കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയില്‍ കോടതിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദീകരണം നല്‍കും. 26ന് വിശദീകരണം നല്‍കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.സന്ദീപ് നായരുടെ പരാതിയില്‍ ഇഡിയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കേസ് അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിനു പിന്നിലുള്ളത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ ഉരുത്തിരിഞ്ഞ കത്താണ് ഇതെന്നും ഇന്നുവരെ കോടതിക്കു മുന്നില്‍ പറയാത്ത കാര്യങ്ങളാണ് സന്ദീപ് വെളിപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്കാണ് കത്തയച്ചത്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഒരു ഉന്നതന്റെ മകന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചതായി കത്തില്‍ പറയുന്നു. ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും കത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പറയാതിരുന്നാല്‍ ഉറങ്ങാന്‍ പോലും സമ്മതിക്കില്ലെന്നുമാണ് സന്ദീപ്…
Read MoreTag: sandeep nair
സ്വപ്നയുടെ ഫ്ളാറ്റില്‍ ചെല്ലുമ്പോള്‍ പലപ്പോഴും ശിവശങ്കറും അവിടെയുണ്ടായിരുന്നു; ‘മാഡ’ത്തിന്റെ കളികള്‍ ചിന്തിക്കാവുന്നതിലും അപ്പുറം; സ്വര്‍ണക്കടത്തു കേസില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…
താന്‍ സ്വപ്നയുടെ ഫ്ളാറ്റില്‍ ചെല്ലുമ്പോള്‍ പലപ്പോഴും ശിവശങ്കറും അവിടെയുണ്ടായിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍. ഒരു തവണ രാത്രി ശിവശങ്കറിനെ അദ്ദേഹം താമസിക്കുന്ന ഹെതര്‍ ഫ്ളാറ്റില്‍ കൊണ്ടു ചെന്നാക്കിയിട്ടുമുണ്ടെന്നും അന്വേഷണ സംഘത്തിനു മുമ്പാകെ സന്ദീപ് മൊഴി നല്കി. ഈ അവസരങ്ങളിലൊക്കെ ഫ്ളാറ്റില്‍ സരിത്തുമുണ്ടായിരുന്നുവെന്നും കേസിലെ മൂന്നാം പ്രതിയായ സന്ദീപ് പറയുന്നു. സന്ദീപിനെ കണ്ടു പരിചയമുണ്ടെങ്കിലും സൗഹൃദമില്ലെന്നാണ് ശിവശങ്കര്‍ പറയുന്നത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്ന് എന്‍ഐഎ കരുതുന്ന സന്ദീപുമായി അടുപ്പമുണ്ടെന്നു തെളിഞ്ഞാല്‍ ശിവശങ്കറിന്റെ വാദങ്ങളെല്ലാം പൊളിയും. നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ പൂര്‍ണ നിയന്ത്രണം സ്വപ്നയ്ക്കാണെന്നും അങ്ങനെ എത്തുന്ന സ്വര്‍ണം റമീസിനു നല്‍കുക എന്നതു മാത്രമാണ് തന്റെ ജോലിയെന്നും സന്ദീപ് നായര്‍ പറയുന്നു. ദുബായില്‍ നിന്ന് എങ്ങനെയാണ് സ്വര്‍ണം ഡിപ്ലോമാറ്റിക് ബാഗില്‍ കയറ്റുന്നത് എന്ന കാര്യം സ്വപ്നയ്ക്കു മാത്രമേ അറിയൂ എന്നും അവര്‍ തങ്ങള്‍ക്ക് മാഡം…
Read Moreമനസ് ശാന്തമാക്കാന്‍ ധ്യാനത്തിനു സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സ്വപ്ന ! കൂളായി സന്ദീപ് നായര്‍; സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ പെരുമാറ്റം ഇങ്ങനെ…
കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ സ്വണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പ്രതികരിച്ചത് ഭയലേശമില്ലാതെ. സ്വപ്ന സുരേഷ് ഒരിക്കലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കിയില്ല. പര്‍ദ അണിഞ്ഞായിരുന്നു സ്വപ്നയുടെ യാത്ര. ഒപ്പം അറസ്റ്റിലായ സന്ദീപ് നായര്‍ക്കു ലവലേശം കൂസലുണ്ടായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്നു ജഡ്ജി പി. കൃഷ്ണ കുമാര്‍ ചോദിപ്പോള്‍ മനസ് ശാന്തമാക്കാനായി മെഡിറ്റേഷനു സൗകര്യം വേണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്നായിരുന്നു മറുപടി. സ്വപ്ന ഏര്‍പ്പെടുത്തിയ അഭിഭാഷകന് എത്താതിരുന്നതിനാല്‍ കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റി നിയോഗിച്ച അഡ്വ. വിജയമാണു സ്വപ്നയ്ക്കായി ഹാജരായത്. കോടതി കേസിന്റെ വിശദാംശങ്ങളിലേക്കു കടന്നില്ലെന്ന് അവര്‍ പറഞ്ഞു. നേരത്തേ സ്വപ്നയുടെ ഭര്‍ത്താവും മകളും മകനും എന്‍.ഐ.എ. ഓഫിസിലെത്തിയിരുന്നു. സ്വപ്നയ്ക്കു നിയമസഹായങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു വരവ്.
Read More