ലോകമാകെ വിഴുങ്ങിയ കോവിഡിനെ തുരത്താനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങളെല്ലാം. മഹാമാരിയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ഊര്‍ജ്ജിതമായ ശ്രമങ്ങളാണ് ലോകത്തിന്റെ എല്ലാ കോണുകളിലും നടക്കുന്നത്. ലോകമെമ്പാടുമായി നൂറുകണക്കിന് ലാബുകളാണ് വാക്‌സിനായുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള കോവിഡ് പ്രതിരോധത്തിനായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ടിഎം(COVAXIN) മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഈ അനുമതി ലഭിച്ച ആദ്യത്തെ തദ്ദേശീയ കോവിഡ് -19 വാക്‌സിന്‍ എന്ന പ്രത്യേകതയും കോവാക്‌സിനുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിനിലെ പ്രീ-ക്ലിനിക്കല്‍ പഠനങ്ങളില്‍ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും പ്രകടിപ്പിച്ച ശേഷമാണ് കമ്പനിക്ക് അനുമതി ലഭിച്ചതെന്ന് ഭാരത് ബയോടെക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുക. ഇതിന്റെ ആദ്യ ഘട്ടം ജൂലൈയില്‍ തന്നെ ആരംഭിക്കും. ഇറ്റലി,…
Read More