സംസ്‌കൃത കോളജ് അധ്യാപകനെതിരേ ഗുരുതരമായ ലൈംഗികാരോപണം; ആറു വിദ്യാര്‍ഥിനികള്‍ പരാതി നല്‍കി 40 ദിവസം പിന്നിട്ടിട്ടും നടപടിയില്ല…

  തിരുവനന്തപുരം: സംസ്‌കൃത കോളജ് അധ്യാപകനെതിരേ ഗുരുതര ലൈംഗികാരോപണം. തങ്ങളെ അധ്യാപകന്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന് ആറു വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രിന്‍സിപ്പലിനും കോളജിയേറ്റ് ഡയറക്ടര്‍ക്കുമാണ് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കി 40 ദിവസം കഴിഞ്ഞിട്ടും അധ്യാപകനെതിരേ നടപടിയില്ല. അന്വേഷണറിപ്പോര്‍ട്ട് ഡയറക്ടറേറ്റില്‍ നല്‍കിയിട്ടുണ്ടെന്നു തിരുവനന്തപുരം സംസ്‌കൃത കോളജ് പ്രിന്‍സിപ്പല്‍ പറയുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അധ്യാപകന് അനുകൂലമാണെന്നാണു സൂചന. ഇതിനിടെ, കോളജിയേറ്റ് ഡയറക്ടര്‍ നേരിട്ട് തെളിവെടുപ്പു നടത്തുന്നുണ്ടെന്നാണു വിവരം. പ്രിന്‍സിപ്പല്‍ നല്‍കിയ റിപ്പോര്‍ട്ടും ഡയറക്ടറുടെ തെളിവെടുപ്പും പരിഗണിച്ചായിരിക്കും നടപടിയുണ്ടാകുക. സംഭവം കോളജ് അധികൃതര്‍ രഹസ്യമായി സൂക്ഷിക്കുകയാണ്. വേദാന്തം, സാഹിത്യം, ജ്യോതിഷം, ന്യായം, വ്യാകരണം എന്നിവയിലാണു ബിരുദകോഴ്‌സുള്ളത്. ഇതില്‍ ഏതു ഡിപ്പാര്‍ട്ട്‌മെന്റിലുള്ള കുട്ടികളാണ് പീഡനത്തിനിരയായതെന്ന് വ്യക്തമല്ല. അധ്യാപകനെയും പരാതിക്കാരെയും തെളിവെടുപ്പിനായി ഡയറക്ടറേറ്റില്‍ വിളിപ്പിച്ചിരുന്നു. മറ്റ് അധ്യാപകരില്‍ നിന്ന് വിശദമായ മൊഴിയെടുത്ത ശേഷം നടപടിയെടുക്കുമെന്നാണ് അറിവ്. എന്നാല്‍, പരാതി…

Read More