മലയാള സിനിമയിലെ ജനപ്രിയ താരങ്ങളിലൊരാളായ കുഞ്ചാക്കോ ബോബനെതിരേ ആരോപണവുമായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ‘പദ്മിനി’ എന്ന സിനിമയുടെ നിര്‍മാതാവ് രംഗത്തു വന്നിരുന്നു. 25 വര്‍ഷമായി സിനിമയില്‍ തിളങ്ങി നില്ക്കുന്ന ചാക്കോച്ചനെതിരെ ആദ്യമായിട്ടായിരുന്നു ഒരു നിര്‍മ്മാതാവ് പരാതിയുമായി എത്തിയത്. പണം വാങ്ങിയിട്ട് സിനിമയുടെ പ്രൊമോഷന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയില്ലെന്നായിരുന്നു പരാതി. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ശാന്തിവിള ദിനേശ്. ഈ സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യയ്ക്ക് എന്ത് സ്ഥാനം. നിങ്ങളുടെ ചിത്രത്തിന്റെ റോ ഫൂട്ടേജ് കണ്‍സള്‍ട്ടിങ് കമ്പനിക്ക് കാണാന്‍ കൊടുക്കാന്‍ അവര്‍ പറഞ്ഞാല്‍, നീ നിന്റെ പണി നോക്കിയാല്‍ മതിയെന്നും ഭര്‍ത്താവിനും കുട്ടിക്കും ഭക്ഷണം ഉണ്ടാക്കിയിരുന്നാല്‍ പോരെയെന്ന് ചോദിക്കാമായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു. അവരോട് സിനിമയുടെ റോ ഫൂട്ടേജ് ആര്‍ക്ക് കൊടുക്കണമെന്ന കാര്യത്തില്‍ ഇടപെടേണ്ടെന്ന് കുഞ്ചാക്കോ ബോബന് പറയാമായിരുന്നുവെന്നും സംവിധായകനും നിര്‍മ്മാതാവിനും അത് പറയാന്‍ ധൈര്യമുണ്ടായില്ലെന്നും ശാന്തിവിള ദിനേശ്…
Read MoreTag: santhivila dinesh
മമ്മൂട്ടിയുടെ കഴുത്തിലെ ചുളിവ് മറയ്ക്കാന്‍ ഗ്രാഫിക്സിന് ചെലവിടുന്നത് ആറു ലക്ഷം ! തലയില്‍ പാച്ച്; വിമര്‍ശനവുമായി ശാന്തിവിള ദിനേശ്…
വിവാദപരമായ തുറന്നുപറച്ചിലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമാണ് ശാന്തിവിള വിമര്‍ശിക്കുന്നത്. താന്‍ പണ്ട് ഒരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാം സിനിമകളും കണ്ടിരുന്നെന്നാണ് ശാന്തിവിള ദിനേശ്പറയുന്നത്. ഇപ്പോള്‍ ആരാധകനല്ല, അദ്ദേഹത്തിന്റെ 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാന്‍ പറ്റില്ല, അതുപോലെ അദ്ദേഹത്തിന്റെ പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകള്‍. നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്. റബ്ബറിന്റെ കറ വറ്റുമ്പോള്‍ അവസാനം ഒരു വെട്ട് വെട്ടും. എന്നിട്ട് അത് അവസാനം വരെ അതിന്റെ കറ ഊറ്റിയെടുക്കും. അത് പോലെയാണ് ഇപ്പോള്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണെന്നാണ് ശാന്തിവിള പറയുന്നത്. ഇവരുടെ ഒക്കെ കാലഘട്ടം കഴിഞ്ഞില്ലേ, ഇനി…
Read Moreഒരു പീഡനവീരനൊപ്പം ഏതെങ്കിലും പെണ്‍കുട്ടികള്‍ സെല്‍ഫി എടുക്കുമോ ? ദിലീപ് പീഡിപ്പിച്ചവനല്ലെന്ന് സംവിധായകന്…
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ നടന് ദിലീപിനെതിരേ പലരും രംഗത്തു വന്നിരുന്നു. എന്നാല്‍ ചിലര്‍ കേസിന്റെ തുടക്കം മുതല്‍തന്നെ ദിലീപിന് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്. അത്തരത്തിലൊരാളാണ് സംവിധായകന് ശാന്തിവിള ദിനേശ്. ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. അന്ന് ദിലീപിനെ കാണാനും സെല്‍ഫിയെടുക്കാനും നിരവധി ആളുകള്‍ തടിച്ചു കൂടിയെന്നു പറയുകയാണ് ശാന്തിവിള ദിനേശ് ഇപ്പോള്‍. ദിലീപ് പീഡനവീരന് അല്ലെന്നും അയാള്‍ക്ക് സത്യ സന്ധമായ ഒരു ജീവിതമുണ്ടെന്നും അയാളോടുള്ള വൈരാഗ്യത്തിന് കള്ളക്കേസില്‍ കുടുക്കിയതെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ ഇങ്ങനെ… ദിലീപ് അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുക ആണ്. തമന്ന ആണ് സിനിമയിലെ നായിക. ആദ്യമായാണ് തമന്ന മലയാളത്തില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ സുരേഷ് ഗോപി ഉണ്ടെന്നു കേള്‍ക്കുന്നുണ്ട്. അപ്പോള്‍ വലിയ പടം ആയിരിക്കുമല്ലോ. അന്തി…
Read Moreകിളവന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഇനിയെങ്കിലും സിനിമയില്‍ നിന്ന് രാജിവെക്കണം ! ശാന്തിവിള ദിനേശ് പറയുന്നതിങ്ങനെ…
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്ന് രാജി വെക്കേണ്ട സമയം അതിക്രമിച്ചെന്ന് സംവിധായകന് ശാന്തിവിള ദിനേശ്. കിളവന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഒരു ഓണ്‍ലൈന്‍ ന്യൂസ് ചാനലിന് നല്കിയ ഫോണ്‍ കാള്‍ അഭിമുഖത്തില്‍ ആണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം. ഒന്നുകില്‍ ഇവര്‍ അഭിനയം നിര്‍ത്തണം, അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന് ഒക്കെ ചെയ്യുന്നത് പോലെ അച്ഛന് വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറയുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവര്‍ അവരെ വിറ്റ് എടുക്കുകയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അവര്‍ക്കു ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അത്കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു കോടികള്‍…
Read More