കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടി പുന്നയത്ത് കുളിമുറിയില്‍ താമസിക്കുന്ന സാറാമ്മ എന്ന എൺപതുകാരിയുടെ രക്ഷയ്ക്കായി വനിതാ കമ്മീഷന്റെ ഇടപെടൽ. സ്ഥലം സന്ദര്‍ശിച്ച വനിതാ കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി, സാറാമ്മയ്ക്കാവശ്യമായ സഹായങ്ങൾ നൽകാൻ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മൂവാറ്റുപുഴ ആര്‍ഡിഒയ്ക്കും കുന്നത്തുനാട് സ്റ്റേഷന് എസ്എച്ച്ഒയ്ക്കും നിര്‍ദേശങ്ങൾ നല്കി. രണ്ടു മാസത്തേക്ക് താത്കാലികമെന്നു പറഞ്ഞു വൃദ്ധസദനത്തിലാക്കിയശേഷം താമസിച്ചിരുന്ന വീട് മകൻ പൊളിച്ചുകളയുകയായിരുന്നുവെന്നു സാറാമ്മ പറയുന്നു. വൃദ്ധസദനത്തില്‍ താമസിക്കാന്‍ ഇഷ്ടപ്പെടാതെ തിരിച്ചുവന്നു വീട് പൊളിച്ചു കളഞ്ഞ സ്ഥലത്തെ കുളിമുറിയിൽ താമസിച്ചുവരികയായിരുന്നു ഇവർ. ഷെല്‍റ്റര്‍ ഹോമിലേക്ക് താമസം മാറ്റാന്‍ കമ്മീഷന് അംഗം പരമാവധി നിര്‍ബന്ധിച്ചെങ്കിലും സാറാമ്മ അതിനു തയാറായില്ല. ഈ മണ്ണില്‍തന്നെ താമസിക്കാന്‍ മകൻ സൗകര്യമൊരുക്കി ചെലവിനു തരണമെന്നാണ് അവരുടെ ആവശ്യം. വിദേശത്തുള്ള മകനുമായി ബന്ധപ്പെട്ട് സാറാമ്മയുടെ ആഗ്രഹപ്രകാരം താമസിക്കാൻ നടപടികൾ സ്വീകരിക്കണമെന്നു ബന്ധപ്പെട്ട അധികൃതര്‍ക്ക് കമ്മീഷന് അംഗം നിര്‍ദേശം നല്കി.…
Read More