ഒരു ഏഴു വയസ്സുകാരന് സാന്താക്ലോസിനെഴുതിയ കത്താണ് ഇപ്പോള്‍ വൈറലാകുന്നത്. ടാരന്റ് കൗണ്ടിയിലെ ഒരു അഭയകേന്ദ്രത്തില്‍ നിന്നാണ് കുട്ടി കത്തെഴുതിയിരിക്കുന്നത്. അവര്‍ തന്നെയാണ് അത് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നതും. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ദുരിതം സഹിക്കേണ്ടിവരുന്ന അമ്മയേയും കുഞ്ഞുങ്ങളേയും പാര്‍പ്പിക്കുന്ന SafeHaven of Tarrant County അഭയകേന്ദ്രത്തിലെ അന്തേവാസിയാണ് ഈ ഏഴുവയസ്സുകാരന്. ”ബ്ലേക്ക് നമ്മുടെയൊരു അഭയകേന്ദ്രത്തിലെ ഏഴുവയസ്സുകാരനാണ്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് അവന്റെ അമ്മയാണ് അവന്റെ ബാക്ക്പാക്കില്‍നിന്നും സാന്തയ്ക്ക് അവനെഴുതിയ ഈ കത്ത് കണ്ടെത്തിയതെന്ന് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തിന്റെ അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. സാന്തയെ അഭിസംബോധന ചെയ്ത് ബാലന് എഴുതിയ കത്തില്‍ അച്ഛന് ഒരു ഭ്രാന്തനെപ്പോലെ ആയിരുന്നുവെന്ന് അവന് എഴുതിയിട്ടുണ്ട്.അവര്‍ക്കെപ്പോഴും അയാളെ പേടിയായിരുന്നു. അങ്ങനെ പേടിച്ചാണ് അവര്‍ കഴിഞ്ഞിരുന്നത്. ഒരുദിവസം അവന്റെ അമ്മയാണ് അവനെ അച്ഛനെ ഭയക്കേണ്ടതില്ലാത്ത ഈ സ്ഥലത്തേക്ക് കൊണ്ടുവന്നത്. ആ സുരക്ഷിതസ്ഥാനത്ത് അച്ഛനെ ഭയക്കാതെ കഴിയാമായിരുന്നു എന്നും അവനെഴുതിയിരിക്കുന്നു.…
Read More