മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രങ്ങളില്‍പ്പെട്ടതാണ് വൈശാലിയും ഞാന്‍ ഗന്ധര്‍വനും. ഭാരതീയ പുരാണവും പ്രണയവും ഒത്തുചേര്‍ന്ന ഈ സിനിമകള്‍ക്ക് തലമുറ വ്യത്യാസമില്ലാതെ ഇന്നും ആരാധകര്‍ ഏറെയാണ്. രണ്ടും രണ്ടു സമയത്തു നടക്കുന്ന കഥകളാണെങ്കിലും കുറച്ചു സാമ്യമൊക്കെ ഇത് തമ്മിലുണ്ട്. പി. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഞാന്‍ ഗന്ധര്‍വ്വന്‍. നിതീഷ് ഭരദ്വാജ്, സുപര്‍ണ്ണ എന്നിവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ചു. ഭൂമിയിലെ ഒരു കന്യകയായ പെണ്‍കുട്ടിയെ പ്രണയിക്കുന്ന ഗന്ധര്‍വ്വന്റെ കഥയാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പത്മരാജന്‍ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ് ഞാന്‍ ഗന്ധര്‍വ്വന്‍. എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയെ വെച്ച് ഭരതന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണു് വൈശാലി. 1988-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പുരാണകഥ അവതരിപ്പിക്കുന്ന ഒരേ ഒരു ഭരതന്‍ ചിത്രമാണ് വൈശാലി. ഈ രണ്ടു ചിത്രത്തിലും തകര്‍ത്തഭിനയിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സുപര്‍ണ. വൈശാലിയായും അതുപോലെ ഭാമയായുമൊക്കെ…
Read MoreTag: sanjay mitra
ഒരു പുരുഷനില്‍ സ്ത്രീ ഇഷ്ടപ്പെടുന്നത് ഇക്കാര്യം ! ഏതു പെണ്ണിന്റെയും മനസ്സിളക്കുന്ന സൗന്ദര്യം ഇപ്പോഴും കൈമുതലായുള്ളതിന്റെ രഹസ്യം വെളിപ്പെടുത്തി ഋഷിശൃംഗന്‍…
വൈശാലിയിലെ ഋഷിശൃംഗന്‍ എന്ന ഒരൊറ്റ കഥാപാത്രം മതി മലയാളികള്‍ സഞ്ജയ് മിത്രയെ ഒരായുഷ്‌കാലം ഓര്‍ത്തിരിക്കാന്‍. ഏതു പെണ്ണിന്റെയും മനസ്സിളക്കാന്‍ പോന്ന സൗന്ദര്യമാണ് ഋഷിശൃംഗന്റെ പ്രത്യേകത. വൈശാലിയിലെ അതിസുന്ദരനായ മുനികുമാരന്റെ സൗന്ദര്യം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്ന് സഞ്ജയ് മിത്രയെ കാണുന്നവര്‍ മനസ്സില്‍ പറയും. അഭിനയത്തോട് വിട പറഞ്ഞുവെങ്കിലും സംഗീതലോകത്ത് സജീവമാണ് ആ പഴയ ഋഷിശൃംഗന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് മിത്ര തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. വൈശാലി ഇറങ്ങിയിട്ട് വര്‍ഷം മുപ്പത് കഴിഞ്ഞെങ്കിലും ആ സൗന്ദര്യത്തിന് ഇളക്കം തട്ടിയിട്ടില്ലെന്ന് സഞ്ജയ് മിത്രയെ കാണുന്നവരെല്ലാം പറയും. വൈശാലിയില്‍ നായികയായ സുപര്‍ണയുമായുള്ള ദാമ്പത്യം അവസാനിച്ച ശേഷം സഞ്ജയ് തരുണയെ വിവാഹം ചെയ്യുകയായിരുന്നു. മക്കളെ സുപര്‍ണ നന്നായി നോക്കുന്നുണ്ടെന്നും തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും സഞ്ജയ് പറയുന്നു. തന്റെ സൗന്ദര്യത്തെക്കുറിച്ച് സഞ്ജയ് പറയുന്നതിങ്ങനെ…”സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക, നന്നായി വര്‍ക്ക്ഔട്ട് ചെയ്യുക.…
Read More