അടുത്തിടെ ഇറങ്ങിയ മലയാള ചിത്രമായ ‘ബൂമറാംഗു’ മായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നിരുന്നു. സിനിമയുടെ പ്രൊമോഷനുമായി സഹകരിക്കാന്‍ നടി സംയുക്ത തയ്യാറായില്ലെന്ന് നിര്‍മാതാവ് വെളിപ്പെടുത്തിയതോടെ ആയിരുന്നു ഇത്. ഇതിനു പിന്നാലെ നടിയ്ക്കെതിരേ ജാതി ഉന്നയിച്ചുള്ള വിമര്‍ശനവുമായി നടന് ഷൈന്‍ ടോം ചാക്കോയും രംഗത്തെത്തിയിരുന്നു. ‘ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയില്‍ വന്നശേഷം കിട്ടുന്നതല്ലേ. എന്ത് മേനോന് ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. എപ്പോഴും സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കൂടുതല്‍ ഇഷ്ടം കുറച്ച് ഇഷ്ടം എന്നൊന്നും ഇല്ല. ചെയ്തത് മോശമായിപ്പോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്.’ എന്നായിരുന്നു ഷൈന്‍ അന്ന് പറഞ്ഞത്. എന്നാല്‍ ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോള്‍. ഇതേക്കുറിച്ച് നടി പറയുന്നതിങ്ങനെ…എന്റെ പേരിനൊപ്പം ജാതിവാല് വേണ്ടെന്നുള്ളത് ഞാന്‍…
Read MoreTag: samyuktha
ദൂരയാത്ര പോകുമ്പോള്‍ ഒരു കുറിപ്പെഴുതി ബിജുവിന്റെ ബാഗില്‍ വയ്ക്കും ! ബിജു മേനോനുമായി അടുത്തതിനെക്കുറിച്ച് സംയുക്ത വര്‍മ പറയുന്നതിങ്ങനെ…
ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നായികയായിരുന്നു സംയുക്ത വര്‍മ. സത്യന് അന്തിക്കാടിന്റെ ജയറാം ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് മേഘമല്‍ഹാര്‍, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ചസംയുക്ത വര്‍മ മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് നടന് ബിജു മേനോനെ പ്രണയിച്ചു കല്യാണം കഴിച്ച താരം സിനിമ വിടുന്നത്. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. 2002ലാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും വിവാഹിതരായത്. ഇപ്പോള്‍ ബിജുവിന്റെ ഉത്തമ ഭാര്യയായും വീട്ടുകാര്യങ്ങള്‍ നോക്കിയും യോഗ പരിശീലനത്തിന്റെ തിരക്കിലുമൊക്കെയാണ് നടി. ഇരുവര്‍ക്കും ദഷ് ധര്‍മ്മിക് എന്ന് പേരുള്ള മകനുമുണ്ട്. ബിജു മോനോനും സംയുക്ത വര്‍മ്മയും അടുക്കുന്നത് ഇരുവരും…
Read More