചുവരുന്ന സഹപ്രവര്‍ത്തകന്‍ അനീസ് തന്റെ സുഹൃത്തും കുടുംബവും താമസിക്കുന്ന കെട്ടിടത്തില്‍ തീയും പുകയും കാണുന്നു. താഴെ ആംബുലന്‍സ് വാഹനങ്ങള്‍ സര്‍വസജ്ജമായി നില്‍ക്കുന്നുണ്ട്. ടെലഫോണ്‍ എടുത്ത് സുഹൃത്തിനെ വിളിച്ചു ‘ സാലീ.. നീ എവിടെയാണ് ? നിന്റെ കെട്ടിടത്തിന് താഴെ ആളുകളും ആംബുലന്‍സ് തടിച്ചു കൂടിയിരിക്കുകയാണ് ‘ . ഒന്നുമറിയാതെ കിടന്നുറങ്ങിയ സാലിക്ക് ഈ ഫോണ്‍വിളി ഒരു ദൈവദൂതന്റെ അറിയിപ്പു പോലെയാണ് അനുഭവപ്പെട്ടത്. ഉറക്കച്ചടവോടെ എഴുന്നേറ്റ് പുറത്തേയ്ക്ക് നോക്കി. ആളുകള്‍ മുകളിലേക്ക് നോക്കി നില്‍ക്കുന്നു, ചിലര്‍ ടോര്‍ച്ച് തെളിച്ചു മുഖം കാണാന്‍ ശ്രമിക്കുന്നുണ്ട്. ഉറക്കത്തിലാഴ്ന്ന മൂന്നു മക്കളെയും ഭാര്യയേയും വിളിച്ചുണര്‍ത്തി. വാതില്‍ തുറന്നപ്പോള്‍…

Read More

എട്ടു സംസ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ പിടിച്ചത് 2000 നായ്ക്കളെ; വരുമാനം 20 ലക്ഷം രൂപ; പത്രപ്രവര്‍ത്തനത്തില്‍ നിന്ന് പട്ടിപിടിത്തത്തിലേക്ക് തിരിഞ്ഞ സാലിയുടെ ജീവിതം ആരെയും അതിശയിപ്പിക്കും…

  തൃശ്ശൂര്‍:പത്രപ്രവര്‍ത്തനം ഒന്നാംക്ലാസില്‍ പാസായ ഒരാള്‍ പട്ടിപിടിത്തം ജീവിതമാര്‍ഗമായി സ്വീകരിക്കുക. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നുമെങ്കിലും തൃശൂരുകാരി സാലിയുടെ ജീവിതം ഇതാണ്. കേരളത്തില്‍ നായ പിടിത്തം തൊഴിലായി സ്വീകരിച്ച ഏക വനിതയാണ് സാലി. നൂറു ശതമാനം സന്തോഷത്തോടെയും ആത്മാര്‍ഥതയോടെയുമാണ് നായ പിടിത്തത്തില്‍ സാലി സജീവമാകുന്നത്. ഒരു നായയെ പിടിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്ത് വന്ധ്യംകരിച്ച് തെരുവില്‍ വിട്ടാല്‍ കേരളത്തില്‍ തദ്ദേശ സ്ഥാപനം 1,300 രൂപ നല്കും. ഇതില്‍ തൃപ്തയാണ് സാലി. തെരുവ് നായ്ക്കളെ കൈകൊണ്ട് പിടിക്കുന്നതാണ് സാലിയുടെ രീതി. ബിസ്‌കറ്റ് ഇട്ടു കൊടുത്ത് അടുത്തു കൂടും. പിന്നീട് കൈകൊണ്ട് പിടിച്ച് വണ്ടിയിലാക്കും. അക്രമാസക്തരായ നായകളെ മാത്രം ബട്ടര്‍ഫ്‌ലൈ വല കൊണ്ട് പിടികൂടുകയുള്ളൂ. വണ്ടിയില്‍ യാത്ര നായകള്‍ക്കൊപ്പം കൂട്ടിലിരുന്നും. ഏഴില്‍ പഠിക്കുമ്പോള്‍ ഒരു തെരുവ് നായ സാലിക്കൊപ്പം എന്നും സ്‌കൂളിലേക്കും തിരിച്ചും കൂട്ട് പോകുമായിരുന്നു. ഒരു ദിവസം…

Read More