മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു മികച്ച പ്രണയ സിനിമയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. തീയറ്ററുകളില്‍ വിജയം കണ്ടില്ലെങ്കിലും സിനിമ പിന്നീട് മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ഫാസില്‍ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മധു മുട്ടത്തിന്റേതായിരുന്നു കഥ. പുതുമുഖങ്ങളായിരുന്നു സിനിമയില്‍ നായകതാരങ്ങളായി എത്തിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന തന്റെ ആദ്യ സിനിമയ്ക്ക് ശേഷം പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി ഫാസില്‍ എടുത്ത ചിത്രം കൂടിയായിരുന്നു അത്. കൈതപ്രം ഗാനരചയിതാവായി തുടക്കം കുറിച്ച സിനിമകൂടിയായിരുന്നു അത്. സിനിമയിലെ രാധിക എന്ന നായിക കഥാപാത്രത്തെ മലയാളികള്‍ മറക്കാനിടയില്ല. അന്നത്തെ യുവതലമുറയുടെ ഇഷ്ടം മുഴുവന്‍ നേടിയെടുത്ത കഥാപാത്രമായിരുന്നു രാധികയുടേത്. സോണിയ ജി നായര്‍ എന്ന നടിയാണ് രാധിക എന്ന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചത്. സോണിയ നായികയാകുന്ന ആദ്യ സിനിമയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. ഭാഗ്യലക്ഷ്മിയാണ് നടിക്ക് ശബ്ദം നല്‍കിയത്. കോട്ടയം ബിസിഎം കോളേജില്‍…
Read More