സെല്‍ഫിയെടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥിഷായെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തേ പിടിയിലായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ സപ്ന ഗില്ലിന്റെ സുഹൃത്തിനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നു മുംബൈ പൊലീസ് ഉദ്യോഗസ്ഥന് ദേശീയ മാധ്യമത്തോടു പറഞ്ഞു. സപ്നയുടെ സുഹൃത്ത് ശോഭിത് ഠാക്കൂറിനെയാണ് ശനിയാഴ്ച പിടികൂടിയത്. താരത്തെ ആക്രമിച്ച കേസില്‍ എട്ടു പേര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച അറസ്റ്റിലായ സപ്ന ഗില്ലിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പൃഥ്വി ഷായെ മര്‍ദിച്ചിട്ടില്ലെന്നാണു സപ്ന കോടതിയില്‍ പറഞ്ഞത്. ക്രിക്കറ്റ് താരം തന്നെ ആക്രമിച്ചതായും സപ്ന ആരോപിച്ചു. പൃഥ്വി ഷായ്ക്കു മദ്യപിക്കുന്ന ശീലമുണ്ടെന്നും അതുകൊണ്ടാണു താരത്തെ ബിസിസിഐ വിലക്കിയതെന്നും സപ്നയുടെ അഭിഭാഷകന് കോടതിയില്‍ ആരോപിച്ചിരുന്നു. മുംബൈ സാന്റക്രൂസിലെ ഹോട്ടലിനു മുന്നില്‍വച്ച് പൃഥ്വി ഷായെ അക്രമിച്ചെന്നും കാര്‍ തകര്‍ത്തെന്നുമാണ് സപ്ന ഗില്ലിനെതിരായ കേസ്.…
Read More