ഒരു വര്‍ക്ക് തീരാത്തതില്‍ ഞാൻ അസ്വസ്ഥയായി ഇരിക്കുകയാണ്. റിലീസ് മാറ്റിവയ്ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഫോണിലൂടെ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. കളിച്ചോണ്ടിരിക്കുന്ന മക്കൾ ഇത് കേട്ടു, അമ്മ ദേഷ്യപ്പെട്ടാല്‍ പടം തീരുമോ എന്നാണ് രണ്ടാളും വന്ന് ചോദിച്ചത്. ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ അവർ ഒബ്സര്‍വ് ചെയ്യാറുണ്ട്. ആരോടെങ്കിലും ഞാൻ വഴക്ക് ഉണ്ടാക്കിയാൽ അമ്മ വിട്ടുകൊടുക്കൂ എന്നാണ് അവര്‍ പറയുക. ടെന്‍ഷനിലാണെങ്കില്‍ അത് മനസിലാക്കി അവര്‍ വന്ന് ചോദിക്കും. നേരത്തെ ഈ കുഞ്ഞുപിള്ളേർക്ക് ഇങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞ് കൊടുത്തിട്ട് അവര്‍ക്കെന്ത് മനസിലാവാനാ എന്ന് എല്ലാവരും കളിയാക്കുമായിരുന്നു. അവര്‍ക്കൊന്നും മനസിലായില്ലെങ്കിലും എന്റെ വിഷമം കുട്ടികൾക്ക് മനസിലാവുന്നുണ്ടല്ലോ. ഞാൻ ഇറിറ്റേറ്റഡാവുമ്പോള് അവരും അതേപോലെയാവും. ഇതാവുമ്പോള്‍ രണ്ടുകൂട്ടര്‍ക്കും പ്രശ്നങ്ങളില്ല. മനസ് തകര്‍ന്നിരിക്കുന്ന സമയത്ത് പിള്ളേരെ വിളിച്ച് ഹഗ് ചെയ്യിപ്പിക്കും. അപ്പോൾ ഭയങ്കരമായിട്ട് മാറ്റം വരും. നമ്മുടെ വിഷമങ്ങളൊന്നും ഒന്നുമല്ലെന്ന് മനസിലാവും. അമ്മ എന്താണ് അഭിനയിക്കാത്തത്, അമ്മ…
Read MoreTag: sandra thomas
നമിത അവസാന നിമിഷം കാലുമാറിയതോടെയാണ് എനിക്ക് ഇഷ്ടമില്ലാത്ത ആ കാര്യം ചെയ്യേണ്ടി വന്നത് ! തുറന്നു പറച്ചിലുമായി സാന്ദ്ര തോമസ്…
സിനിമാ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മാതാവും ആയി മാറിയ ആളാണ് സാന്ദ്ര തോമസ്. ആട്, സക്കറിയയുടെ ഗര്‍ഭിണികള്‍, ആമേന്‍, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി കൂടിയാണ് സാന്ദ്ര തോമസ്. 1991 മുതല്‍ ബാലതാരമായി തിളങ്ങിയ സാന്ദ്ര 2012ല്‍ ഫ്രൈഡേ എന്ന ചിത്രം നിര്‍മ്മിച്ചാണ് സിനിമ നിര്‍മ്മാണ രംഗത്തും എത്തിയത്. നടനും നിര്‍മാതാവുമായ വിജയ് ബാബുവുമായി ചേര്‍ന്നായിരുന്നു സാന്ദ്ര തോമസ് സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. സഖറിയയുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി എന്ന മോഹന്‍ലാല്‍ ചിത്രം എന്നിവയെല്ലം ഇവര്‍ നിര്‍മ്മിച്ചതാണ്. പിന്നീട് ഇരുവരും വഴിപിരിയുകയായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് പിന്നീട് വിജയ് ബാബു തന്നെ ഏറ്റെടുക്കുകയും ചെയ്തു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പിന്മാറിയിരുന്ന സാന്ദ്ര സിനിമയില്‍ പുതിയ ഒരു നിര്‍മ്മാണ കമ്പനിയുമായി സജീവമാണ് ഇപ്പോള്‍. ഇപ്പോഴിതാ തനിക്ക് ഒരു പ്രൊഡ്യൂസറായിട്ട്…
Read Moreഒരാഴ്ച ഐസിയുവില്‍ കിടന്നിട്ട് ഡബ്ല്യുസിക്കാരും ഒരു മറ്റേ സിസിക്കാരും വിളിച്ചില്ല ! എപ്പോഴും വിളിച്ച് കാര്യങ്ങള്‍ തിരക്കിയത് മമ്മുക്ക; തുറന്നു പറച്ചിലുമായി സാന്ദ്ര തോമസ്…
മലയാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മാതാവുമാണ് സാന്ദ്ര തോമസ്. 1991ല്‍ ബാലതാരമായി ആണ് താരം സിനിമ മേഖലയില്‍ തുടക്കം കുറിച്ചതെങ്കിലും നിര്‍മാതാവ് എന്ന നിലയിലാണ് താരം പേരെടുത്തത്. വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലംസിന്റെ ബാനറിലാണ് നടി ആദ്യം സിനിമകള്‍ നിര്‍മ്മിച്ചത്. ഇവരുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ മിക്ക ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ നടിയായി എത്തിയ സിനിമകളും സാന്ദ്രയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തു. സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ മോഹന്‍ലാല്‍ നായകനായ പെരുച്ചാഴി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചതും സാന്ദ്രയായിരുന്നു. ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, ആട് ഒരു ഭീകരജീവിയാണ്, മങ്കിപ്പെന്‍, പെരുച്ചാഴി തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളിലാണ് നടി എത്തിയത്. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു താരം. കുടുംബ ജീവിതത്തിന് പ്രാധാന്യം നല്കി നടി. സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസ് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇവരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്്. അടുത്തിടെയായിരുന്നു താരത്തിന്…
Read Moreസാന്ദ്ര തോമസ് ഐസിയുവില്‍ ! ആരോഗ്യസ്ഥതിയില്‍ പുരോഗതിയെന്ന് സഹോദരി…
ഡെങ്കിപ്പനി ബാധിച്ച നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി മൂലം രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് ഐസിയുവിലാണ് ഇപ്പോള്‍ ഉള്ളത്. സാന്ദ്ര തോമസിന്റെ സഹോദരി സ്നേഹ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സ്നേഹ അറിയിക്കുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണമെന്നും സ്നേഹ പറയുന്നു. ബാലതാരമായിട്ടാണ് സാന്ദ്ര ആദ്യം വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഫ്രൈഡേ എന്ന സിനിമയിലൂടെ ആദ്യമായി നിര്‍മാതാവുമായി.
Read Moreതെറ്റിദ്ധാരണ കൃത്യമായി പറഞ്ഞു തീര്‍ക്കാന്‍ കഴിയാതെ വന്നതാണ് പ്രശ്നമായത്; സാന്ദ്രയുമായി ഇപ്പോള്‍ യാതൊരു പ്രശ്നവുമില്ല; അന്നു നടന്ന കാര്യങ്ങളെക്കുറിച്ച് വിജയ് ബാബുവിന് പറയാനുള്ളത്…
മലയാള സിനിമയ്ക്ക് ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ച വിജയ് ബാബു-സാന്ദ്രാ തോമസ് കൂട്ടുകെട്ട് വേര്‍പിരിഞ്ഞത് അപ്രതീക്ഷിതമായായിരുന്നു. ഒട്ടനവധി പുതുമുഖ സംവിധായകരാണ് ഇവര്‍ ഉടമകളായ ഫ്രൈഡേ ഫിലിംസിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും ഫ്രൈഡേ ഫിലിംസില്‍നിന്ന് സാന്ദ്ര പങ്കാളിത്തം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സാന്ദ്രയുമായി ഇപ്പോള്‍ യാതൊരു പ്രശ്നവുമില്ലെന്നും സാന്ദ്ര ഇപ്പോഴും തന്റെ സുഹൃത്താണെന്നും തുറന്നു പറയുകയാണ് വിജയ് ബാബു. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു വിജയ് ബാബു മനസ്സു തുറന്നത്. ഞാനും സാന്ദ്രയും തമ്മില്‍ ഒരു ചെറിയ പ്രശ്നം ഉണ്ടായപ്പോള്‍ എല്ലാവരും ചേര്‍ന്ന് അതു വലുതാക്കി. ഒരാള്‍ വീഴുമ്പോള്‍ അത് ആഘോഷിക്കാന്‍ ഒരുപാട് ആളുകളുണ്ടാകും. അങ്കമാലി ഡയറീസിന് മുന്‍പായിരുന്നു അത്. എന്റെ ജീവിതത്തില്‍ വളരെ ദുര്‍ഘടം പിടിച്ച സമയമായിരുന്നു അത്. അതിനു ശേഷം അങ്കമാലി ഹിറ്റായപ്പോള്‍…
Read More