സ്വവര്‍ഗരതിയും ഒരേലിംഗത്തില്പ്പെടുന്നവര് ഒരുമിച്ചു താമസിക്കുന്നതും ഭാരതീയ കുടുംബസങ്കല്പ്പങ്ങള്ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്താണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. പുരുഷന് ഭര്‍ത്താവായും സ്ത്രീ ഭാര്യയായുമുള്ള ഭാരതീയ കുടുംബ സങ്കല്‍പ്പത്തില്‍ ഇവര്‍ക്കുണ്ടാകുന്ന കുഞ്ഞിന് പുരുഷന് അച്ഛനും സ്ത്രീ അമ്മയുമാണ്. സ്വവര്‍ഗവിവാഹത്തെ ഇതുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എതിര് ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹം എന്നതാണ് നിലവിലുള്ള വ്യവസ്ഥിതി. ഇതിനെ നിയമപരമായ ഇടപെടല്‍ കൊണ്ട് അസ്വസ്ഥമാക്കരുതെന്നു കേന്ദ്രം ആവശ്യപ്പെട്ടു. ഒരേ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹത്തിനു സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടു. സ്വവര്‍ഗാനുരാഗികളായ രണ്ടു ദമ്പതികള്‍ നല്കിയ ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം തുടങ്ങി ഒന്നിച്ചു ബാങ്ക് അക്കൗണ്ട്…
Read MoreTag: same sex marriage
മഹാരാഷ്ട്രക്കാരിയും ടെക്സാസ് സ്വദേശിനിയും തമ്മിലുള്ള സ്വവര്‍ഗ വിവാഹം വീട്ടുകാര്‍ക്ക് സ്വീകാര്യമായിരുന്നില്ല ! വില്ലനായ കാന്‍സറിനെയും തോല്‍പ്പിച്ച് പത്തു വര്‍ഷത്തിനു ശേഷം പ്രണയസാഫല്യം…
രണ്ടു രാജ്യക്കാര്‍, രണ്ടു സംസ്കാരം എന്നാല്‍ പരസ്പരം സ്നേഹിക്കുന്നതിന് അവര്‍ക്ക് ഇതൊന്നും തടസ്സമായിരുന്നില്ല. മഹാരാഷ്ട്രക്കാരി മേഖലയും ടെക്സാസ് സ്വദേശിനി ടെയ്റ്റമും ആദ്യമായി കണ്ടുമുട്ടിയത് വെര്‍ജിനിയയില്‍ വച്ചാണ്. ക്രിയേറ്റീവ് റൈറ്റിങ് പഠനത്തിനായി വെര്‍ജിനിയയിലെ വുമണ്‍സ് ലിബറല്‍ ആര്‍ട്സ് കോളജില്‍ എത്തിയതായിരുന്നു ഇരുവരും. എഴുത്തിലുള്ള താല്പര്യമാണ് ഇരുവരുടെയും ബന്ധം വളര്‍ത്തിയത്. ഈ ബന്ധം ഇരുവരും അറിയാതെ തന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞത് ബിരുദം നേടി ഒരാള്‍ പോയിക്കഴിഞ്ഞപ്പോഴാണ്. തമ്മില്‍ കാണാതിരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ അവരുടെ ബന്ധം വീണ്ടും വീണ്ടും ദൃഢമാക്കുകയായിരുന്നു. എന്നാല്‍ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയബന്ധവും സ്വവര്‍ഗ വിവാഹവും അംഗീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. അതിനിടയിലാണ് ക്യാന്‍സര്‍ വില്ലനെ പോലെ ടെയ്റ്റമിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. എന്നാല്‍ ക്യാന്‍സറിനെ അവര്‍ പൊരുതി തോല്‍പ്പിച്ചു. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ പ്രണയത്തിനു മുന്നിലെത്തിയ തടസ്സങ്ങളൊക്കെ ഇല്ലാതായി. അങ്ങനെ ആദ്യമായി കണ്ടുമുട്ടിയ സ്ഥലത്ത്…
Read More