ഒരു സ്ത്രീ ശാരീരികമായും മാനസികമായും തയ്യാറാകുമ്പോള്‍ മാത്രമേ ഗര്‍ഭിണിയാവാന്‍ പാടുള്ളൂ ! ഒറ്റയ്ക്ക് ജീവിച്ചപ്പോഴാണ് തനിക്ക ഏറെ ആത്മവിശ്വാസം ലഭിച്ചതെന്ന് ധന്യ വര്‍മ…

മലയാളത്തില്‍ ഏറെ ആരാധകരുള്ള പരിപാടിയാണ് കപ്പ ടിവിയിലെ ഹാപ്പിനസ് പ്രോജക്ട്. സന്തോഷത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മലയാളത്തില്‍ തന്നെ ഏറ്റവും മികച്ച ഒരു പരിപാടിയെന്നും പലരും ഹാപ്പിനസ് പ്രോജക്ടിനെ വിശേഷിപ്പിക്കുന്നു. ഹാപ്പിനസ് പ്രോജക്ട് എന്ന പരിപാടിയിലെ അവതാരകയാണ് ധന്യ വര്‍മ. പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് താരം ടോക്ക് ഷോ നടത്താറുള്ളത്. അതുകൊണ്ടുതന്നെ ഈ പരിപാടിയിലെ എല്ലാ പ്രേക്ഷകരും ധന്യ വര്‍മ്മയുടെ ആരാധകരായിരിക്കും എന്ന് വേണം പറയാന്‍. ഈ അടുത്ത് താരം തന്റെ ജീവിത അനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി. ബോംബെയില്‍ ഒറ്റയ്ക്ക് ജീവിതം നയിച്ചു കൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ഒരുപാട് ആത്മവിശ്വാസം ലഭിച്ചതെന്നു താരം പറയുന്നുണ്ട്. താന്‍ ഒരു ഫെമിനിസ്റ്റ് ആണെന്നും, പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും അവരുടെ കറിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും താരം കൂട്ടിച്ചേര്‍ത്തു. ” സ്ത്രീ ശാക്തീകരണം ആവശ്യമാണ്. എല്ലാ കാര്യങ്ങളും സ്ത്രീകള്‍ക്ക് ചോയ്‌സ് അത്യാവശ്യമാണ്. ഒരു…

Read More

സ്വന്തം ശരീരത്തിന്റെ രാഷ്ട്രീയം പറയാന്‍ ഗര്‍ഭാവസ്ഥ തടസ്സമാവുന്നത് പുരോഗമനത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ! ‘സാറാസ്’ സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി…

അന്ന ബെന്നും സണ്ണി വെയ്നും മുഖ്യവേഷത്തിലെത്തി ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസായത്. ചിത്രത്തില്‍ എനിക്ക് പ്രസവിക്കേണ്ട എന്ന അന്ന ബെന്നിന്റെ ഡയലോഗ് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ജീവിതത്തില്‍ ഒരിക്കലും കാണാനും സാധ്യതയില്ലാത്ത, ഏതോ ഒരു പുരുഷന്റെ ബീജം സ്വീകരിച്ച് ഗര്‍ഭണിയാകാന്‍ സ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മള്‍ ജീവിക്കുന്നത്… എനിക്ക് പ്രസവിക്കണ്ടാ എന്ന് ആവര്‍ത്തിച്ച് പറയുന്ന ഒരു പെണ്‍കുട്ടിയെ പിന്നെയും കല്യാണം,കുടുംബം തുടങ്ങിയ വ്യവസ്ഥാപിത സമ്പ്രദായങ്ങള്‍ക്കിടയില്‍ പൂട്ടിയിട്ട് സിനിമയുണ്ടാക്കുമ്പോള്‍ ജയിലില്‍ സ്വാതന്ത്രത്തിനെ ? കുറിച്ച് നല്ല കവിത എഴുതിയ തടവുകാരന് സമ്മാനം കൊടുക്കുന്നതുപോലെ തോന്നി.. കരയുന്ന കുട്ടിയെ ഒന്ന് എടുക്കാന്‍ പോലും താത്പര്യം കാണിക്കാത്ത ഈ പെണ്‍കുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് മനസിലാക്കാന്‍ പറ്റുന്നില്ലെന്നും ഹരീഷ് പേരടി…

Read More