ഇത് തമാശയില്‍ നിന്നും ഏറെ അകലെയാണ് ! ഞാനിതുവരെ അനുഭവിച്ചതില്‍ ഏറ്റവും ക്രൂരമായ വംശീയാധിക്ഷേപമാണിത്; ചില മലയാളികള്‍ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് തുറന്നു പറഞ്ഞ് സുഡുമോന്‍ സാമുവല്‍

സുഡാനി ഫ്രം നൈജീരിയ എന്ന ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് സാമുവല്‍ ആബിയോള റോബിന്‍സണ്‍. ഈ നൈജീരിയ സ്വദേശിയെ മലയാളികള്‍ സ്‌നേഹത്തോടെ സുഡുമോന്‍ എന്നു വിളിക്കുകയും ചെയ്തു. ചിത്രം സൂപ്പര്‍ഹിറ്റായതിനു ശേഷം സാമുവല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കേരളത്തോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. തനിക്ക് ഇനിയും മലയാള സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ ഇതേ മലയാളത്തില്‍ നിന്ന് വേദനിപ്പിക്കുന്ന ഒരു അനുഭവം നേരിട്ടിരിക്കുകയാണ് സാമുവല്‍. തന്നെ വംശീയമായി ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് താരത്തെ വേദനിപ്പിച്ചത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലെ ഒരു രംഗമുപയോഗിച്ച് വംശീയമായി മീം നിര്‍മിച്ചതില്‍ വളരെ സങ്കടവും ദേഷ്യവും തുറന്ന് പറഞ്ഞിരിക്കുകയാണ് സാമുവല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ. മലയാളത്തിലെ പ്രമുഖ മീം പേജായ ‘ഒഫന്‍സിവ് മലയാളം മീം’ എന്ന പേജിലാണ് തനിക്കെതിരെയുള്ള വംശീയമായ തമാശ പോസ്റ്റ് ചെയ്‌തെതെന്ന് സാമുവല്‍ പറയുന്നു. തനിക്കെതിരെ…

Read More