കുടുംബശ്രീ മതത്തിന്റെയും ഭരണഘടനയുടെയും മൗലീക കര്‍ത്തവ്യങ്ങളെ നിഷേധിക്കുന്നുവെന്ന ആരോപണവുമായിസമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ എടുപ്പിക്കുന്ന പ്രതിജ്ഞയില്‍ പെണ്മക്കള്ക്കും ആണ്മക്കള്ക്കും തുല്യ സ്വത്തവകാശം നല്‍കുമെന്ന വാചകമാണ് സമസ്ത നേതാവിനെ പ്രകോപിപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു കൂടത്തായിയുടെ പ്രതികരണം. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാന്തര ചടങ്ങുകള്‍… തുടങ്ങിയ സിവില്‍ നിയമങ്ങള്‍ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നല്കുന്ന അവകാശം ഭരണഘടനയുടെ മൗലികതയില്‍പ്പെട്ടതാണ്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരേ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികള്‍ നടത്തുമ്പോള്‍ ശ്രേഷ്ടകരമായ പലതിനോടും ചേര്‍ത്ത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലിക അവകാശ ലംഘനമുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ നല്കുന്ന സര്‍ക്കുലറിലാണ് ഈ മൗലികാവകാശ ലംഘനമുള്ളത്. നാലാമത് ആഴ്ച…
Read MoreTag: samastha
ഫുട്ബോള്‍ ലഹരിയായി മാറരുത്, പോര്‍ച്ചുഗല്‍ പതാക കെട്ടരുത് ! വിചിത്രമായ വാദങ്ങളുമായി സമസ്തയുടെ സന്ദേശം…
ഫുട്ബോള്‍ ലഹരിയായി മാറാന്‍ പാടില്ലെന്നും ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ആവര്‍ത്തിച്ച് സമസ്ത. ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ലോകകപ്പിലെ കളികള്‍ ജമാഅത്ത് നമസ്കാരങ്ങള്‍ക്ക് ഭംഗം വരുത്തരുതെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിച്ചു. നാസര്‍ ഫൈസിയുടെ വാക്കുകള്‍ ഇങ്ങനെ…ഫുട്ബോള്‍ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താല്പര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ആ താല്പര്യം ആരാധനയായി പരിവര്‍ത്തിക്കപ്പെടുന്നതും അവരുടെ ഫാന്‍സുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല. സകലതെരുവുകളിലും കുഗ്രാമങ്ങളില്‍ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു…
Read Moreമിശ്രവിവാഹവും ലിവിങ് ടുഗെദറും വഴി മതരഹിത തലമുറയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു ! പിന്നില്‍ കമ്യൂണിസ്റ്റുകളും യുക്തിവാദികളുമെന്ന് സമസ്ത നേതാവിന്റെ കുറിപ്പ്
ലിവിംഗ് ടുഗെദറും മിശ്രവിവാഹവും വ്യാപകമായി പ്രചരിപ്പിച്ച് മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ കമ്യൂണിസ്റ്റ്- യുക്തിവാദിക സംഘങ്ങള്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് സമസ്ത നേതാവ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ആരോപിച്ചു. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് നദ്വിയുടെ ഈ ആരോപണം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… മിശ്രവിവാഹവും ലിവിങ് ടുഗെദറും സാര്‍വത്രികമാക്കാനും അതുവഴി മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനുമുള്ള കമ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂര്‍വ ശ്രമങ്ങളെ നാം ഗൗരവതരമായി തന്നെ കാണേണ്ടതുണ്ട്. കേവലം ഭരണകര്‍ത്താക്കളായി കളം നിറയുക എന്നതിലപ്പുറം തങ്ങള്‍ വിഭാവനം ചെയ്യുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും വളയമില്ലാതെ ചാടുന്നതിനും മത നിരാസം വളര്‍ത്തുന്നതിനുമുള്ള അവരുടെ ആസൂത്രിത നീക്കങ്ങളെ നാം തിരിച്ചറിയാതെ പോകരുത്. ലോകത്ത് കമ്യൂണിസ്റ്റുകള്‍ അധികാരം കൈയടക്കിയ പ്രദേശങ്ങളിലെ ചരിത്രവും വര്‍ത്തമാനവും വിലയിരുത്തിയാല്‍ ഇക്കാര്യം സുതരാം ബോധ്യപ്പെടുന്നതുമാണ്. കേരളീയ മുസ്ലിംകളുടെ മത-രാഷ്ട്രീയ ഇടങ്ങളെ ജീവസ്സുറ്റതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല…
Read More