കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് കെവി തോമസിനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. കാബിനറ്റ് റാങ്കോടെയാണ് നിയമനം. ഒന്നാം പിണറായി സര്‍ക്കാരില്‍ മുന്‍ എം.പി സമ്പത്തിനെ ഇതേ പദവിയില്‍ നിയമിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ സമ്പത്തിനെ മന്ത്രി രാധാകൃഷ്ണന്റെ സ്റ്റാഫില്‍ നിയമിച്ചു. പൊതു ഖജനാവ് മുടിപ്പിക്കാനുള്ള പദവി എന്നുള്ള ആക്ഷേപം സമ്പത്തിന്റെ നിയമന കാലയളവില്‍ ഉയര്‍ന്നിരുന്നു. ഈ പദവി കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലെന്നും ചര്‍ച്ചകളുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയ കെവി തോമസ് ഇടക്കാലത്ത് എല്‍ഡിഎഫുമായി അടുത്തിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കു മറികടന്നു പങ്കെടുത്ത കെവി തോമസ്, തൃക്കാക്കര ഉപതരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയിലുമെത്തി. എഐസിസി അംഗമായ തോമസിനെ പുറത്താക്കിയതായി പിന്നീട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്…
Read MoreTag: sampath
ഇത്രയും സ്നേഹിക്കുന്ന ആളെ വിട്ടുകളയാന്‍ തോന്നിയില്ല ! സമ്പത്തുമായുള്ള പ്രണയത്തെപ്പറ്റി തുറന്നു പറഞ്ഞ് മൈഥിലി…
ഒരു സമയത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു മൈഥിലി എന്ന ബ്രൈറ്റി. രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പാലേരിമാണിക്യത്തിലൂടെയായിരുന്നു മൈഥിലിയുടെ സ്വപ്നതുല്യമായ അരങ്ങേറ്റം. ചിത്രം ചര്‍ച്ചയായതോടെ മൈഥിലിയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി സിനിമകളില്‍ താരം വേഷമിട്ടു. അഷിക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ എന്ന ചിത്രമായിരുന്നു മൈഥിലിയുടെ വമ്പിച്ച വിജയം നേടിയ മറ്റൊരു സിനിമ. യുവതാരം ആസിഫ് അലിയും, ലാലും, ശ്വേത മേനോനും, ബാബു രാജും ഒക്കെയായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. പിന്നീടും പല സിനിമകളിലും നടി അഭിനയിച്ചെങ്കിലും അതിലേറെയും പരാജയ ചിത്രങ്ങള്‍ ആയിരുന്നു. ഏകദേശം 30ന് മുകളില്‍ സിനിമകളില്‍ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇടയ്ക്ക് ചില വിവാദങ്ങളിലും നടി അകപ്പെട്ടിരുന്നു. ഇപ്പോഴിതാ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് മൈഥിലി. കഴിഞ്ഞ മാസമാണ് മൈഥിലിയും ആണ് സുഹൃത്ത് സമ്പത്തും തമ്മിലുള്ള വിവാഹം…
Read More