സരസ്വതി ഭായ് ഒരു സംഭവമാണ് ; ആറു പതിറ്റാണ്ടായി വെള്ളവും ചായയും കുടിച്ചു ജീവിക്കുന്ന എഴുപത്തിയഞ്ചുകാരിയായ സരസ്വതി ഭായ് യുടെ ജീവിതം ഇങ്ങനെ…

കഴിഞ്ഞ 60 വര്‍ഷങ്ങളായി ഖര രൂപത്തിലുള്ള യാതൊരു ഭക്ഷണവും കഴിക്കാതെ ജീവിക്കുന്നുവെന്ന് അവകാശപ്പെടുന്ന 75 കാരി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു. മധ്യപ്രദേശിലെ സുന്ദ്‌റെയില്‍ സ്വദേശിനിയായ സരസ്വതി ബായിയാണ് വ്യത്യസ്തമായ ജീവിത ശൈലിയിലൂടെ ജീവിതം സുഗമമാക്കുന്നത്. ദിവസവും കൂടുതലായി വെള്ളവും ചായയും കുടിക്കുന്ന ഇവരുടെ ആകെയുള്ള ഭക്ഷണം ഒരു പഴമാണ്. അതും വല്ലപ്പോഴും ആഴ്ചയിലൊരു തവണ മാത്രം. 60 വര്‍ഷം മുന്‍പ് ഇവരുടെ ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ സരസ്വതിക്കു ടൈഫോയിഡ് പിടിപ്പെട്ടിരുന്നു. മാത്രമല്ല തുടര്‍ച്ചയായുള്ള വയറുവേദനയും. അതോടെ ഭക്ഷണത്തിലുള്ള താത്പര്യം നഷ്ടമായ ഇവര്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയായിരുന്നു. പിന്നീട് ചായയില്‍ ഇഷ്ടം തോന്നിയ ഇവര്‍ ചായ സ്ഥിരമായി കുടിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് ദ്വാരക പ്രസാദ് പാടിക്കര്‍ ഭക്ഷണം കഴിക്കാന്‍ എപ്പോഴും സരസ്വതി ഭായിയെ നിര്‍ബന്ധിക്കുമായിരുന്നു മാത്രമല്ല നിരവധി ഡോക്ടര്‍മാരുടെ അടുക്കല്‍ ഇവരെ ചികിത്സിക്കാനായി കൊണ്ടു പോകുകയും ചെയ്തിരുന്നു എന്നാല്‍…

Read More