ഫാദേഴ്‌സ് ഡേയോടനുബന്ധിച്ച് നടി സാനിയ ഇയ്യപ്പന്‍ പങ്കുവെച്ച ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അച്ഛനൊപ്പമായിരുന്നു സാനിയയുടെ തട്ടുപൊളിപ്പന്‍ നൃത്തം. വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഗാനത്തിനൊപ്പമാണ് സാനിയയുടെയും അച്ഛന്റെയും ഡാന്‍സ്. ഡാഡികൂള്‍ എന്നാണ് അച്ഛനെ സാനിയ വിശേഷിപ്പിക്കുന്നത് ബാലതാരമായാണ് സാനിയ സിനിമയിലെത്തിയ സാനിയ പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. ‘ലൂസിഫറി’ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്തായാലും പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Read More