സിബിക്കും ഉദയനും എന്റെ ചിരി ഇഷ്ടമല്ലാത്തതുകൊണ്ട് അവരുടെ സിനിമയിൽനിന്നുതന്നെ എന്നെ മാറ്റിയിട്ടുണ്ട്. മായാജാലം സിനിമയിൽ അഭിനയിക്കാൻ കലാഭവൻ മണിയുടെ ഡേറ്റ് കിട്ടിയില്ല. അന്ന് കലാഭവൻ മണി തിളങ്ങിനിൽക്കുന്ന കാലമായിരുന്നു. അതുകൊണ്ടാണ് ഞാനും വേറെ മൂന്നാലു പേരും ഓഡീഷനുപോയത്. അവിടെച്ചെന്ന് കുറച്ച് നേരം തമാശയൊക്കെ പറഞ്ഞ് പെർഫോം ചെയ്തു. ശേഷം ഒരു സീനിൽ എന്നെ അഭിനയിപ്പിച്ചിട്ട് സിബിയും ഉദയനും എന്നെ പറഞ്ഞുവിട്ടു. ഞാൻ ചെന്നു എന്ന കാരണം കൊണ്ട് മാത്രമാണ് ഒരു സീനിൽ അഭിനയിപ്പിച്ചത്. പിന്നീട് വർഷങ്ങൾക്കുശേഷം സംസാരിച്ചപ്പോഴാണ് സിബിയും ഉദയനും പറഞ്ഞത് മനഃപൂർവം റോൾ തരാതിരുന്നതാണ്. നിങ്ങളുടെ ചിരി കണ്ടപ്പോൾ ആക്കി ചിരിക്കുന്നപോലെ തോന്നിയെന്ന്. ഞാൻ കുഴപ്പമില്ലെന്ന് പലരും പറഞ്ഞിട്ടും സിബിക്കും ഉദയനും ഇഷ്ടമായിരുന്നില്ല. പിന്നീട് അവർ തന്നെ എന്നോട് പണ്ട് അവർക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ ചിരി ചിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നെ മത്തകണ്ണൻ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്.…
Read MoreTag: salimkumar
പക്ഷേ എനിക്ക് പ്രതീക്ഷിക്കാമല്ലോ
സിനിമ തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം എന്തെങ്കിലും ഒരു പുതിയ അറിവ് ലഭിക്കണം. അതൊരു പാട്ടോ, കഥയോ, ഡയലോഗോ എന്തുമാകാം. എന്നെ അദ്ഭുതപ്പെടുത്തുന്ന ഒരു പുതുമ അതിലുണ്ടാകണം. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കും സലിം കുമാര്‍ ചെയ്യുന്ന സിനിമയിലൊന്നും ഇങ്ങനെ കാണാറില്ലല്ലോ എന്ന്. പക്ഷേ എനിക്ക് പ്രതീക്ഷിക്കാമല്ലോ. ആ പ്രതീക്ഷയാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്ന്-സലിംകുമാര്‍
Read More“സലിംകുമാർ ഇല്ലെങ്കിൽ ഞങ്ങളുമില്ല’; ചലച്ചിത്രമേള ബഹിഷ്കരിച്ച് കോൺഗ്രസ്
കൊച്ചി: ഐഎഫ്എഫ്കെ കൊച്ചി എഡീഷൻ ബഹിഷ്കരിക്കുമെന്ന് അറിയിച്ച് കോൺഗ്രസ്. ഉദ്ഘാടന ചടങ്ങില്‍ നടന് സലിംകുമാറിനെ ക്ഷണിക്കാതിരുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. “സലിംകുമാര്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ല. കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്കരിക്കും’-ഹൈബി ഫേസ്ബുക്കിൽ കുറിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം സലിംകുമാര്‍ ഇരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.
Read More“ഹാഫ് സെഞ്ച്വറി തികച്ചു. 10 പ്രാവശ്യം ഔട്ട് വിളിച്ചു, എന്റെ അപ്പീലിൽ അതെല്ലാം തള്ളി’;അൻപതാം പിറന്നാൾ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി സലിംകുമാർ
കണ്ണൂർ: ഇന്ന് അൻപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാള ചലച്ചിത്രതാരം സലിംകുമാർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായി. ക്രിക്കറ്റുമായി ബന്ധപ്പെടുത്തിയാണ് താൻ പിന്നിട്ട ജീവിതത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. ദുർഘടമായ ജീവിതമായിരുന്ന ഇന്നിംഗ്സിലുടെനീളം നേരിടേണ്ടി വന്നത് എന്നു പറഞ്ഞ സലിം കുമാർ പത്ത് പ്രാവശ്യം അന്പയർമാർ ഔട്ട് വിളിച്ചെങ്കിലും എന്റെ അപ്പീലിൽ അതെല്ലാം തള്ളിപ്പോവുകയാണ് ഉണ്ടായതെന്നും ഫേസ്ബുക്കിൽ കുറിക്കുന്നു. സലീം കുമാറിന്റെ ഫേസ്ബുക്കിന്റെ പൂർണ രൂപം ഇങ്ങനെ: “അങ്ങനെ ഈ കളിയിൽ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു… ദുർഘടമായിരുന്നു ഈ ഇന്നിംഗിസിലുടനീളം എനിക്ക് നേരിടേണ്ടിവന്നത്. എന്നാലും അനുഭവം എന്ന കോച്ചിന്റെ കീഴിലുള്ള എന്റെ പ്രാക്ടീസുകൊണ്ടു അവയെല്ലാം എനിക്ക് സുഗമമാക്കിതീർക്കാൻ സാധിച്ചു. അനുഭവങ്ങളേ നന്ദി…. ! ഈ ഇന്നിംഗ്സിൽ ടോട്ടൽ 10 പ്രാവശ്യമാണ് അമ്പയർമാർ ഔട്ട് വിളിച്ചത്. എന്നാൽ എന്റെ അപ്പീലിൽ അതെല്ലാം തള്ളി പോവുകയാണുണ്ടായത്. ഒരിക്കൽ ഔട്ട് ആണെന്ന് വിചാരിച്ചു ഞാനും…
Read Moreസലീംകുമാറും ട്രോളന്മാരും കൊമ്പുകോര്‍ത്തു! സിനിമയില്‍ തിരിച്ചെത്താന്‍ കാരണക്കാരായത് ട്രോളന്മാരെന്ന് സലിംകുമാര്‍; ചളു ഗ്രൂപ്പെന്നും ചളിയന്മാര് എന്നും വിളിക്കണമെന്ന് ട്രോളന്മാര്
ചലച്ചിത്രലോകത്തിന് ഒരു പ്രത്യേകതയുണ്ട്. സിനിമയില്‍ കത്തിനില്‍ക്കുന്ന സമയമാണെങ്കിലും കുറച്ചുകൂടുതല്‍ നാളുകള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നാല്‍ പ്രേക്ഷകര്‍ ആ അഭിനേതാവിനെ മറക്കും. പിന്നീട് എത്രശക്തമായ കഥാപാത്രവുമായി തിരിച്ചുവന്നാലും പഴയ പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരാഴ്ച സിനിമകളില്‍ നിന്ന് മാറി നിന്നാല്‍ മറന്നുപോകുന്നവരാണ് നമ്മുടെ പ്രേക്ഷകര്‍. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു മലയാള സിനിമയിലെ ഹാസ്യാവതരണത്തിന് പുതിയ മാനം നല്കിയ സലീംകുമാറിന്റെ കാര്യം. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ മൂന്ന് വര്‍ഷം സിനിമയില്‍ നിന്ന് അകന്നുകഴിഞ്ഞിട്ടും തന്റെ ഓര്‍മ്മകള്‍ പ്രേക്ഷകരില്‍ നിലനിറുത്തിയവരാണ് ട്രോളന്മാരെന്ന് നടന് സലീംകുമാര്‍ പറയുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ദേശീയ കാര്‍ട്ടൂണ്‍ മേളയോടനുബന്ധിച്ച് ‘സലീംകുമാറും ട്രോളര്‍മാരും’ എന്ന പരിപാടിയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. താന്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ തന്നെ കാരണമായത് ഇവരുടെ ട്രോളുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ ഇന്റര്‍നാഷണല്‍ ചളു യൂണിയന് (ഐസിയു)ന്റെ അമരക്കാരായ ഋഷികേശ്, കെ എസ് ബിനു,…
Read More