ഫ്ളോറിഡയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ നിന്ന് അനേകം കുട്ടികളുടെ ജീവന് രക്ഷിച്ചത് ശാന്തി വിശ്വനാഥ് എന്ന ഇന്ത്യക്കാരിയുടെ അസാമാന്യ ധൈര്യം. ഫ്ളോറിഡയിലെ മര്‍ജോറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളിലായിരുന്നു വെടിവയ്പ്പ് നടന്നത്. സമയോചിതമായ ബുദ്ധി പ്രയോഗിച്ച് നിരവധി കുട്ടികളുടെ ജീവന് രക്ഷിച്ച ശാന്തിയ്ക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്ലാസ് മുറിയുടെ മൂലയ്ക്ക് ഇരുത്തി പേപ്പര്‍ കൊണ്ട് മറച്ചാണ് ശാന്തി കുട്ടികളുടെ ജീവന് കാത്തത്. ആക്രമി കതക് ആവശ്യപ്പെട്ടെങ്കിലും അത് അവഗണിച്ച ഇന്ത്യക്കാരിയായ അദ്ധ്യാപികയ്ക്ക് പരക്കെ കൈയടി ലഭിച്ച് കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒരു സൂപ്പര്‍ഹീറോ പരിവേഷമാണ് ശാന്തിയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്കൂളില്‍ ബുധനാഴ്ച രണ്ടാമത് ഫയര്‍ അലാറം മുഴങ്ങിയപ്പോള്‍ എന്തോ അപകടം സംഭവിക്കാന്‍ പോകുന്നുവെന്ന് തിരിച്ചറിഞ്ഞ ശാന്തി കുട്ടികളെ തറയില്‍ കുനിച്ച്നിര്‍ത്തുകയും ജനല്‍ പേപ്പര്‍ കൊണ്ട് മറച്ച് ആക്രമികള്‍ കുട്ടികളെ കാണുന്നത് തടയുകയുമായിരുന്നു. തങ്ങളുടെ ടീച്ചറുടെ വേഗത്തിലുള്ള ചിന്തയാണ്…
Read More