മലയാളികള്‍ക്ക് പ്രത്യേകിച്ച് മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. ഒരു പക്ഷെ ഇത്രയധികം ലോക രാജ്യങ്ങളില്‍ സഞ്ചരിച്ച സഞ്ചാരികള്‍ തന്നെ വിരളമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയധികം രാജ്യങ്ങളിലെ ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകുന്ന വിധത്തില്‍ പങ്കുവെച്ചിട്ടുള്ള ഏക ലോകസഞ്ചാരിയും ആരാധകര്‍ ‘എസ്ജികെ’ എന്നു വിളിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര മാത്രമാകും. വെറും ഒരു സഞ്ചാരി എന്നതിലുപരി നിരവധി ആളുകള്‍ക്ക് പ്രചോദനമേകുന്ന ഒരു വ്യക്തിത്വം കൂടിയാണ് സന്തോഷ്. തങ്ങളുടെ ചുറ്റുപാടുകളില്‍ മാത്രം ജീവിതം ജീവിച്ചു തീര്‍ക്കുന്ന ആളുകള്‍ക്ക് വിശാലമായ ലോകത്തിന്റെ വെളിച്ചം പകര്‍ന്നു കൊടുത്ത ഒരു വ്യക്തിത്വം എന്ന് വേണം സന്തോഷ് ജോര്‍ജിനെ വിശേഷിപ്പിക്കാന്‍. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയില്‍ നിന്ന് ലോകയാത്ര ആരംഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കാന്‍ അര്‍പ്പണബോധം നിറഞ്ഞ അക്ഷീണമായ മനസ്സും. സഫാരി എന്ന ചാനലും ആ ലക്ഷ്യത്തിന്റെ ഭാഗമായി പിറവിയെടുത്തതാണ്.…
Read MoreTag: santhosh george kulangara
പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രകള്‍ കുറയ്ക്കുകയല്ല വര്‍ധിപ്പിക്കുകയാണ് വേണ്ടത് ! ലോകത്തിന്റെ പല ഭാഗത്തു നിന്നു സ്വായത്തമാക്കുന്ന അറിവുകള്‍ ഇന്ത്യക്കാര്‍ക്കായി നടപ്പാക്കാന്‍ കഴിയുന്നത് പ്രധാനമന്ത്രിയ്ക്കു മാത്രമാണെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളെ അനുകൂലിച്ച് പ്രശസ്ത സഞ്ചാരിയും സഫാരി ടിവി എംഡിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. വിമര്‍ശനം കാരണം മോദി യാത്രകള്‍ കുറയ്ക്കുകയല്ല വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് സന്തോഷ് തന്നോടു പറഞ്ഞതായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെ സന്ദര്‍ശിച്ച കാര്യവും സന്തോഷിന്റെ കാഴ്ചപ്പാടുകളും സന്ദീപ് പങ്കുവെച്ചത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… ‘മലയാളിയെ യാത്ര ചെയ്യാന്‍ മോഹിപ്പിച്ച സഞ്ചാരിയെ, സന്തോഷ് ജോര്‍ജ് കുളങ്ങരയെ മരങ്ങാട്ട്പള്ളിയില്‍ സന്ദര്‍ശിച്ചു. ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിന്റെ സഞ്ചാരാനുഭവങ്ങളും കാഴ്ചപ്പാടുകളും നേരിട്ടു കേള്‍ക്കാന്‍ കഴിഞ്ഞു. കേരളത്തെ സംബന്ധിച്ച , മാറേണ്ട മലയാളി മനഃസ്ഥിതിയെപ്പറ്റിയുള്ള സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ കാഴ്ചപ്പാടുകള്‍ യുവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ടതാണ്. ഭാവി കേരളത്തെ സംബന്ധിച്ച എന്റെ ചിന്തകളും അദ്ദേഹത്തിന്റെ വീക്ഷണങ്ങളും തമ്മില്‍ ഏറെ സാമ്യതകള്‍ ഉള്ളതായി തോന്നി.…
Read More