സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഗണപതിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത പരിഹാസവുമായി നടന്‍ സലിം കുമാര്. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാര് സമൂഹമാധ്യമത്തില്‍ അഭിപ്രായപ്പെട്ടു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ ചിത്രവും കുറിപ്പിനൊപ്പം സലിം കുമാര് പങ്കുവച്ചു. ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം എന്‍എസ്എസ് വിശ്വാസ സംരക്ഷണദിനമായി ആചരിച്ചിരുന്നു. ഷംസീറിനു തല്‍സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷംസീര്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നും മാപ്പു പറയേണ്ട ആവശ്യമില്ലെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്. സലിം കുമാറിന്റെ കുറിപ്പ് ഇങ്ങനെ… മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാകേന്ദ്രങ്ങളില്‍നിന്നു തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്ക്കുമ്പോള് റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ…
Read MoreTag: salim kumar
ജീവിതത്തില്‍ സങ്കടം പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുമ്പില്‍ ! തുറന്നു പറച്ചിലുമായി സലിം കുമാര്…
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടന്‍ സലിംകുമാര്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അമ്മയെയും ഭാര്യയെയുമാണ് താന്‍ വനിതാ ദിനത്തില്‍ ഓര്‍ക്കുന്നതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജീവിതത്തില്‍ തന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് ഈ രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണെന്ന് സലിം കുമാര് പറയുന്നു. മറ്റുള്ളവരുടെ മുന്പില് ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു കൊടുക്കാത്ത അമ്മയും ഭാര്യയുമാണ് തന്റെ ശക്തി. ഇന്നീ വനിതാ ദിനത്തിലോര്‍ക്കാന്‍ ഇവരല്ലാതെ മറ്റാര്. ഈ ദിനം എന്റെ അമ്മയുടേതാണ്, എന്റെ ഭാര്യയുടെയാണ് സലിം കുമാര് ഫേസ്ബുക്കില്‍ കുറിച്ചു. സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ജീവിതത്തില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണ്. അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ് മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്. മറ്റുള്ളവരുടെ മുന്പില് ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു…
Read Moreആ പടം വലിയ തരംഗമുണ്ടാക്കി, ഷക്കീല തരംഗം..! അവാർഡ് പടത്തിൽ അഭിനയിക്കാനെത്തി കിന്നാരത്തുമ്പിയിൽ പെട്ടുപോയതിനെക്കുറിച്ച് സലിംകുമാർ
കിന്നാരത്തുന്പി എന്ന സിനിമയിൽ ഞാൻ പെട്ടുപോയതാണ്. എന്റെ സീനില്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. എന്നോട് അവാര്‍ഡ് പടം എന്നായിരുന്നു പറഞ്ഞിരുന്നത്. ഭരതന് ടച്ചുള്ള സെക്സിന്റെ ചെറിയൊരു അംശമുണ്ടെന്നായിരുന്നു. പക്ഷെ എന്റെ സീനില്‍ അതൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഷക്കീലയെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഞാനും ജഗതി ശ്രീകുമാറും ചെയ്യാനിരുന്നതായിരുന്നു. തിരക്ക് കാരണം ജഗതിച്ചേട്ടൻ വന്നില്ല. പകരം ഞാനും ഷാജോണും കൂടിയാണ് ചെയ്തത്. ഡബ്ബിംഗിന് ചെന്നപ്പോള്‍ സംവിധായകന് വളരെ വിഷമത്തിലിരിക്കുകയാണ്. സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍ ചെയ്യാന്‍ ആരും തയാറാകുന്നില്ല. അങ്ങനെയാണ് കുറച്ച് എക്സ്ട്രാ സീനുകള്‍ കൂടെ ചേര്‍ത്ത് സെക്സ് പടമാക്കാന്‍ തീരുമാനിച്ചത്. എന്നെ വിളിച്ചത് ഇങ്ങനെ പറഞ്ഞാണെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് കാശ് കിട്ടുമെങ്കില്‍ പടം അങ്ങനെ ആക്കിക്കോളൂ, പക്ഷെ പോസ്റ്ററില്‍ എന്റെ പടം വയ്ക്കരുതെന്ന് പറഞ്ഞു. എനിക്ക് വേറൊന്നും വരാനില്ല, കാരണം എന്റെ രംഗങ്ങളില്‍ ഒന്നുമില്ലായിരുന്നല്ലോ. അവര്‍ വളരെ മര്യാദക്കാരായിരുന്നു. എന്റെ…
Read Moreആ ഒരൊറ്റ കാരണം കൊണ്ട് നിരവധി സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട് ! തുറന്നു പറച്ചിലുമായി സലിം കുമാര്‍…
മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തി മലയാളികളുടെ ഇഷ്ടതാരമായ നടനാണ് സലിം കുമാര്‍. തുടക്കത്തില്‍ ഹാസ്യനടനായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരം പിന്നീട് നായകനായി ഉയരുകയായിരുന്നു. അര്‍ഹതയ്ക്കുള്ള അംഗീകാരമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ അദ്ദേഹത്തെ തേടിയെത്തി. ഇപ്പോളും നായകനായും സഹനടനായും തമാശക്കാരനായും ഒക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് സലീം കുമാര്‍. സലീം കുമാറിന്റെ തുടക്കകാലത്തെ സിനിമകളെല്ലാം കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ളതായിരുന്നു. അദ്ദേഹം സ്‌ക്രീനിലേക്ക് വരുമ്പോഴെ ചിരിക്കാനുള്ള വക പ്രതീക്ഷിച്ചാണ് കാണികള്‍ ഇരിക്കുക. കാത്തിരിപ്പ് വെറുതേയാക്കാതെ മനോഹരമായി കൗണ്ടറുകള്‍ വിതറി ആസ്വദകരെ നിറയെ ചിരിപ്പിക്കുകയും ചെയ്യും സലീം കുമാര്‍. കോമഡി ചെയ്ത് വിജയിക്കുന്നവര്‍ക്ക് സീരിയസ് വേഷങ്ങള്‍ എളുപ്പത്തില്‍ വഴങ്ങും എന്നൊരു ചൊല്ല് സലീം കുമാറിന്റെ കാര്യത്തില്‍ നൂറ് ശതമാനം വിജയമായിരുന്നു. 2004ല്‍ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിലായിരുന്നു സലീം കുമാറിലെ നടന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍…
Read Moreഇഷ്ടമാണ് നൂറുവട്ടം പക്ഷേ… സീലിംകുമാറിന് സലീംകുമാറിനെ ഇഷ്ടമായില്ല; കാരണമായി പറഞ്ഞ കാരണം ചെറുതല്ല….
നേരത്തെ ആസൂത്രണം ചെയ്തുവച്ചതല്ല എന്റെ ജീവിതത്തില്‍ നടന്നതെന്നും, എല്ലാം സംഭവിക്കുകയായിരുന്നു വെന്ന് സലീം കുമാര്. നടനാകണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആദ്യം അഭിനയിച്ച ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമ ഇന്നുവരെ കണ്ടില്ല. മദ്രാസില്‍ നടന്ന ഡബ്ബിംഗ് വേളയില്‍ സിനിമയിലെ എന്റെ ദൃശ്യം പ്രൊജക്ട് ചെയ്തു കണ്ട വേളയില്‍ സലീം കുമാര് എന്ന പ്രേക്ഷകന് സലീം കുമാര് എന്ന നടനെ ഇഷ്ടമായില്ല. മതിമറന്ന രീതിയില്‍ ജീവിച്ചിട്ടില്ല. എനിക്ക് വേണമെങ്കില്‍ കോടീശ്വരനാകാന്‍ വേണ്ടി ശ്രമിക്കാമായിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനൊന്നും ചിന്തിച്ചിട്ടില്ല. സാമ്പത്തികം നോക്കാതെയാണ് പലകാര്യങ്ങളും ചെയ്തത്. പുരസ്കാരങ്ങള്‍ കിട്ടണം എന്നത് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ എല്ലാ ആവേശവും അവ സംഭവിക്കുന്നത് വരെയേ ഉള്ളൂവെന്ന് സലീം കുമാർ
Read Moreആ വള്‍ഗര്‍ സീനില്‍ അഭിനയിക്കാന്‍ ആവില്ലെന്ന് അക്ബറിനോട് കട്ടായം പറഞ്ഞു ! ആ സംഭവത്തെക്കുറിച്ച് സലിം കുമാര്‍ പറയുന്നതിങ്ങനെ…
അലി അക്ബര്‍ സംവിധാനം ചെയ്ത ബാംബു ബോയ്സ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി നടന്‍ സലിം കുമാറും ഉണ്ടായിരുന്നു. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തല്‍ നടത്തിരിക്കുകയാണ് നടന്‍ ഇപ്പോള്‍. സിനിമയിലെ ഒരു വള്‍ഗര്‍ സീനില്‍ താന്‍ അഭിനയിക്കില്ലെന്ന് സംവിധാകനോട് തീര്‍ത്ത് പറയേണ്ടി വന്നുവെന്നാണ് സലിം കുമാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തുവെന്നും അദ്ദേഹം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. സലി കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ സത്യസന്ധമായി മറുപടി പറയാം. ആ സിനിമയില്‍ ഐസ് ക്രീം കഴിക്കുന്ന ഒരു സംഭവം ഉണ്ട്. അത് ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. ഐസ്‌ക്രീം കഴിക്കുന്നതും വെളിക്കിരിക്കുന്നതുമെല്ലാം കൂടെ ലിങ്ക് ചെയ്ത ഒരു വള്‍ഗര്‍ സീന്‍. ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. അധിക്ഷേപം ഉണ്ട്. ഞാന്‍…
Read Moreപലവട്ടം മരിക്കാനൊരുങ്ങിയ എന്നെ പിടിച്ചു നിര്‍ത്തി ! ഭാര്യയെക്കുറിച്ച് സലിം കുമാര്‍ പറയുന്നതിങ്ങനെ…
മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിലൊരാളാണ് സലിം കുമാര്‍. ഹാസ്യ നടനായി വന്ന് സ്വഭാവ നടനായ ചരിത്രമാണ് താരത്തിന്റേത്. അഭിനയ മികവിന് അംഗീകാരമായി ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് സലിം കുമാര്‍. സിനിമാജീവിതം എന്ന സ്വപ്നം സഫലമാകാന്‍ കാരണം ഭാര്യാ തന്റെ ജീവിതത്തിലേക്ക് എത്തിയത് കൊണ്ടാണ് എന്നാണ് സലിം കുമാര്‍ പറയുന്നത്. വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും സലിം കുമാര്‍ എഴുതിയ കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. 1996 സെപ്റ്റംബറില്‍ ആയിരുന്നു സലിം കുമാര്‍ സുനിതയെ തന്റെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത്.വിവാഹ സമയത്തൊക്കെ മിമിക്രി കലാരംഗത്ത് ആയിരുന്നു സലിം കുമാര്‍ സജീവമായിരുന്നത് ..”വിവാഹം കഴിക്കുന്നുണ്ടേല്‍ ജോലിയും കൂലിയും ഇല്ലാത്ത ഈ മിമിക്രി കാരനെ മാത്രേ ഉള്ളു” എന്നുള്ള തീരുമാനം സുനിതയുടേത് ആയിരുന്നു. സലിം കുമാറിന്റെ വിവാഹ ദിവസം പ്രിയ…
Read Moreസെറ്റില്‍ വെച്ച് ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി ! പിന്നീട് ഞങ്ങള്‍ പരസ്പരം മിണ്ടിയിട്ടില്ല; ഒടുവില്‍ സലിം കുമാറിനോടു മാപ്പു പറഞ്ഞ് ജ്യോതികൃഷ്ണ…
ഏറെ നാളത്തെ പിണക്കത്തിനു ശേഷം നടന്‍ സലിം കുമാറിനോടു മാപ്പു ചോദിച്ച് നടി ജ്യോതികൃഷ്ണ.”ഏഴ് വര്‍ഷം മുമ്പ് പക്വതയില്ലായ്മ കൊണ്ട് ഉണ്ടായ ചെറിയ വഴക്കും തുടര്‍ന്നുണ്ടായ ചില സംഭവങ്ങളുമാണ് ഇതിന് കാരണം. എല്ലാത്തിനും ക്ഷമ ചോദിക്കുന്നുവെന്നും നടി” പറഞ്ഞു. ‘നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. പക്ഷേ പല തെറ്റുകളിലും സോറി പറയാതെ ഈഗോ കാരണം മുന്നോട്ടു പോകാറുണ്ട്. ഈഗോ മാറ്റിവെച്ച് സോറി പറഞ്ഞാല്‍ മനസ്സിനു തന്നെ സമാധാനം ഉണ്ടാകും. അത് കേള്‍ക്കുന്നവര്‍ക്കും സന്തോഷം’. ‘നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാര്‍ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്. 2013-ല്‍ മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വെച്ച് ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്. ചെറിയൊരു കാര്യത്തില്‍ തുടങ്ങിയതാണ്. നല്ലരീതിയിലുള്ള വഴക്കായി മാറി.’ ‘വഴക്കുണ്ടായ ശേഷം ഞങ്ങള്‍ പരസ്പരം മിണ്ടിയിട്ടില്ല. അന്ന്…
Read More‘അര്‍ബുദമാണ്, മലദ്വാരത്തിലൂടെ ചോര കിനിയുന്നുണ്ട്, നിങ്ങളുടെ ഒരു സഹായവും ഞങ്ങള്‍ക്ക് വേണ്ട ! ബാലചന്ദ്രന്‍ ചുള്ളിക്കാട് സഹോദരനെ കാണാന്‍ വരുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്; ജയചന്ദ്രനെ ഏറ്റെടുക്കാന്‍ ആരെങ്കിലും സലിം കുമാറിനോട് ആവശ്യപ്പെട്ടോ…
ബാലചന്ദ്രന്‍ ചുള്ളിക്കാടും സഹോദരന്‍ ജയചന്ദ്രനും തമ്മിലുള്ള ബന്ധത്തിലെ വിള്ളലും മറ്റും കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. അര്‍ബുദ ബാധിതനായ ജയചന്ദ്രനെ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഏറ്റെടുക്കേണ്ടതില്ലെന്ന രീതിയില്‍ അഭിപ്രായവുമായി നടന്‍ സലിംകുമാര്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സലിം കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് പോത്താനി. ജയചന്ദ്രനെ ഏറ്റെടുക്കണമെന്ന് സലിംകുമാറിനോടോ ചുള്ളിക്കാടിനോടോ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോയെന്ന് അദ്ദേഹം ചോദിക്കുന്നു. ജയചന്ദ്രന്‍ സന്ദീപ് പോത്താനി നേതൃത്വം നല്‍കുന്ന അന്നം ഫൗണ്ടേഷന്റെ സംരക്ഷണയില്‍ കഴിയുകയാണ്. ജയചന്ദ്രന് അര്‍ബുദമാണെന്നും മലദ്വാരത്തിലൂടെ ചോര കിനിയുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹത്തിന് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഒന്ന് കണ്ടാല്‍ കൊള്ളാമെന്ന ആഗ്രഹം മാത്രമേയുള്ളൂ. അതുകൊണ്ടാണ് അപേക്ഷ ചെയ്യുന്നതെന്നും പോത്താനി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സന്ദീപ് പോത്താനിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗം നടന്‍ സലിംകുമാറിനോട് ഒന്ന് ചോദിച്ചോട്ടെ, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രനെ ചുള്ളിക്കാട് ഏറ്റെടുക്കേണ്ടതില്ല എന്ന രീതിയിലുള്ള…
Read Moreഓ..നമ്മളിതൊക്കെ എത്ര കണ്ടതാ ! മലയാളത്തില്‍ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളും ചിത്രത്തിലുണ്ട്; സണ്ണി ലിയോണിനെ കണ്ടത് അത്ര വലിയ അത്ഭുതമായൊന്നും തോന്നിയില്ലെന്ന് സലിംകുമാര്‍…
മമ്മൂട്ടി നായകനായ മധുരരാജയിലെ ഐറ്റം നമ്പറിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. നടിയുടെ മലയാളി ആരാധകരെല്ലാം ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം സണ്ണി ലിയോണ്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ചിത്രം സോഷ്യല്‍ മീഡയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആ ചിത്രത്തില്‍ സലിംകുമാറും ഉണ്ടായിരുന്നു. സണ്ണി ലിയോണുമൊത്തുള്ള സിനിമാ അനുഭവം എങ്ങനെയുണ്ടായിരുന്നുവെന്ന ചോദ്യത്തിന് സലിംകുമാര്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.സണ്ണി ലിയോണിയെ കണ്ടത് വലിയ അത്ഭുതമായി തനിക്ക് തോന്നിയില്ല എന്നാണ് സലിംകുമാര്‍ പറയുന്നത്. ഇനി താന്‍ അഭിനയിക്കാന്‍ പോകുന്നത് സണ്ണി നായികയായി എത്തുന്ന രംഗീലയില്‍ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘സണ്ണി ലിയോണിനെ കണ്ടത് വലിയ അത്ഭുതമായി എനിക്ക് തോന്നുന്നില്ല. അവരുടെയൊരു ഡാന്‍സ് മധുര രാജയിലുണ്ട്. മറ്റൊരു കാര്യമുണ്ട്. സണ്ണി ലിയോണ്‍പ്രധാനവേഷത്തിലെത്തുന്ന മലയാളചിത്രത്തിലാണ് അടുത്തതായി ഞാന്‍ അഭിനയിക്കുന്നത്. രംഗീല എന്ന ആ ചിത്രത്തിന്റെ…
Read More