തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക സാമന്തയുടെ കരിയര്‍ അവസാനിച്ചെന്ന് പ്രമുഖ സിനിമ നിര്‍മാതാവ് ചിട്ടിബാബു. സാമന്തയുടെ ഏറ്റവും പുതിയ ചിത്രം ശാകുന്തളം തിയേറ്ററുകളില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതിരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സാമന്തയുടെ സ്റ്റാര്‍ നായിക പദവി നഷ്ടപ്പെട്ടതോടെ മുന്നില്‍ വരുന്ന എല്ലാ അവസരങ്ങളും അവര്‍ സ്വീകരിക്കുകയാണ്. വിവാഹ മോചനത്തിന് ശേഷം ‘പുഷ്പ’യില്‍ ഐറ്റം ഡാന്‍സ് ചെയ്തത് താരത്തിന് മറ്റ് ജീവിതമാര്‍ഗം ഇല്ലാത്തത് കൊണ്ടാണെന്നും ചിട്ടിബാബു പറഞ്ഞു. അവര്‍ക്ക് ഒരിക്കലും ഇനി പഴയ രീതിയിലേക്ക് എത്താന്‍ കഴിയില്ല. വിലകുറഞ്ഞ നാടകമാണ് സിനിമ പ്രമേഷന് വന്നിരിന്ന് സാമന്ത കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശാകുന്തളത്തില്‍ അവര്‍ക്ക് നായിക കഥാപാത്രം ലഭിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടു. താരത്തിന്റെ സിനിമ ജീവിതം അവസാനിച്ചു ഇനി കിട്ടുന്ന അവസരം സ്വീകരിച്ചു മുന്നോട്ടു പോകാം. യശോദ സിനിമ പ്രമോഷന് വന്നപ്പോള്‍ അവര്‍ കരഞ്ഞു. ശാകുന്തളം പ്രമോഷന് വന്നപ്പോഴും അതു തന്നെയാണ് അവര്‍…
Read More