ഡോ. വന്ദനാദാസ് കൊലപാതകക്കേസിലെ പ്രതിയായ അധ്യാപകന് ജി.സന്ദീപിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. എയ്ഡഡ് സ്കൂളായ നെടുമ്പന യുപിഎസില്‍ ഹെഡ് ടീച്ചര്‍ ഒഴിവില്‍ പുനര്‍വിന്യസിച്ച സംരക്ഷിത അധ്യാപകനായിരുന്നു സന്ദീപ്. 2023 മേയ് 10ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലിരിക്കെ സന്ദീപ് േെപാലീസിനെയും ആശുപത്രി ജീവനക്കാരെയും അക്രമിച്ച് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയത്. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സന്ദീപിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് കുണ്ടറ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശം നല്കി. സന്ദീപ് വിദ്യാഭ്യാസവകുപ്പിനു സമര്‍പ്പിച്ച വിശദീകരണത്തില്‍ കൊലപാതക കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ചുമത്തിയ കുറ്റാരോപണം പൂര്‍ണമായും അംഗീകരിക്കുകയാണ് സന്ദീപ് ചെയ്തത്. സന്ദീപിന്റെ ഭാഗത്തു നിന്നുണ്ടായ ഹീനമായ പ്രവൃത്തികളും പെരുമാറ്റങ്ങളും വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും അധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തുകയും ചെയ്തതായാണ് വകുപ്പിന്റെ അന്വേഷണത്തില്‍ വിലയിരുത്തിയത്. സന്ദീപ്…
Read MoreTag: sandeep
കേരളത്തിലും ‘റിസോര്‍ട്ട് രാഷ്ട്രീയം’ ! സ്വപ്‌നയും സന്ദീപും ബംഗളുരുവിലേക്ക് പോയത് രണ്ടു ദിവസം വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഒളിച്ചു താമസിച്ച ശേഷം…
ബംഗളുരുവില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ആദ്യം മുങ്ങിയത് വര്‍ക്കലയിലേക്കെന്ന് വിവരം. തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിക്കുന്നതിനു തലേദിവസമായിരുന്നു ഇവര്‍ വര്‍ക്കലയിലേക്ക് മുങ്ങിയത്. ഇവിടെ ഒരു റിസോര്‍ട്ടില്‍ രണ്ടു ദിവസം തങ്ങുകയും ചെയ്തു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം കൃത്യമായി മുങ്ങാന്‍ ഇവര്‍ക്ക് സഹായം ചെയ്തതാരെന്ന് അന്വേഷിക്കുന്നുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വിവരം ഇവര്‍ മുന്‍കൂട്ടി അറിഞ്ഞതായും സംശയിക്കേണ്ടിയിരിക്കുന്നു. സ്വപ്‌നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്ന ചില പ്രദേശവാസികളാണ് വര്‍ക്കലയില്‍ ഇവര്‍ക്ക് സഹായം ചെയ്തു നല്‍കിയതെന്നാണ് സൂചന. ബംഗളൂരുവിലേക്ക് പോകാനുള്ള പണവും ഇവിടെനിന്ന് ലഭിച്ചു. രണ്ടു ദിവസം റിസോര്‍ട്ടില്‍ തങ്ങിയ ശേഷം ഇവര്‍ ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു. സ്വപ്നയും സന്ദീപും വര്‍ക്കലയില്‍ തങ്ങിയ സംഭവത്തെക്കുറിച്ച് എന്‍.ഐ.എ. സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശികളടക്കം ഒട്ടേറെ സഞ്ചാരികള്‍ വരുന്ന വിനോദസഞ്ചാര കേന്ദ്രമാണ് വര്‍ക്കല. അതിനാല്‍തന്നെ വര്‍ക്കല…
Read Moreഎല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവച്ച് കുടുക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞ് അവന്‍ കരഞ്ഞു ! ഒളിവില്‍ കഴിയുമ്പോള്‍ സന്ദീപ് ഫോണ്‍വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി അമ്മ
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപ് നായര്‍ ഒളിവില്‍ കഴിയുന്നതിനിടെ വിളിച്ചതായി അമ്മ ഉഷയുടെ വെളിപ്പെടുത്തല്‍. എല്ലാക്കുറ്റവും തന്റെ തലയില്‍ കെട്ടിവെക്കാനും തന്നെ പെടുത്താന്‍ ശ്രമിക്കുന്നതായും പറഞ്ഞ് സന്ദീപ് കരഞ്ഞുവെന്നും അമ്മ ഉഷ വെളിപ്പെടുത്തി. ധാരാളം കടങ്ങളുണ്ട്. പഴയ ആഡംബരക്കാര്‍ വാങ്ങിയത് മുഴുവന്‍ പണം നല്‍കാതെയാണെന്നും ഇക്കാര്യമെല്ലാം മാധ്യമങ്ങളെ അറിയിക്കണമെന്നും സന്ദീപ് പറഞ്ഞതായി അമ്മ ഉഷ വ്യക്തമാക്കി. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എന്‍ ഐ എ കോടതി ഇന്ന് പരിഗണിക്കും. രണ്ടാം പ്രതി സ്വപ്‌ന സുരേഷ് , നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവര്‍ക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതേ സമയം സ്വപ്‌നയുടെ മകള്‍ തന്റെ ജീവന്‍ അപകടത്തിലാണെന്ന് സുഹൃത്തിനോടു പറഞ്ഞതായി…
Read More