മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് സാനിറ്റൈസര്‍ എടുത്തു കുടിച്ച ഏഴു പേര് മരിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ദത്ത ലഞ്ചേവര്‍, നൂതന് പത്തരത്കര്‍, ഗണേഷ് നന്ദേക്കര്‍, സന്തോഷ് മെഹര്‍, സുനില്‍ ധെങ്കലെ എന്നിവരാണ് മരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മദ്യം ലഭിക്കാനില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതി മണിയോടെ ദത്ത് ലഞ്ചേവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു. അവശനിലയില്‍ ആയതോടെ വാനി റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സാനിറ്റൈസര്‍ കഴിച്ച മറ്റൊരാള്‍ക്കും അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഗ്രാമീണ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ ഇയാളും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read MoreTag: sanitizer
സാനിറ്റൈസറിന് അടിമകളാകുന്നവരുടെ എണ്ണം കൂടുന്നു ! കുടിക്കുന്നത് വെള്ളത്തിലും ശീതളപാനീയത്തിലും നേര്‍പ്പിച്ച്; പലയിടത്തും സാനിറ്റൈസര്‍ പാര്‍ട്ടിയും…
മദ്യം കിട്ടായതായതോടെ പലരും സാനിറ്റൈസറിന് അടിമയായെന്ന് ആന്ധ്രാപോലീസ്. ഇതിനോടകം 235 പേരാണ് സാനിറ്റൈസറിന് അടിമപ്പെട്ടതായി കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച കഴിഞ്ഞയാഴ്ച സാനിറ്റൈസര്‍ കുടിച്ച് കുറിച്ചേട് മണ്ഡലില്‍ 16 പേര് മരണമടഞ്ഞ സംഭവത്തിന് പിന്നാലെയാണ് നടന്ന അന്വേഷണത്തിലാണ് പോലീസ് സാനിറ്റൈസറിന് അടിമപ്പെട്ട ഇത്രയും പേരെ കണ്ടെത്തിയത്. കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. ഇത്തരക്കാരെ കണ്ടെത്തി ഇപ്പോള്‍ കൗണ്‍സിലിംഗ് നല്‍കുകയാണ്. കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന കറിച്ചേട്, ദര്‍സി, വിനുകോണ്ട മണ്ഡലങ്ങളിലാണ് കൂടുതല്‍ പേര്. ഈ പ്രദേശങ്ങളിലെ മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ മദ്യം കിട്ടാതെ വലഞ്ഞവരാണ് സാനിറ്റൈസറില്‍ പകരം ഉപായം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ അനേകരാണ് മദ്യത്തില്‍ നിന്നും സാനിറ്റൈസറിലേക്ക് എത്തിയിരിക്കുന്നത്. മൂന്ന് മണ്ഡലത്തിലും പോലീസ് വീടുവീടാന്തരം കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുകയാണ്. ഇവിടെ നിന്നും ഉപയോഗിച്ചതും അല്ലാത്തതുമായ അനേകം ബോട്ടിലുകളാണ് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരിക്കുന്നത്. അനേകം മദ്യപാനികള്‍ ഉള്ള ഈ…
Read Moreഭായ്, സാനിയ മിര്‍സയുടെ ട്രൗസറല്ല…സാനിറ്റൈസര്‍…സാനിറ്റൈസര്‍ ! മലയാളികള്‍ ചെയ്ത ടിക് ടോക് വീഡിയോ പങ്കുവച്ച് സാനിയ മിര്‍സ…
ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ഒരു ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ മലയാളികളെല്ലാം ഏറ്റെടുത്തിരിക്കുന്നത്. കാരണം എന്താണെന്നല്ലേ… ഈ വീഡിയോ മലയാളികള്‍ ചെയ്തതാണ്. കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരന് ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സാനിയ മിര്‍സയും ഈ കൊറോണക്കാലത്തെ ‘സൂപ്പര്‍താര’മായ സാനിറ്റൈസറുമുണ്ട്. കൊറോണ വൈറസ് വ്യാപനത്തിനിടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയെങ്കിലും സാനിറ്റൈസര്‍ എന്ന് പറയുന്നതില്‍ സാധാരണ മലയാളി നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഈ വിഡിയോയുടെ കാതല്‍. കടയില്‍ സാധനം വാങ്ങാനെത്തുന്ന ഒരാള്‍ സാനിറ്റൈസര്‍ എന്നതിനു പകരം ‘സാനിയ മിര്‍സയുടെ ട്രൗസര്‍’ എന്ന് എഴുതിക്കൊണ്ടുവന്നതും കടക്കാരന് അതു തിരുത്തുന്നതുമാണ് വിഡിയോ. കുറച്ചു ദിവസം മുമ്പാണ് ഇവര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ കണ്ട അനില്‍ തോമസ് എന്നയാള്‍ ഇതെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും…
Read Moreവാറ്റുചാരായത്തില്‍ നിന്ന് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ പോവുകയാണ് ! പരസ്യത്തിന് മോഡലാവാമെങ്കില്‍ 1200 രൂപ തരും; നടിയ്ക്ക് കിട്ടിയ പണി ഇങ്ങനെ…
നടിയും മോഡലുമായ വിദ്യ വിജയകുമാറിന് കിട്ടിയ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ‘ആഹാ’ എന്ന ഇന്ദ്രജിത്ത് ചിത്രത്തിലെ നായിക കൂടിയാണ് വിദ്യ. പ്രാങ്ക് വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനൂപ് പന്തളം താരത്തിനെ വിളിച്ച് പറ്റിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിബിന്‍ പോള്‍ സാമുവലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അനൂപ് വിദ്യയെ വിളിച്ച് പറ്റിച്ചത്. വാറ്റുചാരായത്തില്‍ നിന്ന് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്നും മോഡലാകാന്‍ തയ്യാറാണോയെന്നുമാണ് അനൂപ് വിദ്യയോട് ചോദിക്കുന്നത്. തന്റെ പേര് പ്രഭൂസ് കുമാര്‍ എന്നാണെന്നും കൊച്ചിയിലെ തിരുവനന്തപുരത്ത് നിന്നാണ് വിളിക്കുന്നതെന്നുമാണ് അനൂപ് വിദ്യയോട് പറയുന്നത്. എന്നാല്‍ താന്‍ പറ്റിക്കപ്പെടുകയാണെന്ന് വിദ്യയ്ക്ക് മനസിലായില്ല. താന്‍ ശര്‍ക്കര കൊണ്ടുവരുന്ന ആളാണെന്നും ഈ സംരംഭത്തിന്റെ മെയിന്‍ ആള് കോഴിപ്പിള്ളി ദാസന് ആണെന്നും അനൂപ് പറഞ്ഞു. കാട്ടിനുള്ളിലായിരിക്കുമെന്നും പോലീസ് കാണാതെ ചെയ്യണമെന്നും തന്റെ…
Read Moreവന്‍ വിലക്കുറവില്‍ സാനിറ്റൈസര്‍ ഇറക്കി ബാബാ രാംദേവ് ! വിലയും ഗുണവും താരതമ്യപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം…
ഈ കോവിഡ് കാലത്ത് ഏറ്റവുമധികം ആവശ്യമുള്ള വസ്തുക്കളിലൊന്നാണ് ഹാന്‍ഡ് സാനിറ്റൈസര്‍. പല കമ്പനികളും സാനിറ്റൈസറിന് വന്‍വിലയാണ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച തര്‍ക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഇപ്പോള്‍ വന്‍വിലക്കുറവില്‍ സാനിറ്റൈസര്‍ വിപണിയിലെത്തിച്ച ബാബാ രാംദേവാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 50 മില്ലി സാനിറ്റൈസറിന് ഡെറ്റോള്‍ 82 രൂപ ഈടാക്കുമ്പോള്‍ പതഞ്ജലി 120 മില്ലി സാനിറ്റൈസര്‍ 55 രൂപയ്ക്കാണ് നല്‍കുന്നത്. പതഞ്ജലിയുടെ സാനിറ്റൈസറിന്റേയും ഡെറ്റോളിന്റെ സാനിറ്റൈസറിന്റേയും വില താരതമ്യം ചെയ്ത് നടത്തിയ ബാബാ രാം ദേവിന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററില്‍ ഇപ്പോള്‍ തമ്മിലടി നടക്കുകയാണ്. സ്വദേശി ഉത്പന്നം സ്വന്തമാക്കൂ. വിദേശ കമ്പനികള്‍ക്ക് ഇന്ത്യ ഒരു വ്യാപാര മേഖല മാത്രമാണ്. എന്നാല്‍ പതഞ്ജലിക്ക് ഇന്ത്യ വീടാണ്. രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാന്‍ പതഞ്ജലി സ്വന്തമാക്കൂവെന്നായിരുന്നു ബാബാ രാം ദേവ് ട്വിറ്ററില്‍ കുറിച്ചത്. വില താരതമ്യം ചെയ്തുകൊണ്ടുള്ള രണ്ട് ഉല്പന്നങ്ങളുടെ ചിത്രമടക്കമായിരുന്നു…
Read Moreകാശില്ല…എങ്കില്‍ സാനിറ്റൈസര്‍ പൊക്കിയേക്കാം ! മലപ്പുറത്തെ എടിഎം കൗണ്ടറില്‍ നിന്ന് സാനിറ്റൈസര്‍ അടിച്ചോണ്ടു പോയ ആളെ തപ്പി പോലീസ്; മോഷണത്തിന്റെ വീഡിയോ കാണാം…
എടിഎം കൗണ്ടറില്‍ നിന്ന് സാനിറ്റൈസര്‍ അടിച്ചോണ്ടു പോയ ആളെ തിരഞ്ഞ് പോലീസ്. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ എടിഎം കൗണ്ടറില്‍ നിന്നാണ് സാനിറ്റൈസര്‍ ബോട്ടില്‍ മോഷണം പോയത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ബ്രേക്ക് ദി ചെയിന്‍ കാമ്പെയ്ന്റെ ഭാഗമായാണ് എടിഎം കൗണ്ടറില്‍ സാനിറ്റൈസര്‍ ബോട്ടില്‍ സ്ഥാപിച്ചത്. മോഷണത്തിന്റെ വീഡിയോ മലപ്പുറം പോലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയിലൂടെ മോഷ്ടാവിനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയാണ് പോലീസ് പങ്കുവയ്ക്കുന്നത്.
Read Moreകലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഒരുങ്ങി ഫ്ളിപ്പ്കാര്‍ട്ട് ! കേരളത്തില്‍ കോവിഡ് ഭീതി പടരുമ്പോള്‍ കൈകള്‍ അണുവിമുക്തമാകുന്ന സാനിറ്റൈസറിന്റെ വില കുത്തനെ വര്‍ദ്ധിപ്പിച്ചു…
ജനങ്ങള്‍ക്കിടയില്‍ പടരുന്ന കോവിഡ് ഭീതിയെ മുതലെടുക്കാന്‍ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ടും. കൊറോണ വൈറസ് (കോവിഡ് 19) പടരുന്നതിനിടെ ആളുകള്‍ ഏറ്റവും കൂടുതല്‍ തേടുന്ന കൈകള്‍ അണുവിമുക്തമാക്കുന്ന സാനിറ്റൈസറിന് കുത്തനെ വിലകൂട്ടിയിരിക്കുകയാണ് ഫ്ളിപ്പ്കാര്‍ട്ട്. ഹിമാലയ കമ്പനിയുടെ സാനിറ്റൈസറിന് 16 ഇരട്ടിവരെയാണ് വില ഉയര്‍ത്തിയിരിക്കുന്നത്. സോപ്പും സാനിറ്റൈസറും ഉപയോഗിച്ചു കൈകഴുകുകയാണു കൊറോണയെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്ന ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം അനുസരിച്ച് ജനങ്ങള്‍ സാനിറ്റൈസറുകള്‍ക്കായി പരക്കം പായുമ്പോഴാണ് ഈ കൊള്ളയടി. അതേസമയം, ഒരു ജീവനെക്കാളും വലുതാണ് കൊള്ളലാഭമെന്ന ഈ സ്വകാര്യ കമ്പനികളുടെ നിലപാടിനെതിരെ സോഷ്യല്‍മീഡിയയില്‍ അടക്കം ജനരോഷം പുകയുകയാണ്. കൈകള്‍ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസറുകള്‍ക്ക് ക്ഷാമം വന്നതോടെയാണ് ജനത്തിന്റെ ശ്രദ്ധ ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലേക്ക് തിരിഞ്ഞത്. 30 മില്ലി ലീറ്ററിന്റെ ബോട്ടിലിന് ഫ്ളിപ്കാര്‍ട്ട് 16 മടങ്ങ് വിലയാണ് ഈടാക്കുന്നത്. ഫ്ളിപ്കാര്‍ട്ടില്‍ സൂപ്പര്‍ റീട്ടെയില്‍സ് എന്ന സെല്ലര്‍ ലിസ്റ്റ് ചെയ്ത ഹിമാലയ പ്യൂര്‍ ഹാന്‍ഡ്സ് 30…
Read More