ബാലതാരമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സനുഷ സന്തോഷ്. വളര്‍ന്ന് നായികയായെങ്കിലും മലയാളികള്‍ക്ക് ഇന്നും സനുഷ കൊച്ചുകുട്ടിയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ലോക്ക്ഡൗണ്‍ കാലഘട്ടങ്ങള്‍ എല്ലാം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമായി നിരന്തരം താരം ആരാധകരുമായി സംവദിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം സിനിമയിലേക്ക് തിരിച്ചുവരുന്നെന്ന വാര്‍ത്തയും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ താരം ഒരു പുതിയ ഫോട്ടോ പങ്കുവെക്കുകയും അതിന് വ്യത്യസ്തമായ ഒരു ക്യാപ്ഷന്‍ നല്‍കുകയും ചെയ്തു. എന്ത് ഫോട്ടോ പങ്കു വെച്ചാലും മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുകയാണ്. സാധാരണയായി മോശം കമന്റ് വന്നതിനു ശേഷമാണ് താരങ്ങള്‍ മറുപടി പറയാറുള്ളത്. സനുഷ റൂട്ട് മാറ്റി പിടിച്ചിരിക്കുകയാണ്. താരത്തിന്റെ ക്യാപ്ഷന്‍ തന്നെ മോശം കമന്റ് ഇടുന്നവരുടെ മുഖത്തടിക്കുന്ന രൂപത്തിലായിരുന്നു. എന്തോ ?? എങ്ങനെ ??…
Read MoreTag: sanusha
ഞാന്‍ തയ്യാര്‍ ! ഡേറ്റിംഗിനു തയ്യാറാണോയെന്ന സനുഷയുടെ ചോദ്യത്തിന് അതേയെന്ന് ഉത്തരം നല്കി വിജയ് ദേവരക്കൊണ്ട
അര്ജ്ജുന് റെഡ്ഡി എന്ന ഒറ്റചിത്രത്തിലൂടെത്തന്നെ തെന്നിന്ത്യയിലെ സൂപ്പര്‍നായകനായി മാറിയ താരമാണ് വിജയ് ദേവരക്കൊണ്ട.ഈയിടെ വിജയ് ദേവര്കൊണ്ട കൊച്ചിയിലെത്തിയിരുന്നു. വന്‍ വരവേല്‍പ്പാണ് താരത്തിന് അന്ന് ലഭിച്ചത്. തുടര്‍ന്ന് കൊച്ചിയിലെത്തിയ വിജയ്യെ കണ്ടതിന്റെ സന്തോഷം മലയാളികളുടെ പ്രിയ നടി സനുഷയും പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ താനുമായി ഡേറ്റിംഗിനു തയ്യാറാണോയെന്നും സനുഷ ചോദിച്ചിരുന്നു. സനുഷയുടെ പോസ്റ്റ് നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് വിജയ് ദേവരകൊണ്ട ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. യെസ്, ഒഫ്കോഴ്സ്, ഇതായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി. സന്തോഷമായില്ലേ സനുഷയെന്നായിരുന്നു അവതാരകന്റെ കമന്റ്. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു കാര്യം ചോദിച്ചതെന്നതിനെക്കുറിച്ച് തനിക്കറിയാമെന്നും താരം പറഞ്ഞിരുന്നു. കുട്ടിക്കാലം മുതലേ തന്നെ നടനാവണമെന്ന് ആഗ്രഹിച്ചിരുന്നതായി താരം പറയുന്നു. സിനിമയായിരുന്നു പാഷന്. ഫെയിമും സെലിബ്രിറ്റി ഇമേജുമായിരുന്നില്ല ആകര്‍ഷിച്ചത്. നല്ല സിനിമകളുടെ ഭാഗമാവണമെന്ന…
Read Moreഎന്നോടൊപ്പം ഡേറ്റിംഗിന് താല്പര്യമുണ്ടോ ? വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ച് സനുഷയുടെ കമന്റ്; സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ കൊഴുക്കുന്നു…
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സനുഷ. ബാലതാരമായി എത്തിയ താരം പിന്നീട് സിനിമയില്‍ സജീവമാകുകയായിരുന്നു. കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ സനുഷ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചതിനു ശേഷം ‘നാളൈ നമതെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ അന്യഭാഷകളില്‍ തിരക്കേറിയ നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ചര്‍ച്ചയായി മാറുന്നത്. തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് തന്നോടൊപ്പം ഡേറ്റിംഗിന് താത്പര്യമുണ്ടോ? എന്നാണ് സനുഷ കുറിച്ചത്. തന്റെ പുതിയ ചിത്രമായ് ഡിയര്‍ കോമ്രേഡിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ട കേരളത്തില്‍ എത്തിയിരുന്നു. വിജയ്ക്കൊപ്പം സിനിമയിലെ നായിക രാഷ്മിക മന്ദനയും കൊച്ചിയിലെത്തിയിരുന്നു. കൊച്ചിയിലെത്തിയ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം നില്ക്കുന്ന ഫോട്ടോയാണ് സനുഷ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. അദ്ദേഹത്തിനോട് തനിക്ക്…
Read More