നടി ശരണ്യയുടെ ചികിത്സയ്ക്കായി സഹായമഭ്യര്‍ഥിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 50000 രൂപയെങ്കിലും സഹായമായി കിട്ടിയാല്‍ മതിയെന്ന് കരുതിയായിരുന്നു ആ വിഡിയോ പങ്കുവച്ചത്. എന്നാല്‍ പ്രതികരണം ഞങ്ങളെ ഞെട്ടിച്ചു. വിഡിയോ കണ്ട് ആദ്യ ദിവസം തന്നെ ചികിത്സയ്ക്കാവശ്യമായ തുക ശരണ്യയുടെ അക്കൗണ്ടിലെത്തിയെന്നും നടി സീമ ജി നായര്‍ വ്യക്തമാക്കി. വീഡിയോ ജനങ്ങളിലെത്തിച്ച മാധ്യമങ്ങളോടും സഹായഹസ്തം നീട്ടിയവരോടും സീമ നന്ദി പറഞ്ഞു. ട്യൂമര്‍ ബാധിതയായ ശരണ്യ ഏഴാമത്തെ ഓപ്പറേഷന് വിധേയയാകുകയാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശരണ്യയെ സഹായിക്കണമെന്നും ആവശ്യപ്പെട്ട സീമയുടെ അഭ്യര്‍ഥന വലിയ തോതില്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ആദ്യ ഘട്ട ചികിത്സയ്ക്ക് സഹായിച്ചവരൊന്നും പിന്നീട് സഹായിച്ചില്ലെന്നും മുഖം ചുളിച്ചെന്നും അന്നത്തെ വീഡിയോയില്‍ സീമ പറഞ്ഞിരുന്നു.’മുംബൈ, അമേരിക്ക, ഒമാന്‍ എന്നിങ്ങനെ പല നാടുകളില്‍ നിന്നെല്ലാം സഹായ ഹസ്തങ്ങളെത്തുന്നുണ്ട്. സീരിയല്‍ സിനിമാ രംഗത്ത് നിന്നും ചിലര്‍ വിളിക്കുകയും…
Read More