സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്ന വീഡിയോ വൈറലാവുന്നു; പണ്ഡിറ്റ് അഭിനയം പഠിച്ചെന്ന് മലയാളികള്‍

സന്തോഷ് പണ്ഡിറ്റ് മുഖ്യധാരാ സിനിമയില്‍ അഭിനയിക്കുന്ന വാര്‍ത്ത വന്നതു മുതല്‍ മലയാളികള്‍ നെറ്റി ചുളിക്കാന്‍ തുടങ്ങിയതായിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തില്‍ മുഴുനീള വേഷത്തിലാണ് പണ്ഡിറ്റ് എത്തുന്നതെന്നു കൂടി കേട്ടതോടെ സിനിമാപ്രേമികള്‍ക്ക് കൂടുതല്‍ ആകാംക്ഷയായി. എന്നാല്‍ സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ച ഭാഗത്തിന്റെ വീഡിയോ പുറത്തു വന്നതോടെ മലയാളികളുടെ ആശങ്ക മാറി.  സന്തോഷ് പണ്ഡിറ്റ് അഭിനയിക്കാന്‍ പഠിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഇതുവരെ കാണാത്ത വിധത്തിലുള്ള ഗെറ്റപ്പിലാണ് താരം മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്തായാലും സ്ഥിരം സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലേതിനേക്കാള്‍ പക്വതയുള്ള അഭിനയമാണ് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ക്യാമ്പസ് പഞ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാനറോളിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ക്യാമ്പസിലേക്ക് അതിലും കുഴപ്പക്കാരനായ അധ്യാപകന്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പുലിമുരുകനിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായ ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഉണ്ണി മുകുന്ദന്‍,…

Read More