ബോളിവുഡിലെ നായകന്മാര്‍ക്കിടയില്‍ ‘സാറ ഒരു ഭീകരജീവി’ ! സാറയെ സൂക്ഷിക്കണമെന്ന് മൂന്നു യുവനടന്മാര്‍ തന്നോടു പറഞ്ഞെന്നു വെളിപ്പെടുത്തി വരുണ്‍ ധവാന്‍

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ ചുവടുറപ്പിച്ച നടിയാണ് സാറ അലി ഖാന്‍. എന്നാല്‍ ബോളിവുഡിലെ നായകന്മാര്‍ക്കിടയില്‍ സാറ ഒരു ഭീകരജീവിയാണ്. സാറയ്ക്കൊപ്പം അഭിനയിക്കുന്നത് അറിഞ്ഞ് മറ്റു താരങ്ങള്‍ തനിക്ക് മുന്നറിയിപ്പു നല്‍കിയെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വരുണ്‍ ധവാന്‍. കൂലി നമ്പര്‍ വണ്‍ എന്ന ചിത്രത്തിലാണ് വരുണും സാറയും ഒന്നിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കപില്‍ ശര്‍മ ഷോയില്‍ വന്നപ്പോഴാണ് വരുണിന്റെ വെളിപ്പെടുത്തല്‍. വരുണും സാറയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി നമ്പര്‍ വണ്‍. നടന്മാരായ ആയുഷ്മാന്‍ ഖുറാനയും കാര്‍ത്തിക് ആര്യനും വിക്കി കൗശാലുമാണ് വരുണിന് മുന്നറിയിപ്പുമായി എത്തിയത്. ഇവര്‍ മൂവരും ഒരേ കാര്യമാണ് പറഞ്ഞത് എന്നാണ് വരുണ്‍ പറയുന്നത്. ഇത് കേട്ടതോടെ അവര് എന്താണ് പറഞ്ഞത് എന്നായി സാറയുടെ ചോദ്യം. സാറയെ സൂക്ഷിക്കണം എന്നായിരുന്നു വരുണിന്റെ മറുപടി. ഷോയുടെ പ്രൊമോ വിഡിയോയിലാണ് ഇരുവരും തമ്മിലുള്ള രസകരമായ…

Read More

സുശാന്തുമായി പ്രണയത്തിലായിരുന്നു ! പക്ഷെ സുശാന്തിന്റെ ‘ആ സ്വഭാവം’ തിരിച്ചറിഞ്ഞതോടെ വേര്‍പിരിഞ്ഞു;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാറ അലിഖാന്‍…

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് നടി സാറ അലിഖാന്‍. സുശാന്തുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും ഒരുക്കലും താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയില്‍ സാറ വ്യക്തമാക്കി. സുശാന്തുമായി പ്രണയത്തിലായിരുന്നുവെങ്കിലും 2019 ജനുവരിയില്‍ ബ്രേക്ക്അപ്പ് ആയെന്നും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ വിശ്വസ്തനല്ലെന്ന് ബോധ്യം വന്നതിനാലാണ് സുശാന്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചത് എന്ന് സാറ വ്യക്തമാക്കി. ബന്ധങ്ങളില്‍ സുശാന്ത് അതീവമായി പൊസസീവ് ആയിരുന്നു. മാത്രമല്ല സാറ നായികയായി എത്തുന്ന സിനിമകളില്‍ തന്നെ നിര്‍ബന്ധപൂര്‍വം പരിഗണിക്കമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കേദാര്‍നാഥ് എന്ന സിനിമ മുതലാണ് സുശാന്തുമായി സൗഹൃദത്തിലാവുന്നത്. സിനിമയുടെ സെറ്റില്‍വെച്ച് സിഗരറ്റ് വലിച്ചിട്ടുണ്ട്, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല സാറ പറഞ്ഞു. സാറ അലിഖാന്റെ ആദ്യ ചിത്രമായിരുന്നു കേദാര്‍നാഥ്. ഈ സിനിമയ്ക്കു ശേഷം സാറയും സുശാന്തും സുഹൃത്തുക്കളും ബാങ്കോക്കില്‍ വിദേശയാത്ര നടത്തിയിരുന്നു. അവിടെവച്ചുള്ള ഇവരുടെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…

Read More

ഒരു സിഗരറ്റ് പോലും വലിക്കാത്ത ഞങ്ങളോ ! ദീപികയും സാറയും ഉള്‍പ്പെടെയുള്ള നടിമാരെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ലഹരിക്കേസില്‍ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യാന്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഏഴ് പ്രമുഖരെക്കൂടി ചോദ്യം ചെയ്യാനൊരുങ്ങുന്നതായാണ് വിവരം. നേരത്തെ എന്‍സിബിക്ക് മുന്നില്‍ ഹാജരായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് എന്നിവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും സൂചനയുണ്ട്. തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും സിഗരറ്റ് പോലും വലിച്ചിട്ടില്ലെന്നുമാണ് നടിമാര്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരോടു പറഞ്ഞത്. എന്നാല്‍ നടിമാരുടെ മൊബൈല്‍ ഫോണുകള്‍ എന്‍സിബി പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് ഫോണ്‍ പിടിച്ചെടുത്തത്. കേസന്വേഷണത്തിന്റെ പുരോഗതി പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ എന്‍സിബി മേധാവി രാകേഷ് അസ്താന പ്രമുഖരെ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കി. പ്രമുഖ നടീനടന്മാരും നിര്‍മാതാക്കളും അടക്കമുള്ള ഏഴ് പേരെ ചോദ്യം…

Read More

ലഹരി ഉപയോഗിക്കുന്ന ആളുകളുടെ പേരുകള്‍ പുറത്തുവിട്ട് റിയ ചക്രബോര്‍ത്തി ! സാറ അലിഖാനും രാകുല്‍ പ്രീത് സിംഗും അടക്കമുള്ള നടിമാരുള്‍പ്പെടെ നിരവധി പേര്‍ ലിസ്റ്റില്‍; സാറയും സുശാന്തും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് അഭ്യൂഹം…

ബോളിവുഡില്‍ ലഹരി ഉപയോഗിക്കുന്ന ആളുകളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ട് അറസ്റ്റിലായ നടി റിയ ചക്രബോര്‍ത്തി. ബോളിവുഡിലെ യുവനടിമാരായ സാറ അലിഖാന്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് റിയ വെളിപ്പെടുത്തിയതായാണ് വിവരം. ഇവര്‍ക്കും വനിതാ ഫാഷന്‍ ഡിസൈനര്‍ സിമോന്‍ ഖംബാട്ട, സംവിധായകന്‍ മുകേഷ് ഛാംബ്ര, അന്തരിച്ച നടന്‍ സുശാന്ത് സിങ്ങിന്റെ മുന്‍ മാനേജര്‍ രോഹിണി അയ്യര്‍ എന്നിങ്ങനെ റിയ പരാമര്‍ശിച്ച മറ്റുള്ളവര്‍ക്കും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) സമന്‍സ് അയച്ചേക്കും. ബോളിവുഡ് താരങ്ങളില്‍ ഭൂരിഭാഗം ആളുകളും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിയ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തഞ്ചോളം പേരെ എന്‍സിബി നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ പലരെയും വൈകാതെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. മുംബൈയിലും ഗോവയിലും ഏഴിടങ്ങളില്‍ ഇന്നലെ എന്‍സിബി റെയ്ഡ് നടത്തി. മുംബൈ ബാന്ദ്രയില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ഇതോടെ റിയ ഉള്‍പ്പെടെ ലഹരിക്കേസില്‍ അറസ്റ്റിലായവര്‍ 11…

Read More

അച്ഛന്റെ വിവാഹത്തിനു പോകാന്‍ തന്നെ ഒരുക്കിയത് അമ്മയെന്ന വെളിപ്പെടുത്തലുമായി സാറാ അലിഖാന്‍ ! മുന്‍ ഭാര്യയെക്കുറിച്ച് സെയ്ഫ് അലിഖാനും പറയാനേറെ…

അച്ഛന്റെ രണ്ടാം വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകാന്‍ തന്നെ ഒരുക്കിയത് അമ്മയെന്ന് ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെയും നടി അമൃതാസിംഗിന്റെയും മകള്‍ സാറാ അലിഖാന്‍. അച്ഛന്റെ വിവാഹം തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും സാറ മനസ്സു തുറന്നു. കോഫി വിത്ത് കരണ്‍ എന്ന ഷോയിലൂടെയാണ് സാറ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അച്ഛന്‍ സെയ്ഫ് അലീഖാന്‍ കരീന കപൂറിനെ വിവാഹം ചെയ്യുന്ന ചടങ്ങില്‍ താന്‍ പങ്കെടുത്തിരുന്നെന്നും ആ വിവാഹത്തില്‍ പങ്കെടുക്കാനായി തന്നെ ഒരുക്കിവിട്ടത് തന്റെ അമ്മയായിരുന്നെന്നും സാറ വെളിപ്പെടുത്തി. സാറയോടൊപ്പം കോഫി വിത്ത് കരണില്‍ പങ്കെടുത്ത സെയ്ഫിനും രണ്ടാം വിവാഹത്തെക്കുറിച്ചും മുന്‍ ഭാര്യ അമൃതയെക്കുറിച്ചും പറയാനേറെയുണ്ടായിരുന്നു. കരീനയുമായുള്ള വിവാഹം തീരുമാനിച്ച ശേഷം താന്‍ അമൃതയ്ക്ക് ഒരു കത്തെഴുതിയിരുന്നെന്നും അത് അമൃതയ്ക്ക് അയച്ചുകൊടുക്കുന്നതിനു മുന്‍പ് കരീനയെക്കാണിച്ചുവെന്നും സെയ്ഫ് പറയുന്നു. പിന്നീട് കരീനയുടെ അനുവാദത്തോടു കൂടിയാണ് താന്‍ ആ കത്ത് അമൃതയ്ക്കയച്ചതെന്നും സെയ്ഫ് പറയുന്നു. കത്തുകിട്ടിയ…

Read More

മകളെ സിനിമയിലേക്ക് വിടാന്‍ പേടിയാണെന്ന് സെയ്ഫ്

പെണ്‍കുട്ടികളുടെ പിതാവായാല്‍ പിന്നെ അച്ഛന്മാരുടെ ടെന്‍ഷന്‍ പറയാതിരിക്കാന്‍ കഴിയില്ല. താരപിതാവായ സെയ്ഫ് അലി ഖാന്റെ കാര്യം അത് തന്നെയാണിപ്പോള്‍. മകള്‍ സിനിമയിലേക്ക് എത്തുന്നതോടെ സുരക്ഷിതയല്ലാതെയാവുമോ എന്നതാണ് താരത്തിന്റെ പേടി. ബിരുദമൊക്കെ പൂര്‍ത്തിയാക്കി സെയ്ഫിന്റെ മകള്‍ സാറ അലി ഖാന്‍ സിനിമയിലേക്കുള്ള ചുവടുവെപ്പ് നടത്താനൊരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ മുമ്പ് വന്നിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തില്‍ പിതാവിന് സുരക്ഷിതമല്ലായ്മയും പേടിയാണുള്ളതെന്നും സാറ പറയുകയായിരുന്നു. സാറ സിനിമയില്‍ ആമീര്‍ ഖാനെ പോലെ വളരണമെന്നാണ് സെയ്ഫ് പറയുന്നത്. നീ നിന്റെ തീരുമാനങ്ങള്‍ മാത്രം ഉറച്ചു നില്‍ക്കണമെന്നും അത്തരം തീരുമാനങ്ങളില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാര്യമാക്കേണ്ട എന്നും സെയ്ഫ് മകളോട് പറഞ്ഞിരിക്കുകയാണ്. തിരക്കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. മാത്രമല്ല അത് പൂര്‍ണമായും വായിക്കണമെന്നും ഏപ്പോഴും നമ്മള്‍ ക്രീയേറ്റിവ് ആയിരിക്കണമെന്നും സെയ്ഫ് പറയുന്നു. വിട്ടുവീഴ്ചകളാണ് നിന്നെ അളക്കുന്നത്. അതിനാല്‍ അവയ്ക്ക് നമ്മുടെ…

Read More