കോവിഡിനെതിരേ പോരാടി ഞാന്‍ മരിച്ചിട്ടില്ല ! ഇതു ‘വിധി’യല്ല ഞാന്‍ തന്നെയാണ്; തുറന്നു പറച്ചിലുമായി സംസ്‌കൃതി ഷേണായി…

കോവിഡിനെതിരേ പോരാടി മരിച്ച ഡോ. വിധി എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം തന്റേതാണെന്ന് നടി സംസ്‌കൃതി ഷേണായി. ഡോ.വിധിയെ തനിക്ക് അറിയില്ലന്നും നടി വ്യക്തമാക്കി. ”പ്രിയ സുഹൃത്തുക്കളേ, ഇത് ഞാനാണ് സംസ്‌കൃതി/സാമി, 22 വയസ്, കൊച്ചി. കോവിഡിന് കീഴടങ്ങിയ പോരാളി ഗുജറാത്തിലെ ഡോ. വിധിയുടെ ഫോട്ടോയാണ് ഇതെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും ഇത് വൈറലാണ്.” ”ഡോ. വിധിയെ കുറിച്ച് എനിക്കറിയില്ല. അത്തരമൊരു വ്യക്തി കൊറോണയെ തുടര്‍ന്ന് മരിച്ചെങ്കില്‍ എന്റെ പ്രണാമങ്ങള്‍. എന്നാല്‍ ഫോട്ടോയിലുള്ള വ്യക്തി ഞാനാണ്. അതുകൊണ്ടു തന്നെ എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് നിര്‍ത്തണം” ഇങ്ങനെയാണ് സംസ്‌കൃതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 2013ല്‍ റിലീസ് ചെയ്ത മൈ ഫാന്‍ രാമു എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തിയ താരമാണ് സംസ്‌കൃതി. വേഗം സിനിമയില്‍ നായികയായെത്തിയ താരം അനാര്‍ക്കലി, മരുഭൂമിയിലെ ആന തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. പിന്നീട്…

Read More