സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം രാജ്യവ്യാപകമായി വിവാദമായിരിക്കെ ഏതു കേസും നേരിടാനും താന്‍ തയ്യാറാണെന്ന് തുറന്നു പറയുകയാണ് നടന് കൂടിയായ ഉദയനിധി. ”എനിക്കെതിരെ അവര്‍ എന്ത് കേസ് നല്കിയാലും നേരിടാന്‍ തയാറാണ്. ബിജെപി ‘ഇന്ത്യ’ സഖ്യത്തെ ഭയക്കുന്നു. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം. സനാതന ധര്‍മത്തെ മാത്രമാണ് വിമര്‍ശിച്ചത്. ബിജെപി പ്രസ്താവനയെ വളച്ചൊടിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്” ഉദയനിധി പറഞ്ഞു. ”സനാതന ധര്‍മത്തെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണമെന്ന് വീണ്ടും പറയുന്നു. ഇത് തുടര്‍ച്ചയായി പറയും. ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോള്‍ അതിനര്‍ഥം കോണ്‍ഗ്രസുകാരെ കൊല്ലണമെന്നാണോ?. എന്താണ് സനാതന? സനാതനമെന്നാല്‍ ഒന്നും മാറേണ്ടതില്ല, എല്ലാം ശാശ്വതമാണ്. എന്നാല്‍ ദ്രാവിഡ മോഡല്‍ മാറ്റത്തിന്…
Read MoreTag: sanatan dharma
സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണം ! ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വന്‍വിവാദത്തില്‍
സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്നു പറഞ്ഞ തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വന്‍ വിവാദത്തില്‍. സനാതന ധര്‍മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോര, നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നുമാണ് ഉദയനിധി സ്റ്റാലിന് പറഞ്ഞത്. ഉദയനിധിയുടെ വാക്കുകള്‍ ഇങ്ങനെ…ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധര്‍മമെന്ന വാക്ക് സംസ്കൃതത്തില്‍ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാന്‍ കഴിയാത്തതെന്നും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അര്‍ഥം. ഉദയനിധി പറഞ്ഞു. ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരേ ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. സനാതന ധര്‍മത്തെ മലേറിയോടും ഡെങ്കിപ്പനിയോടും ഉപമിച്ച് നിര്‍മാര്‍ജം ചെയ്യണമെന്ന് പറഞ്ഞതിലൂടെ, ഭാരതത്തിലെ 80…
Read More