താന്‍ ഒരു ആണ്‍കുഞ്ഞിന്റെ അമ്മയായ വിവരം കഴിഞ്ഞ ദിവസമാണ് നടി സോനം കപൂര്‍ ആരാധകരോടു വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര് സോനത്തിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും ആശംസകളുമായി എത്തി. സോനം കപൂറിന്റെ കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടു. നടിയുടെ സഹോദരി റിയ കപൂര്‍ ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സോനം കപൂറിന്റെ ആദ്യത്തെ കുഞ്ഞാണിത്. 37-ാം വയസ്സിലാണ് സോനം കുഞ്ഞിന് ജന്മം നല്‍കിയത്. ഈ പ്രായത്തില്‍ അമ്മയാവുമ്പോള്‍ എടുത്ത മുന്‍കരുതലുകളെ പറ്റിയും ഗര്‍ഭകാലത്തെ അനുഭവങ്ങളും സോനം അടുത്തിടെ സംസാരിച്ചിരുന്നു. ലണ്ടനില്‍ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു സോനം . ക്രിസ്മസ് ദിനത്തിലാണ് സോനം ഗര്‍ഭിണിയാവുന്നത്’ ‘ആനന്ദ് അന്ന് കൊവിഡ് പിടിപെട്ട് തൊട്ടടുത്ത മുറിയില്‍ ഐസൊലേഷനിലായിരുന്നു. ഭര്‍ത്താവിനെ ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ഉടനെ വീഡിയോ കോള്‍ ചെയ്തു. പിന്നീട് മാതാപിതാക്കളെയും ഈ വിവരം അറിയിച്ചെന്നും…
Read More