മലയാളികളെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ച കൊലപാതകങ്ങളില്‍ ഒന്നായിരുന്നു മെല്‍ബണിലെ സ്വവസതിയില്‍ സാം എബ്രഹാം എന്ന 33കാരന്റെ മരണം. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് ലോകം മുഴുവന്‍ കരുതിയപ്പോഴും ദൈവം അവശേഷിപ്പിച്ച തെളിവുകള്‍ കൊലയാളികളെ വെളിച്ചത്ത് കൊണ്ടുവന്നു. ജീവനു തുല്യം സ്നേഹിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം ജീവിക്കാനുള്ള സോഫിയയുടെ ശ്രമങ്ങള്‍ അങ്ങനെ ജയിലില്‍ ഒതുങ്ങി. കൊല നടത്തിയ അരുണ്‍ കമലാസനന് 27 വര്‍ഷം കഠിനതടവും സോഫിയയ്ക്ക് 22 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. പതിനെട്ട് വര്‍ഷം കഴിയാതെ സോഫിയയ്ക്ക് പരോള്‍ പോലും ലഭിക്കില്ല. ഓസ്ട്രേലിയന്‍ ജയിലില്‍ കഴിയുന്ന സോഫിയയെ കാണാന്‍ ഇപ്പോള്‍ ബന്ധുക്കള്‍ പോലും എത്താറില്ല. അരുണിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഭാര്യ ബന്ധം വേര്‍പ്പെടുത്തി പോയി. ജയിലില്‍ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. കാമുകനൊപ്പം ജീവിതം ആഘോഷിക്കാനിറങ്ങിയ സോഫിയ വിഷാദ രോഗത്തിന് അടിമയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. പലപ്പോഴും…
Read MoreTag: sam abraham murder
സോഫിയയും അരുണും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നില്ലെന്ന വാദം പൊളിച്ചടുക്കി പ്രോസിക്യൂഷന്; ഇരുവരുടെയും സംയുക്ത ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചു; സാം ഏബ്രഹാം വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
മെല്‍ബണ്‍: ഭാര്യയും കാമുകനും ചേര്‍ന്ന് ഓസ്ട്രേലിയയില്‍ വച്ചു യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമാകാവുന്ന വിവരങ്ങള്‍ പുറത്ത്. കേസില്‍ വിചാരണ തുടങ്ങിയതോടെയാണ് കുറ്റവാളികളും അവിഹിത ബന്ധത്തിലേര്പ്പെട്ടിരുന്നവരുമായ സോഫിയയ്ക്കും അരുണ്‍ കമലാസനനും എതിരായ തെളിവുകള്‍ പുറത്തു വന്നത്. പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ ഇരുവരെയും വെട്ടിലാക്കുന്നതാണ്. ജൂറി വിചാരണയുടെ രണ്ടാം ദിവസമാണ് നിര്‍ണായകമായ പല തെളിവുകളും പ്രോസിക്യൂഷന് കോടതി മുമ്പാകെ ഹാജരാക്കിയത്. സിസിടിവി ദൃശ്യങ്ങളും കോള്‍ ലിസ്റ്റും ഇവരുടെ ബന്ധങ്ങള്‍ വ്യക്തമാക്കുകയാണ്. ഭര്‍ത്താവിനെ ഒഴിവാക്കി അരുണിനൊപ്പം പോകാന്‍ സോഫിയ പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്നതാണ് പുതിയ വിവരങ്ങള്‍. 2014 ജനുവരിയില്‍ കോമണ്‍വെല്‍ത്ത് ബാങ്കില്‍ സോഫിയയും അരുണും ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നാണ് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയ തെളിവുകള്‍. അരുണ്‍ കമലാസനന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണമയച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഈ തെളിവുകള്‍ ശരിയാണെന്ന് സോഫിയ സമ്മതിച്ചതായാണ് പ്രോസിക്യൂഷന് ജൂറിക്ക് മുന്നില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രത്യേക…
Read More