അലമുറയിട്ട് നടന്‍ മുന്ന… നടന്‍ സലിം കുമാറിന്റെ വീട്ടില്‍ കുടുങ്ങിക്കിടക്കുന്നത് 30പേര്‍; തങ്ങള്‍ വീടിന്റെ രണ്ടാം നിലയിലാണെന്നും പ്രായമുള്ളവരെ ടെറസിലെത്തിക്കുന്നത് ബുദ്ധിമുട്ടെന്നും സലിംകുമാര്‍

നടന്‍ സലിംകുമാറിന്റെ വസതിയില്‍ കുടുങ്ങിക്കിടക്കുന്നത് 30 പേര്‍. കൊടുങ്ങല്ലൂര്‍ പറവൂര്‍ ആലമ്മാവ് ജംഗ്ഷന് സമീപത്തെ വീട്ടില്‍ സലിംകുമാറിനെയും കുടുംബത്തെയും കൂടാതെ അയല്‍വാസികളുമുണ്ട്. രക്ഷാപ്രവര്‍ത്തകരെ എത്രയും വേഗം സ്ഥലത്ത് എത്തിക്കണമെന്ന് സലിം കുമാര്‍ അഭ്യര്‍ഥിച്ചു. വീടിന്റെ ഒന്നാം നിലയില്‍ വെള്ളം കയറിയതിനാല്‍ മുകളിലത്തെ നിലയിലാണ് ഇപ്പോഴുള്ളത്. വേഗത്തില്‍ ജലനിരപ്പ് ഉയരുന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം നിലയിലേക്ക് വെള്ളം കയറിതുടങ്ങിയാല്‍ ടെറസിലേക്ക് കയറേണ്ടി വരും. ടെറസ് ചെറുതായതിനാല്‍ ഇത്രയും ആളുകള്‍ക്ക് നില്‍ക്കാനാവില്ല. പ്രായമായ ആളുകള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ടെറസിലെത്തുക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ പൂവത്തുരുശി സെന്റ് ജോസഫ് പള്ളിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കരഞ്ഞ് പറഞ്ഞ് നടന്‍ മുന്ന രംഗത്തെത്തി. ഇതുവരെ അവിടെ സഹായവുമായി ആരും എത്തിയിട്ടില്ലെന്നും ഭക്ഷണമോ വെള്ളമോ അവര്‍ക്ക് ലഭിച്ചിട്ടില്ലെന്നും മുന്ന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

Read More

ദിലീപിനെ പിന്തുണച്ചുള്ള നടന്‍ സലിംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി! ആക്രമിക്കപ്പെട്ട നടിക്ക് നുണപരിശോധന വേണമെന്ന പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് സലിംകുമാര്‍

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലെ പരാമര്‍ശങ്ങളില്‍ മാപ്പു പറഞ്ഞ് നടന്‍ സലിംകുമാര്‍. ഞായറാഴ്ച സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ പരാമര്‍ശം തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്നു സലിംകുമാര്‍ പറഞ്ഞു. വിഷയത്തില്‍ നടിയോടും കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ‘ഞായറാഴ്ച ഇട്ടിരുന്ന ഒരു പോസ്റ്റില്‍, ഇരയായ നടിയെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്നുള്ള എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്നു മനസ്സിലാക്കി. ഇതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു. ഈ പരാമര്‍ശം ആ പോസ്റ്റില്‍ നിന്നും ഞാന്‍ മാറ്റുന്നതായിരിക്കും’. പുതിയ കുറിപ്പില്‍ സലിംകുമാര്‍ പറഞ്ഞു. യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളില്‍ നടന്‍ ദിലീപിനു പിന്തുണയുമായാണ് സലിംകുമാര്‍ കഴിഞ്ഞദിവസം രംഗത്തെത്തിയത്. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴുവര്‍ഷം മുന്‍പു രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ്…

Read More