കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായതോടെ താര സംഘടനയായ അമ്മ പോലും ദിലീപിനെ കൈവിട്ടിരുന്നു. എന്നാല്‍ ഈ അവസരങ്ങളിലെല്ലാം ദിലീപിനു പരസ്യപിന്തുണയുമായെത്തിയ വ്യക്തിയാണ് സലിം ഇന്ത്യ. കേരളം നെഞ്ചേറ്റിയ ദിലീപിന്റെ ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ മിക്കവരും കൈവിട്ടു. അത്തരമൊരവസ്ഥയില്‍ നീതി നിഷേധിക്കപ്പെടരുതെന്ന ചിന്തയില്‍ നിന്നാണ് താന്‍ ദിലീപിനായി രംഗത്തിറങ്ങിയതെന്ന് സലിം ഇന്ത്യ പറയുന്നു. ചാലക്കുടിയിലെ ഡി സിനിമാസ് തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ ശയന പ്രദക്ഷിണമായിരുന്നു ആദ്യനടപടി. തുടര്‍ന്ന് നിരാഹാരം. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് 10 മണിക്കായിരുന്നു ചാലക്കുടി നഗരസഭാപരിസരത്തെ ശയന പ്രദക്ഷിണം. കട്ടിലും ചെറിയ ഫ്ളക്സ് ബോര്‍ഡും കൊണ്ടുവച്ചു. ദിലീപിനു പോലും അറിയാത്ത വേളയിലാണ് ആലുവ ജയിലില്‍ സലിം ഓഗസ്റ്റ് 12 നു സന്ദര്‍ശനത്തിനു ചെന്നത്. ഇതിന് ശേഷം ദിലീപിനായി വാദങ്ങളുയര്‍ത്തി. പ്രധാനമന്ത്രിക്ക് കത്തെഴുതി. ദിലീപ് കുറ്റവാളിയല്ലെന്നാണ് സലിം ഇന്ത്യയുടെ പൂര്‍ണ്ണ വിശ്വാസം. നടിയോട് ചെയ്ത ദ്രോഹത്തിന് താങ്കള്‍…
Read MoreTag: salim india
ദിലീപിനെ ദ്രോഹിക്കുന്നവര്ക്കെതിരേ മനുഷ്യാവകാശ കമ്മീഷന് സലിം ഇന്ത്യ അധിക പരാതി നല്കി; ദിലീപിനെ കാണാന്‍ ടോമിച്ചന് മുളകുപാടത്തെപ്പോലും അനുവദിച്ചില്ലെന്ന് സലിം ഇന്ത്യയുടെ വെളിപ്പെടുത്തല്‍
ദിലീപിനു നീതി ലഭിക്കാനുള്ള പോരാട്ടം തുടരുമെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സലിം ഇന്ത്യ. ദിലീപിനെതിരേയുള്ള അന്വേഷണം വൈകിപ്പിക്കുന്നത് അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനു വേണ്ടിയാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് ആലുവ റൂറല്‍ എസ്പിയില് നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ തന്നോടു പറഞ്ഞതായി സലിം ഇന്ത്യ പറയുന്നു. കുറ്റാരോപിതന് മാത്രമായ ദിലീപിനെ കാണാന്‍ സഹപ്രവര്‍ത്തകരെയും സുഹൃത്തുകളെയും അനുവദിക്കാത്തത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സലിം ഇന്ത്യ ഒരു അധിക പരാതി കൂടി മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.മുമ്പു തനിക്കു ദിലീപിനെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ച കാര്യവും സലിം ഇന്ത്യ പരാതിയില്‍ പറയുന്നുണ്ട്. ദിലീപ് ചിത്രം രാമലീലയുടെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടത്തിനും ആദ്യം സന്ദര്‍ശാനുമതി നിഷേധിച്ചതായി സലിം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും പത്രപ്രസ്താവനകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും ചിലര്‍…
Read Moreദിലീപിന് സന്ദര്‍ശക നിയന്ത്രണം; സലിം ഇന്ത്യയുടെ പരാതിയില്‍ സബ് ജയില്‍ സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മീഷന് നോട്ടീസയച്ചു
തൃശൂര്‍: ആലുവ സബ് ജയിലില്‍ തടവില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കാനെത്തുന്നവരെ നിയന്ത്രിക്കുന്നത് അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കാനാണെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സബ്ജയില്‍ സൂപ്രണ്ടില്‍ നിന്നും വിശദീകരണം തേടി. മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. അതേ സമയം കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കോടതിയില്‍ നിന്നു തന്നെ പരിഹാരം കാണണമെന്ന് കമ്മീഷന് പരാതിക്കാരനായ സലിം ഇന്ത്യയെ അറിയിച്ചു. തൃശൂര്‍ സിറ്റിംഗിലായിരുന്നു പരാതി ലഭിച്ചത്. ദിലീപിനെതിരേയുള്ള അന്വേഷണം വൈകിപ്പിക്കുന്നത് അദ്ദേഹത്തെ തടങ്കലില്‍ പാര്പ്പിക്കന്നതിന് വേണ്ടിയാണെന്ന പരാതിയില്‍ കമ്മീഷന് നേരത്തെ ആലുവ റൂറല്‍ എസ്.പിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. അന്വേഷണ പുരോഗതി അറിയിക്കാനും നിര്‍ദ്ദേശമുണ്ടായി. രണ്ടാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് റൂറല്‍ എസ്പിയ്ക്ക അനുവദിച്ച സമയം. കേസ് നവംബര്‍ 17ന് തൃശൂരില്‍ പരിഗണിക്കും.
Read Moreകോടതിയും ജയില്‍ അധികൃതരും എന്നെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നു; ദിലീപ് എന്നെക്കാക്കാണാന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കോടതിയും ജയില്‍ സൂപ്രണ്ടും മുടന്തന്‍ ന്യായം പറഞ്ഞ് അത് മുടക്കുന്നു; സലിം ഇന്ത്യ പറയുന്നതിങ്ങനെ…
തന്നെക്കാണണമെന്ന ആഗ്രഹം ദിലീപ് പ്രകടിപ്പിച്ചെങ്കിലും ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയില്‍ അധികൃതര്‍ തന്നെ അനുവദിക്കുന്നില്ലെന്ന് എഴുത്തുകാരന് സലിം ഇന്ത്യ. ഈ ആവശ്യം ചൂണ്ടിക്കാട്ടി ആവശ്യം ചൂണ്ടിക്കാട്ടി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ സലിം കോടതിയില്‍ മജിസ്ട്രേറ്റിനെ സമീപിച്ചെങ്കിലും അങ്കമാലി മജിസ്ട്രേറ്റ് ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ തയ്യാറാവാതെ തന്റെ ആവശ്യം വാക്കാല്‍ തള്ളിക്കളയുകയാണ് ചെയ്തതതെന്നും സലിം ഇന്ത്യ ആരോപിക്കുന്നു. ദിലീപിന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ദിലീപിനെ അനന്തമായി തടവിലിട്ട് കൃത്രിമ തെളിവുകളുണ്ടാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി സലിം ഇന്ത്യ ആഗസ്റ്റ് 3-ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന് ഈ വിഷയത്തില്‍ ആലുവ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനോട് കമ്മീഷന് വിശദീകരണംതേടിയിട്ടുണ്ട്. 2017-ന് തൃശൂര്‍ പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസില്‍ കൂടുന്ന ക്യാമ്പ് സിറ്റിംഗില്‍ ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സലിം…
Read Moreജൂണ്‍ 28നു ശേഷം ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ത്; ദിലീപിന്റെ ജീവിതം പുസ്തകമാക്കാനൊരുങ്ങി സലിം ഇന്ത്യ; എഴുത്തുകാരന് ദിലീപിനു വേണ്ടി മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിയ്ക്കും കത്തയച്ച ആള്
ദിലീപിന്റെ ജീവിതം പുസ്തകമാക്കാനൊരുങ്ങി എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സലിം ഇന്ത്യ. 2017 ജൂണ്‍ 28-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് തുടങ്ങി പിറ്റേന്നു പുലര്‍ച്ചെ 1.15വരെ 13 മണിക്കൂര്‍ നേരം ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്ത സംഭവം മുതലുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പിന്നീട് ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ച പ്രധാന മുഹൂര്‍ത്തങ്ങളെല്ലാം പുസ്തകത്തില്‍ ചേര്‍ക്കുമെന്ന് സലിം ഇന്ത്യ പറയുന്നു. ജയില്‍ ജീവിതവും രണ്ടു മണിക്കൂര്‍ നേരത്തെ ശ്രാദ്ധവും വൈകാരിക സന്ദര്‍ഭങ്ങളുമെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുമെന്നും സലിം ഇന്ത്യ അവകാശപ്പെടുന്നു. കേസിന്റെ നാള്‍വഴികള്‍ കൃത്യമായി അടയാളപ്പെടുത്തുമെന്നും ഇതിനായി കോടതിരേഖകള്‍ പ്രയോജനപ്പെടുത്തുമെന്നും കഥാകാരന് പറയുന്നു. ദിലീപ് കേസില്‍ അകപ്പെട്ടപ്പോള്‍ പിന്നില്‍ നിന്നു കുത്തുകയും തേജോവധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയവരുമായ എല്ലാവരെയും പുസ്തകത്തിലൂടെ വെളിയില്‍ കൊണ്ടുവരുമെന്നും ഇദ്ദേഹം പറയുന്നു. ദിലീപിന്റെ മനുഷ്യാവകാശങ്ങളെല്ലാം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തെ തടവിലിട്ട് കൃത്രിമമായി തെളിവുണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും…
Read More