പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കും മാത്രമാണെന്ന വാദവുമായി ഇറാന്. അഭിപ്രായ സ്വാതന്ത്ര്യം റുഷ്ദിയുടെ എഴുത്തിലെ മതത്തിനെതിരായ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇസ്ലാമിക വിശുദ്ധിയെ അപമാനിച്ചും 150 കോടി മുസ്ലിംകളുടെ വികാരം മറികടന്നുകൊണ്ടും സല്മാന് റുഷ്ദി ജനരോഷം സ്വയം വിളിച്ചു വരുത്തുകായിരുന്നുവെന്നു കനാനി പറഞ്ഞു. ”സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തില്‍ അദ്ദേഹത്തെയും പിന്തുണയ്ക്കുവരെയുമല്ലാതെ മറ്റാരെയും കുറ്റപ്പെടുത്താന്‍ കഴിയുമെന്നു ഞങ്ങള്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ഇറാനെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. റുഷ്ദിയെ ആക്രമിച്ചയാളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്നതല്ലാത്ത വിവരങ്ങളൊന്നും ഇറാന്റെ പക്കലില്ല,” അദ്ദേഹം പറഞ്ഞു. വെസ്റ്റേണ്‍ ന്യൂയോര്‍ക്കിലെ ഷൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷന്റെ സാഹിത്യ പരിപാടിയില്‍ പങ്കെടുക്കവെ വേദിയില്‍ വെച്ചാണ് റുഷ്ദിയ്ക്ക് കുത്തേറ്റത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ എഴുപത്തി അഞ്ചുകാരനായ സല്മാന് റുഷ്ദി സുഖം പ്രാപിച്ചുവരികയാണ്. വെന്റിലേറ്ററില്‍നിന്നു മാറ്റിയ അദ്ദേഹത്തിനു സംസാരിക്കാന്‍…
Read MoreTag: salman rushdie
സല്മാന് റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ അഭിനന്ദിച്ച് ഇറാന് പത്രങ്ങള്‍ ! വാര്‍ത്താ തലക്കെട്ടുകള്‍ ഇങ്ങനെ…
പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിയെ ആക്രമിച്ച യുവാവിനെ അഭിനന്ദിച്ച് ഇറാന് മാധ്യമങ്ങള്‍. അക്രമി ഹാദി മാതറിനെ പ്രശംസിച്ചുകൊണ്ടുള്ള വാര്‍ത്താ തലക്കെട്ടുകള്‍ ഇറാനിയന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന് പരമോന്നത നേതാവ് അലി ഖൊമേനി നേരിട്ട് ചീഫ് എഡിറ്ററെ നിയമിച്ചിട്ടുള്ള കെയ്ഹാന് ദിനപത്രം ന്യൂയോര്‍ക്കില്‍ വിശ്വാസത്യാഗിയും ദുഷ്ടനുമായ സല്മാന് റുഷ്ദിയെ ആക്രമിച്ച ധീരനായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങള്‍ എന്ന് എഴുതിയതായും റിപ്പോര്‍ട്ടുണ്ട്. ‘ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് കീറിയ മനുഷ്യനെ ചുംബിക്കണം’ എന്നും ലേഖനത്തില്‍ പറയുന്നു. മറ്റൊരു ഇറാനിയന്‍ ദിനപത്രമായ വാതന്‍ എമറൂസില്‍ ‘സല്മാന് റഷ്ദിയുടെ കഴുത്തില്‍ കത്തി’ എന്നാണ് ആക്രമണത്തെ കുറിച്ച് പ്രസിദ്ധീകരിച്ചത്. ‘നരകത്തിലേക്കുള്ള വഴിയില്‍ സാത്താന്’ എന്ന തലക്കെട്ടോടെയാണ് ഖൊറാസാന്‍ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ പൊതുപരിപാടിക്കിടെയാണ് ഇറാന് സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ ആരാധകനായ ഹാദി മാതര്‍ റുഷ്ദിയെ കുത്തിയത്.…
Read More