വളരെചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് സിനിമാപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയായിരുന്നു മയൂരി. എന്നാല്‍ സിനിമയില്‍ തിളങ്ങിനില്ക്കുമ്പോള് തന്നെയായിരുന്നു നടി ജീവിതത്തോട് വിടപറഞ്ഞതും. 22-ാം വയസില്‍ നടി ആത്മഹത്യ ചെയ്തത് ആരാധകരെയാകെ നടുക്കിയിരുന്നു. നടിയുടെ മരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും അന്ന് പരന്നിരുന്നു. ഇപ്പോഴിതാ നടി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മയൂരിയുടെ സുഹൃത്തും നടിയുമായ സംഗീത. മയൂരിയെക്കുറിച്ച് സംഗീത പറയുന്നതിങ്ങനെ…സമ്മര്‍ ഇന്‍ ബേത്ലഹേമില് മയൂരി ഉണ്ടായിരുന്നു.ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്. എന്നേക്കാള്‍ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. ‘വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’. സംഗീത പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍…
Read MoreTag: sangeetha
സമ്മര്‍ ഇന്‍ ബേത്ലഹേമില് പൂച്ചയെ അയയ്ക്കുന്ന മുറപ്പെണ്ണ് ഞാനാണേ… ആരാധകര്‍ തേടുന്ന ആ പെണ്ണ് ആ രഹസ്യം വെളിപ്പെടുത്തി രംഗത്ത്…
സിബി മലയില്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബേത്ലഹേം മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ്. ആ സിനിമ കണ്ടു കഴിഞ്ഞു എല്ലാവര്ക്കും ഉണ്ടാകുന്ന സംശയമാണ് പൂച്ചയെ അയച്ച മുറപ്പെണ്ണ് ആരാണ് എന്ന്. വര്‍ഷങ്ങളായി പലര്‍ക്കും അറിയണമെന്ന ആഗ്രഹമായിരുന്നു ആ നായിക ആരാണ് എന്ന്. ആ സിനിമയില്‍ അഭിനയിച്ച താരങ്ങള്‍ എവിടെയെങ്കിലും വന്നാല്‍ പ്രേക്ഷകരുടെ ആദ്യത്തെ ചോദ്യവും അതായിരിക്കും. ചോദ്യം നേരിട്ടില്ലാത്ത ഒരു താരവും ഇല്ല എന്നതാണ് വാസ്തവം. എന്നാല്‍ നായകന് പൂച്ചയെ അയക്കുകയും അദ്ദേഹത്തെ മറഞ്ഞിരുന്നു പ്രണയിക്കുന്നതും തന്റെ കഥാപാത്രമാണ് എന്ന് വെളിപ്പെടുത്തി ആ പെണ്‍കുട്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ് രസികയാണ് ആ താരം. സമ്മര്‍ ഇന്‍ ബത്ലഹേം’ മുതല്‍ ‘ഉത്തമന്’ വരെ മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ അഭിനയിച്ച നടിയാണ് രസിക എന്ന സംഗീത. പിതാമകന്, ഉയിര്, ധനം തുടങ്ങിയ ഉള്ളുറപ്പുള്ള കഥാപാത്രങ്ങളിലൂടെ തമിഴിലും തെലുങ്കിലും ശ്രദ്ധേയായി രസിക.…
Read More13-ാം വയസ്സു മുതല്‍ എന്നെ ഒരു കറവപ്പശുവായി കണ്ടതിന് വളരെ നന്ദി ! കുടിച്ചു കൂത്താടി നടന്നിരുന്ന ആണ്മക്കളുടെ ആവശ്യങ്ങള്‍ക്കായി ഇഷ്ടംപോലെ ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടു വാങ്ങിയതിനും ഒരുപാട് നന്ദിയുണ്ട്; മകള്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നു പരാതി പറഞ്ഞ അമ്മയ്ക്ക് ചുട്ടമറുപടിയുമായി നടി സംഗീത
സിനിമാതാരങ്ങളെ വീട്ടുകാര്‍ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രശ്നം രൂക്ഷമാവുന്നതിനെത്തുടര്ന്ന് വീട്ടുകാരുമായി തെറ്റിപ്പിരിയുകയും ചെയ്തിട്ടുള്ള നിരവധി താരങ്ങളുണ്ട്. പല താരങ്ങള്‍ക്കും പറയാനുള്ളതാകട്ടെ തങ്ങളെ വീട്ടുകാര്‍ കറവപ്പശുക്കളായി ഉപയോഗിച്ച കഥകളാണ്. ഇപ്പോഴിതാ സമാനമായ ഒരു സംഭവം തുറന്നുപറയുകയാണ് നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ട നടി സംഗീത ക്രിഷ്. സംഗീത തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഇവരുടെ അമ്മ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതല്ല സത്യമെന്നും തന്നോട് കുഞ്ഞുപ്രായം മുതല്‍ അതിക്രൂരമായാണ് അമ്മയും കുടുംബവും പെരുമാറിയതെന്നും വ്യക്തമാക്കുകയാണ് സംഗീത ഇപ്പോള്‍. മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന താരത്തിന്റെ ട്വിറ്റര്‍ കുറിപ്പാണ് വൈറലാകുന്നത്. അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കെല്ലാം ‘നന്ദി’ പറഞ്ഞുകൊണ്ടാണ് അമ്മയുടെയും കുടുംബത്തിന്റെ തനിനിറം താരം തുറന്നുകാട്ടുന്നത്. ‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതല്‍ ജോലിക്ക് പറഞ്ഞുവിട്ടതിന്…
Read More