ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യത്തെ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രം സൃഷ്ടിക്കാന്‍ തയ്യാറെടുത്ത് ഉത്തര്‍പ്രദേശ് മിര്‍സപുര്‍ സ്വദേശി സാനിയ മിര്‍സ. നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ മിര്‍സ ജയിച്ചത്. പൂനയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഡിസംബര്‍ 27ന് സാനിയ പ്രവേശനം നേടും. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ 400 സീറ്റുകളിലേക്കാണ് 2022ല്‍ പരീക്ഷ നടന്നത്. അതില്‍ 19 എണ്ണം സ്ത്രീകള്‍ക്കാണ്. ഇതില്‍ രണ്ടു സീറ്റുകള്‍ വനിതാ യുദ്ധവിമാന പൈലറ്റുകള്‍ക്ക് വേണ്ടിയാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിലൊരെണ്ണമാണ് സാനിയ നേടിയത്. ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയാണ് സാനിയയുടെ പിതാവ്. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടുവെന്നും രണ്ടാം ശ്രമത്തിലാണ് സീറ്റ് നേടാനായതെന്നും സാനിയ പറഞ്ഞു. ഹിന്ദിമീഡിയം സ്കൂളില്‍ പഠിച്ച തനിക്ക് ഇത് വലിയ നേട്ടമാണെന്നും സാനിയ പറഞ്ഞു. യുപി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജില്ലാതലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതും…
Read MoreTag: sania mirza
സാനിയയും മാലിക്കും തീരുമാനം മാറ്റിയോ ? വിവാഹമോചന വാര്‍ത്തകള്‍ക്കിടെ റിയാലിറ്റിഷോയില്‍ ഒന്നിച്ച് സാനിയയും മാലിക്കും…
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കും വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും താരങ്ങള്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും ഇനി നിയമപരമായ നടപടികള്‍ മാത്രമേ ബാക്കിയുള്ളൂവെന്നുമാണ് ഇരുവരുടേയും അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ച് താരങ്ങളെ ഒന്നിച്ചു നിര്‍ത്തിയുള്ള റിയാലിറ്റി ഷോയുമായി ഒടിടി പ്ലാറ്റ്ഫോമായ ഉര്‍ദുഫ്ളിക്സിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. പാകിസ്ഥാനിലെ ആദ്യ ഉര്‍ദു ഒടിടി പ്ലാറ്റ്ഫോമാണ് ഉര്‍ദുഫ്ളിക്സ്. ‘ദി മിര്‍സ മാലിക് ഷോ’ എന്ന പേരിട്ടിരിക്കുന്ന പരിപാടിയിലാണ് സാനിയയേയും ഷൊയ്ബ് മാലിക്കിനേയും ഒന്നിച്ച് കാണിച്ചിരിക്കുന്നത്. പരിപാടി ഉടന്‍ തന്നെ സംപ്രേഷണം ചെയ്യുമെന്നും സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നു. എന്തായാലും വേര്‍പിരിയല്‍ വാര്‍ത്തയില്‍ നിരാശരായ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പോസ്റ്റര്‍. ഇരുവരേയും ഒന്നിച്ച് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
Read Moreജിമ്മിലും നീന്തല്‍ കുളത്തിലും എല്ലാം ഇഴുകി ചേര്‍ന്നുള്ള ഫോട്ടോഷൂട്ട് ! സാനിയ മിര്‍സയുടെ കുടുംബജീവിതം തകര്‍ത്തത് പാക് നടിയെന്ന് മാധ്യമങ്ങള്‍…
ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സയും പാക് ക്രിക്കറ്റര്‍ ഷൊയിബ് മാലികും 12 വര്‍ഷം നീണ്ട തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയത് ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. ഒട്ടുമിക്ക ബന്ധങ്ങളിലേതും പോലെ ഇവിടെയും വില്ലനായത് അവിഹിതബന്ധം തന്നെയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 2010 ഏപ്രിലിലാണ് സാനിയയും ഷോയ്ബും വിവാഹിതരായത്. ഇന്ത്യ, പാക്കിസ്ഥാന് അയല്‍രാജ്യങ്ങളില്‍ നിന്നും പ്രണയിച്ചു വിവാഹിതരായ ഇവര്‍ എക്കാലവും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താന്‍ എന്ന് സാനിയ മിര്‍സയുടെ ഇന്‍സ്റ്റാ സ്റ്റോറി വന്നതോടെയാണ് വിവാഹ മോചന വാര്‍ത്ത കൂടുതല്‍ പരന്നത്. സാനിയയും മാലിക്കും ഏറെ നാളുകളായി ഒരുമിച്ച് അല്ല കഴിയുന്നത് എന്ന റിപ്പോര്‍ട്ടുകളും ഇതോടെ ശക്തമായി.സാനിയ ദുബൈയിലും ഷൊയിബ് മാലിക് പാക്കിസ്ഥാനിലുമാണ് ഇപ്പോഴുള്ളത്. സാനിയയെ മാലിക് വഞ്ചിച്ചതായാണ് പാക്കിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകന് ഇസ്ഹാന് ഇരുവരുടേയും അടുത്തായാണ് മാറി മാറി കഴിയുകയാണ്.…
Read Moreസാനിയയും മാലിക്കും ഇനി ഭാര്യഭര്‍ത്താക്കന്മാരല്ല ! വേര്‍പിരിയല്‍ ഷൊയിബ് മാലിക്കിന്റെ ചതി സാനിയ കണ്ടെത്തിയതിനെത്തുടര്‍ന്ന് എന്ന് സൂചന…
ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരുടേയും പ്രണയം വിവാഹം ആയിരുന്നു. ബാല്യകാല സുഹൃത്തുമായി വിവാഹം ഉറപ്പിച്ചിരിക്കെയാണ് സാനിയ മാലിക്കുമായി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2010 ഏപ്രിലില്‍ സാനിയയും മാലിക്കും വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷം ദുബായിയില്‍ സ്ഥിരതാമസം ആക്കിയിരിക്കുക ആയിരുന്നു ഇരുവരും. ഇവര്‍ക്ക് ഒരു കുട്ടിയും ജനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവര്‍ വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ട് ഇവരുടെ വിവാഹമോചനം സ്ഥിരീകരിക്കുന്നതാണ്. ഇരുവരും കുറച്ചു കാലമായി വേര്‍പിരിഞ്ഞ് ആണ് താമസിക്കുന്നത് എന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് വെളിപ്പെടുത്തല്‍. ഷൊയിബ് മാലിക്കിന്റെ മാനേജ്മെന്റ് ടീമില്‍ അംഗമായ വ്യക്തിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തി രംഗത്ത് എത്തിയിരിക്കുന്നത്. സാനിയ മിര്‍സയും ഷൊയിബ് മാലികും വിവാഹ…
Read Moreമിഠായി കടയിലെത്തിയ കുട്ടിയെ പോലെയായിരുന്നു എന്റെ മാനസികാവസ്ഥ ! കുഞ്ഞു ജനിച്ചതിനു ശേഷവും വിശ്രമില്ലാതെ സാനിയ…
കുഞ്ഞു ജനിച്ചതിനു ശേഷം സാനിയ ആദ്യമായി ജിമ്മില്‍. കഴിഞ്ഞ ദിവസം 32-ാം ജന്മദിനം ആഘോഷിച്ച സാനിയയുടെ ചിത്രം ഭര്‍ത്താവ് ഷൊയ്ബ് മാലിക് പങ്കു വയ്ക്കുകയും ചെയ്തിരുന്നു.സാനിയയുടെയും മകന് ഇസ്ഹാന്റെയും ചിത്രമാണ് ഷൊയ്ബ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സാനിയയുടെ 32ാമത് ജന്മദിന ആഘോഷവേളയില്നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ രസകരമായ കുറിപ്പോടെയാണ് ഷൊയ്ബ് പങ്കുവച്ചത്. ‘എന്റെ മകന് പിറന്നിട്ട് 16 ദിവസം തികയുന്ന അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസ്സുളള ചെറുപ്പക്കാരിയായത്, ഒപ്പം എന്റെ അമ്മായിയമ്മയും. ദൈവത്തിന് നന്ദി,’ ഇതായിരുന്നു ഷൊയ്ബിന്റെ ട്വീറ്റ്. പിറന്നാള്‍ദിനത്തില്‍ ആശംസ നേര്‍ന്ന എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ട് സാനിയയും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ജന്മദിനത്തിന്റെ പിറ്റേന്ന് തന്നെ സാനിയ മറ്റൊരു ചിത്രം കൂടെ പങ്കുവെച്ചു. ജിമ്മില്‍ വീണ്ടും തിരികെ എത്തിയതിന്റെ ചിത്രമാണ് സാനിയ ഷെയര്‍ ചെയ്തത്. ഇസ്ഹാന് ജനിച്ചതിന് ശേഷം ആദ്യമായാണ് സാനിയ ജിമ്മിലെത്തുന്നത്.…
Read Moreസാനിയയെ ബംഗ്ലാദേശി ക്രിക്കറ്റ് താരം നിരന്തരം ശല്യപ്പെടുത്തി ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭര്‍ത്താവ് ഷൊയ്ബ് മാലിക്;ബംഗ്ലാദേശി താരത്തിന് ക്രിക്കറ്റില്‍ നിന്നും ആറുമാസം വിലക്ക്
ധാക്ക: ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയെ പ്രമുഖ ക്രിക്കറ്റ് താരം നിരന്തരം ശല്യപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി സാനിയയുടെ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക് രംഗത്ത്. ബംഗ്ലാദേശ് ക്രിക്കറ്റ് താരം സബ്ബീര്‍ റഹ്മാനെതിരെയാണ് മാലിക്കിന്റെ വെളിപ്പെടുത്തല്‍. സാനിയ മിര്‍സയോട് താരം മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മാലിക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു വര്‍ഷം മുമ്പ് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ബംഗ്ലാദേശില്‍ എത്തിയപ്പോള്‍ താരത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ പരാതി. എന്നാല്‍ മാലിക്കിന്റെ പരാതിയെ തുടര്‍ന്ന് താരത്തിനെതിരേ എന്തു നടപടി സ്വീകരിച്ചുവെന്നതിനെപ്പറ്റി ഇതുവരെ മാലിക്കിന് അറിയിപ്പ് നല്‍കിയിട്ടില്ല. അച്ചടക്ക നടപടി പലതവണ നേരിട്ടിട്ടുള്ള താരമാണ് സബ്ബീര്‍ റഹ്മാന്. ഈ വാര്‍ത്ത കേട്ട സാനിയയുടെ ആരാധകര്‍ ഞെട്ടലിലാണ്. അച്ചടക്ക ലംഘനത്തെത്തുടര്‍ന്ന് സബ്ബീര്‍ റഹ്മാന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആറു മാസത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
Read Moreഞങ്ങള്‍ വിവാഹിതരായത് ഇന്ത്യയെയും പാകിസ്ഥാനെയും ഒന്നിപ്പിക്കാനാണെന്ന് ആരാ പറഞ്ഞത് ! പാകിസ്ഥാനെക്കുറിച്ച് സാനിയ മിര്‍സ പറയുന്നതിങ്ങനെ…
താനും മാലിക്കും വിവാഹിതരായത് ഇന്ത്യയെയും പാകിസ്ഥാനെയും ഒരുമിപ്പിക്കാനാണെന്ന് പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എച്ച്ടി ബ്രഞ്ച് ഫോട്ടോഷൂട്ടിനും അഭിമുഖത്തിനുമായി എത്തിയപ്പോഴാണ് സാനിയ ഇക്കാര്യം പറഞ്ഞത്. ഗര്‍ഭധാരണത്തിന് ശേഷമുള്ള സാനിയയുടെ ആദ്യ ഫോട്ടോഷൂട്ടും അഭിമുഖവുമായിരുന്നു ഇത്. ‘ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷുഐബും വിവാഹിതരായത് ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാനാണെന്നാണ്. അത് സത്യമല്ല. ഞാന്‍ പാകിസ്ഥാനില്‍ പോയപ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന സ്നേഹം വളരെ വലുതാണ്. വര്‍ഷത്തിലൊരിക്കല്‍ ഷുഐബിന്റെ മാതാപിതാക്കളെ കാണാന്‍ ഞാന്‍ അവിടെ പോകാറുണ്ട്. ആ രാജ്യത്തെ ആളുകള്‍ മുഴുവന്‍ ബാബി എന്നാണ് എന്നെ വിളിക്കുന്നത്, അവര്‍ തരുന്ന ബഹുമാനവും വളരെ വലുതാണ്. എനിക്കുറപ്പാണ് അത് എന്നോടുള്ള സ്നേഹമല്ല, ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന എന്റെ ഭര്‍ത്താവിനോടുള്ള സ്നേഹമാണ്. ഷുഐബ്് ഇവിടെ വരുമ്പോഴും സംഭവിക്കുന്നത് അതാണ്. ഷുഐ്ബിനെ നമ്മുടെ നാട്ടിലെ ആളുകളുടെ സ്നേഹവും ബഹുമാനവും ലഭിക്കുന്നു’…
Read Moreനിറവയറുമായെത്തി ആരാധകരുടെ മനം കവര്‍ന്ന് സാനിയ മിര്‍സ; കുഞ്ഞ് പെണ്ണായാല്‍ ഇടുന്ന പേര് ഇങ്ങനെയെന്ന് താരം; വീഡിയോ വൈറലാവുന്നു…
നിറവയറുമായെത്തി ആരാധകശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. തന്റെ ഗര്‍ഭാവസ്ഥയെക്കുറിച്ച് സാനിയ പറയുന്നതിങ്ങനെ… കളികളത്തെപ്പറ്റി ഇപ്പോള്‍ ആലോചിക്കാന്‍ പോലും ആകില്ല. കാലുകള്‍ തടിച്ച് നീരുവയ്ച്ചിരിക്കുന്നു. ഷൂസ് ധരിക്കാന്‍ ആകുന്നില്ല. എന്നാല്‍ ഭക്ഷണത്തോട് വിട്ടു വീഴ്ച്ചയില്ല.” ജസ്റ്റ് ഫോര്‍ വുമണ്‍ മാസികയുടെ ഫോട്ടോഷൂട്ടിനാണ് സാനിയ എത്തിയത്. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പും ജീവിതത്തില്‍ വന്ന മാറ്റങ്ങളും സാനിയ പറയുന്ന വിഡിയോയും ജസ്റ്റ് ഫോര്‍ വുമണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാന് ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി 2010 ലായിരുന്നു സാനിയയുടെ വിവാഹം. തന്റെ ആദ്യ കുഞ്ഞ് ആണായാലും പെണ്ണായാലും പേരിനൊപ്പം മിര്‍സ മാലിക് എന്നായിരിക്കും ചേര്‍ക്കുകയെന്നു ലിംഗസമത്വം എന്ന വിഷയത്തില്‍ ഗോവ ഫെസ്റ്റ് 2018 ല്‍ സാനിയ പറഞ്ഞിരുന്നു. ഭര്‍ത്താവും കുടുംബാംഗങ്ങളും തനിക്ക് വളരെയധികം വാത്സല്യം തരുന്നുണ്ടെന്നും ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതാണു ഈ സമയത്തു നേരിടുന്ന പ്രധാന…
Read More