കോഴിക്കോട്: ക്രിക്കറ്റില്‍ അടിച്ചുതകര്‍ക്കുന്ന ബാറ്റ്സ്മാനാണല്ലോ… താങ്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട റണ്‍ ചേസ് ഏതാണ് …ചോദ്യത്തെക്കാള്‍ സ്പീഡില്‍ ഗ്രൗണ്ടിലെ തകര്‍പ്പന്‍ഷോട്ട് പോലെ മറുപടി എത്തി…അതിനി വരാനിരിക്കുന്നതേയുള്ളൂ.. നിറഞ്ഞ കരഘോഷം ഉയരുമ്പോള്‍ മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ മുഖത്ത് ഇനി എന്തെല്ലാം കാണാനിരിക്കുന്നു എന്ന ഭാവം. ദിവസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ ഏകദിന പരമ്പരയില്‍ സൗത്ത് ആഫ്രിക്കന്‍ പേസ് ബൗളിംഗിനെ നേരിട്ട ലാഘവത്തോടെയായിരുന്നു ഓരോ മറുപടിയും. കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെ ന്യൂറോ വിഭാഗം ഡോക്ടര്‍മാരുമായി നടത്തിയ മുഖാമുഖത്തിലാണ് സഞ്ജു മനസ് തുറന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവസാന ഏകദിനത്തില്‍ അവരുടെ നാട്ടില്‍ സെഞ്ചുറി നേടിയപ്പോള്‍ എന്തു തോന്നിയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: അന്ന് അതിനേക്കാള്‍ വലിയ ആഘോഷം കേരളത്തിലെ സ്വന്തം വീട്ടിലുണ്ടായിരുന്നു… സ്വന്തം ഏട്ടന് കേരളത്തില്‍ നടന്ന പ്രാദേശിക ടൂര്‍ണമെന്റില്‍ സെഞ്ചുറി നേടിയ ആഘോഷമായിരുന്നു അത്. ഇതില്‍ പ്പരം സന്തോഷം എന്തു…
Read MoreTag: sanju samson
സഞ്ജു മലയാളികളുടെ അഭിമാനം; അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മലയാളി നേടുന്ന ആദ്യ സെഞ്ചുറി
പാൾ (ദക്ഷിണാഫ്രിക്ക): അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മലയാളി ആദ്യമായി സെഞ്ചുറിയടിച്ച മത്സരം എന്നതിൽ കേരളീയർക്ക് പ്രത്യേകമായി അഭിമാനിക്കാനുള്ള ഒരു വകയാണ് ഇന്നലെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരം. സെഞ്ചുറിയുടെ മികവിൽ ഇന്ത്യക്ക് എട്ടുവിക്കറ്റ് നഷ്ടത്തിൽ 296 റണ്‍സ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനു വിട്ടു. രജത് പാട്ടിദാർ ഇന്ത്യക്കായി അരങ്ങേറ്റംകുറിച്ചു. വണ്‍ഡൗണായി ഇറങ്ങിയ സഞ്ജു ആവേശത്തിനൊന്നും മുതിയരാതെ ഉത്തരവാദിത്വത്തോടെയുള്ള ഇന്നിംഗ്സാണ് കാഴ്ചവച്ചത്. 114 പന്തിൽനിന്ന് 108 റണ്‍സ് എടുത്താണ് സഞ്ജു പുറത്തായ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ സഞ്ജുവിന്റെ കന്നി സെഞ്ചുറിയിൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെട്ടിരുന്നു. 77 പന്തിൽനിന്ന് 52 റണ്‍സെടുത്ത് തിലക് വർമയും ഇന്ത്യൻ സ്കോർ പടുത്തുയർത്തുന്നതിൽ കാര്യമായി സംഭാവന ചെയ്തു. ഇന്ത്യക്കുവേണ്ടി സായ് സുദർശനൊപ്പം അരങ്ങേറ്റതാരം പാട്ടിദാറായിരുന്നു ഓപ്പണിംഗിൽ ഇറങ്ങിയത്. 16 പന്തിൽനിന്ന് 22 റണ്‍സെടുത്താണ് താരം…
Read Moreഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ്; സഞ്ജു ബെഞ്ചിൽ..!
മുംബൈ: 2023 ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിനെ റിസർവ് താരമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ മോശം ഫോമിലായിരുന്ന സഞ്ജു, അയർലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ 26 പന്തിൽ 40 റണ്‍സ് നേടിയിരുന്നു. ടീമിൽ റിസർവ് താരമായി സഞ്ജു മാത്രമാണുള്ളത്. 17 അംഗ ടീമിലുള്ള കെ.എൽ. രാഹുലിന്റെ ആരോഗ്യത്തിൽ പൂർണ സംതൃപ്തി ഇല്ലാത്തതാണ് റിസർവ് കളിക്കാരനായി സഞ്ജുവിനെ ഉൾപ്പെടുത്താൻ കാരണം. വിക്കറ്റ് കീപ്പർ ബാറ്ററായ കെ.എൽ. രാഹുൽ പൂർണമായി ഫിറ്റ്നസ് കൈവരിച്ചിട്ടില്ലെന്നു ബിസിസിഐ സെലക്ഷൻ കമ്മിറ്റി അധ്യക്ഷൻ അജിത് അഗാർക്കർ വ്യക്തമാക്കി. എങ്കിലും രാഹുലിനെ ഉൾപ്പെടുത്തുകയും സഞ്ജുവിനെ റിസർവ് ആക്കുകയും ചെയ്തതാണു ശ്രദ്ധേയം. അതു മാത്രമല്ല, ഏകദിനത്തിൽ ഫോമിലല്ലാത്ത സൂര്യകുമാർ യാദവും ഏഷ്യ കപ്പ് ഇന്ത്യൻ ടീമിൽ ഇടംനേടി. തിലക് വർമ ഏകദിന ടീമിലേക്ക്…
Read Moreസഞ്ജു സാംസണിന് ഇന്ത്യന്‍ ടീം തുടര്‍ച്ചയായി അവസരം നല്‍കണം; സഞ്ജുവിനായി വാദിച്ച് അശ്വിന്
ചെന്നൈ: സഞ്ജു സാംസണിന് ഇന്ത്യന്‍ ടീം തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി ബൗളിംഗ് ഓള്‍റൗണ്ടര്‍ രവിചന്ദ്രൻ അശ്വിന്. മികച്ച ഫോമില്‍ കളിക്കുന്ന താരം ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി സ്ഥാനം അര്‍ഹിക്കുന്നു എന്നും സഞ്ജുവിന്റെ ബാറ്റിംഗ് കാണാന്‍ താന്‍ കാത്തിരിക്കാറുണ്ടെന്നും അശ്വിന് പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനൽ വഴിയായിരുന്നു ക്രിക്കറ്റ് ബ്രെയിന്‍ എന്ന് അറിയപ്പെടുന്ന അശ്വിന്റെ പ്രതികരണം. നേരത്തെ, രവി ശാസ്ത്രിയും സമാന ആവശ്യമുന്നയിച്ചിരുന്നു.സഞ്ജുവിനെ ഇന്ത്യ തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ കളിപ്പിക്കണമെന്നും ഒന്നോ രണ്ടോ അവസരം നല്കിയ ശേഷം താരത്തെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ലെന്നുമായിരുന്നു ശാസ്ത്രിയുടെ വാദം.
Read Moreസഞ്ജുവും ദേവ്ദത്ത് പടിക്കലും ഇന്ത്യൻ ടീമിൽ
മുംബൈ: മലയാളി താരങ്ങളായ സഞ്ജു വി. സാംസണും ദേവ്ദത്ത് പടിക്കലും ഇന്ത്യൻ ടീമിൽ. ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമിലാണ് ഇരുവരും ഇടംനേടിയത്. ശിഖർ ധവാനാണ് ക്യാപ്റ്റൻ. പേസർ ഭുവനേശ്വർ കുമാർ വൈസ് ക്യാപ്റ്റൻ. വരുൺ ചക്രവർത്തി, നിഥീഷ് റാണ, ഋതുരാജ് ഗെയ്ക്വാദ്, ചേതൻ സക്കറിയ എന്നീ പുതുമുഖങ്ങളും ടീമിൽ ഇടംനേടി. പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, യശ്വുവേന്ദ്ര ചാഹൽ, രാഹുൽ ചാഹർ, കൃഷ്ണപ്പ ഗൗതം, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, ദീപക് ചാഹർ, നവദീപ് സെയ്നി എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റ് താരങ്ങൾ.
Read Moreപ്രവചനങ്ങൾക്കും അതീതനായ ക്രിക്കറ്റർ സഞ്ജു വി. സാംസൺ
കണക്കുകൂട്ടലുകൾക്കും പ്രവചനങ്ങൾക്കും അതീതനായ ക്രിക്കറ്റർ- സഞ്ജു വി. സാംസണിന് ഏറ്റവും അനുയോജ്യമായ വിശേഷണം ഇതായിരിക്കും. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇത്രയും സ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവച്ച മറ്റൊരാളില്ല. 2021 സീസണിലെ ആദ്യ സെഞ്ചുറി ഉൾപ്പെടെ ഐപിഎൽ ചരിത്രത്തിൽ മൂന്ന് സെഞ്ചുറികളാണ് ഈ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടിയത്. ഇക്കാര്യങ്ങൾക്കൊന്നും ആരും ഒരു എതിർപ്പും പ്രകടിപ്പിക്കാറില്ല. എന്നാൽ, വിമർശകരുടെ ആദ്യ ആക്രമണം സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയ്ക്കെതിരേയാണ്. ഇക്കാലമത്രയും സഞ്ജുവിനെ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്ന ഗൗതം ഗംഭീറും സുനിൽ ഗാവസ്കറും കഴിഞ്ഞ ആഴ്ച സഞ്ജുവിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന്റെ ഏറ്റവും വലിയ ശത്രു, അതു കാരണമാണു സഞ്ജുവിനെ ദേശീയ ടീമിന്റെ പടിക്കു പുറത്താക്കുന്നതെന്നാണു ഗാവസ്കറിന്റെ നിരീക്ഷണം. സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് തുടർച്ചയായ രണ്ട് തോൽവിക്കുശേഷം കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആറ് വിക്കറ്റ് ജയം നേടിയിരുന്നു. ക്യാപ്റ്റന്റെ…
Read Moreക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി; പക്ഷേ രാജസ്ഥാനെ രക്ഷിക്കാനായില്ല
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന് തോൽവി.അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ നാല് റൺസിനാണ് പഞ്ചാബിന്റെ ജയം. ഉജ്ജ്വല സെഞ്ചുറിയുമായി സഞ്ജു പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല. പഞ്ചാബ് ഉയർത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമേ നേടാനായുള്ളൂ. ആദ്യ എട്ട് ഓവറിനുള്ളില്‍ ബെന്‍ സ്റ്റോക്ക്സ് (0), മനന്‍ വോറ (12), ജോസ് ബട്ട്ലര്‍ (25) എന്നിവരെ നഷ്ടമായി. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്ന സഞ്ജു ഇതിനിടെ തന്റെ അർധസെഞ്ചുറി തികച്ചു. അഞ്ചാം നമ്പരിലെത്തിയ ശിവം ദുബെ (23), ആറാം നമ്പരിലെത്തിയ റിയൻ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നിൽ നിന്ന് നയിച്ചു. ദുബെയെ അർഷ്ദീപ് സിംഗും പരഗിനെ ഷമിയുമാണ് പുറത്താക്കിയത്.…
Read More‘സഞ്ജു അഭിമാനം’…
ഐപിഎൽ ട്വന്റി-20 ചരിത്രത്തിൽ ഒരു ടീമിനെ നയിക്കുന്ന ആദ്യ മലയാളി എന്ന നേട്ടം സഞ്ജു വി. സാംസണ് ഇന്നു സ്വന്തമാക്കും. പഞ്ചാബ് കിംഗ്സിനെതിരേ സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. രാത്രി 7.30നാണ് മത്സരം. നടൻ പൃഥ്വിരാജ്, സഞ്ജുവിന് ആശംസകൾ നേർന്ന് സമൂഹമാധ്യമങ്ങളിൽ സന്ദേശം കുറിച്ചു. സഞ്ജു സമ്മാനിച്ച രാജസ്ഥാന്റെ ജഴ്സിയുടെ ചിത്രം പങ്കുവച്ചായിരുന്നു കുറിപ്പ്. പൃഥ്വിയുടെ മകൾ അല്ലിയുടെ പേരിലും ജഴ്സിയുണ്ട്. സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെ ഉണ്ടാവും. സഞ്ജു ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവുകയെന്നതു സന്തോഷത്തോടൊപ്പം അഭിമാനംകൂടിയാണ്. ക്രിക്കറ്റിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം- പൃഥ്വി കുറിച്ചു.
Read Moreസഞ്ജു എന്താണോ, അതായ് , അതാണെന്ന് തെളിയിച്ചാല്‍ മതി !തിരുവനന്തപുരത്ത് വെച്ച് പാവം റിഷഭ് പന്ത്ജിയെ ചിലര്‍ കൂക്കി വിളിച്ചിരുന്നു; സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണങ്ങള്‍ വൈറലാകുന്നു…
സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയാറുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ്. മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ നിരീക്ഷണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയ്ക്കായി കളിക്കാന്‍ ഏറെ നാള്‍ക്കു ശേഷം അവസരം ലഭിച്ചിട്ടും മൂന്ന് അവസരങ്ങളിലും ബാറ്റിംഗില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഫീല്‍ഡിംഗില്‍ താരം അസാമാന്യ മികവ് പ്രകടമാക്കുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ സഞ്ജുവിന്റെയും ഇന്ത്യന്‍ ടീമിന്റെയും പ്രകടനത്തെ വിലയിരുത്തുകയാണ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… കേരളത്തിന്ടെ സ്വന്തം Sanju Samosn ji ക്ക് വളരെ കഷ്ടപ്പെട്ടാണ് 3 അവസരങ്ങള്‍ കീട്ടിയത്. (അതൂം ഓപ്പണറായ് വരെ)…മൂന്നിലും കാര്യമായ് ഒന്നും ചെയ്യാനായില്ല. ആരാധകരെ തീര്‍ത്തും നിരാശരാക്കി. കഴിഞ്ഞ മാസം തിരൂവനന്തപുരത്ത് വെച്ച് പാവം Rishabh Panth ji യെ ചില മലയാളികള്‍ കൂക്കി വിളിച്ചിരുന്നു. എന്തിന് വേണ്ടി ? Indian team നു മുമ്പില്‍…
Read Moreചാരുവിന്റെ സ്വന്തം സഞ്ജു ! അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച പ്രണയം പരസ്യമാക്കി സഞ്ജു സാംസണ്; തങ്ങളുടെ പ്രണയത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…
രഹസ്യമാക്കി വച്ച തന്റെ പ്രണയം ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടി ക്രിക്കറ്റ് താരം സഞ്ജു സാംസണ്. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഫേസ്ബുക്കില്‍ കൂടി തന്റെ ജീവിതസഖിയാകാനൊരുങ്ങുന്ന ചാരുവിനെ സഞ്ജു ഏവര്‍ക്കും പരിചയപ്പെടുത്തിയത്. ചാരുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു കുറിച്ചു. ‘2013 ഓഗസ്റ്റ് ഇരുപത്തിരണ്ടിന് രാത്രി 11:11ന് ഞാന്‍ ‘ഹായ്’ എന്ന് ചാരുവിനു മെസേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നു വരെ ഏകദേശം അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് എന്റെ ഹൃദയം കവര്‍ന്ന പെണ്‍കുട്ടി ഇതാണെന്ന് ലോകത്തോട് വിളിച്ചു പറയാനും ഇവള്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുവാനും എനിക്കു കഴിഞ്ഞത്. ഞങ്ങള്‍ ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുണ്ടെങ്കിലും പരസ്യമായി ഒരുമിച്ചു നടക്കുവാന്‍ ഞങ്ങള്‍ക്ക് ഇന്നുവരെ സാധിച്ചിരുന്നില്ല. പക്ഷെ ഇന്നുമുതല്‍ ഞങ്ങള്‍ക്ക് അതിനും സാധിക്കും. ഈ ബന്ധത്തിന് സന്തോഷത്തോടെ സമ്മതം മൂളിയ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. ചാരുവിനെ പോലെ ഒരാളെ ജീവിതസഖിയായി ലഭിക്കുന്നതില്‍…
Read More