ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട രംഗത്തത്തിയ യുവാവ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാര്‍ എന്ന യുവാവാണ് ഐശ്വര്യയുടെ മകനെന്ന് അവകാശപ്പെ്ട രംഗത്തെത്തിയത്. ഐശ്വര്യ അമ്മയാണെന്നും ഐവിഎഫ് ചികില്‍സയിലൂടെയാണ് താന്‍ ജനിച്ചതെന്നും ഇയാള്‍ തറപ്പിച്ചു പറഞ്ഞു. 1988ലാണ് ഐശ്വര്യ തനിക്കു ജന്മം നല്‍കിയതെന്നും ഇരുപത്തിയൊമ്പതുകാരനായ സംഗീത് പറയുന്നു. ഇയാളുടെ വാക്കുകള്‍ ചിലരെങ്കിലും വിശ്വസിക്കുകയും ചെയ്തു. 1988ല്‍ ലണ്ടനില്‍ ഐവിഎഫ് ചികില്‍സയിലൂടെയാണ് ഞാന്‍ ജനിച്ചത്. മൂന്നാം വയസ്സു മുതല്‍ ഇരുപത്തിയേഴു വയസ്സു വരെ ചോദാവാരത്താണ് വളര്‍ന്നത്. മുത്തച്ഛന്‍ ബ്രിന്ദ കൃഷ്ണ റായിയുടെ കുടുംബത്തിനൊപ്പം മുംബൈയിലായിരുന്നു ഒന്നും രണ്ടും വയസ്സു വരെ വളര്‍ന്നത്.” മുത്തച്ഛന്‍ ഏപ്രില്‍ 2017നു മരിച്ചുവെന്നും അമ്മാവന്റെ പേര് ആദിത്യന്‍ ആണെന്നും സംഗീത് പറയുന്നു. ഐശ്വര്യ അമ്മയാണെന്നു തെളിയിക്കാന്‍ യാതൊരു തെളിവുകളും പക്കലില്ലാത്ത സംഗീത് ഐശ്വര്യ അഭിഷേകുമായി പിരിഞ്ഞ് തനിച്ചു താമസിക്കുകയാണെന്നും പറയുന്നുണ്ട്.…
Read More