ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായികയായ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടനവധി വിവാദങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു. ഇതില്‍ ഏറ്റവും വലിയ ചര്‍ച്ചയായത്. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ സഹോദരി ശ്രീലത പങ്കെടുത്തില്ല എന്നതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീദേവിയുമായുണ്ടായ സ്വത്തു തര്‍ക്കമാണ് ഇവര്‍ തമ്മില്‍ അകലാന്‍ ഉണ്ടായ കാര്യമെന്നും അന്ന് പല മാധ്യമങ്ങളിലും വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വേണുഗോപാല്‍ റെഡ്ഡി എന്ന ശ്രീദേവിയുടെ അമ്മാവന്‍ ബോണി കപൂറുമായുള്ള ബന്ധത്തില്‍ ശ്രീദേവി സന്തുഷ്ടയായിരുന്നില്ല എന്നും ബോണി കപൂറിന്റെ സാമ്പത്തിക ഇടപാടുകള്‍ നേരിട്ട നഷ്ടം ശ്രീദേവിയെ വല്ലാതെ ബാധിച്ചിരുന്നു എന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണ് എന്നും, വേണുഗോപാല്‍ റെഡ്ഡി എന്നൊരാളെ അറിയുക പോലുമില്ല എന്നും പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് ഇത് വരെ നിശബ്ദരായിരുന്ന ശ്രീദേവിയുടെ സഹോദരിയും ഭര്‍ത്താവും. ’28 വര്‍ഷങ്ങളായി ഞാന്‍ ശ്രീലതയെ വിവാഹം കഴിച്ചിട്ട്. വേണുഗോപാല്‍ റെഡ്ഡി എന്നൊരു…
Read More