അത് കൊലപാതകമാണോ? അതോ ആത്മഹത്യയോ? സല്ഷയെന്ന 20കാരിയുടെ വേര്‍പാട് ഇപ്പോഴും ബന്ധുക്കള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരം വെമ്പായം ഗാന്ധിനഗര്‍ ജാസ്മിന് മന്‍സിലില്‍ റോഷന്റെ ഭാര്യ സല്‍ഷയെ (20) ഭര്‍തൃഗൃഹത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആറ്റിങ്ങല്‍ അവനവഞ്ചേരി ബാഷാ ഡെയ്ലില്‍ ഷാനവാസ്-സലീന ദമ്പതികളുടെ മകളാണ് സല്‍ഷ. കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു. റോഷനും സല്‍ഷയും തമ്മിലുള്ള നിക്കാഹ്. ആഡംബര പൂര്‍ണ്ണമായിരുന്നു സാമ്പത്തികമായി ഉന്നത സ്ഥിതിയിലുള്ള റോഷന്റെയും സല്‍ഷയുടേയും വിവാഹചടങ്ങുകള്‍. ഗള്‍ഫില്‍ ബിസിനസ് ചെയ്യുകയാണ് റോഷന്. സല്‍ഷയുടെ മരണത്തിനു പിന്നില്‍ റോഷന്റെ പീഡനമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വലിയ സുഹൃത്ത് ബന്ധങ്ങളുള്ള റോഷന് വിവാഹത്തിന് മുമ്പെന്ന പോലെ കറങ്ങി നടക്കുകയും രാത്രി വൈകി മാത്രം വീട്ടിലെത്തുന്നതും സല്‍ഷയെ വല്ലാതെ വിഷമിപ്പിച്ചു. ഗള്‍ഫില്‍ പിതാവിനൊപ്പം ബിസിനസ് രംഗത്തുണ്ടായിരുന്നപ്പോഴും റോഷന് സുഖലോലുപതയ്ക്ക് നടുവിലായിരുന്നു. മിന്നുചാര്‍ത്തി…
Read More