എന്തു കൊണ്ട് കടലില്‍ മത്തി കുറയുന്നു ? ഈ അപൂര്‍വ പ്രതിഭാസത്തിനു പിന്നിലെ രഹസ്യം തേടി ഗവേഷകര്‍…

കേരളീയരുടെ ഇഷ്ടമത്സ്യമായ മത്തിയുടെ ലഭ്യത കഴിഞ്ഞ കുറേ വര്‍ഷമായി കുറഞ്ഞു വരികയാണ്. അപകടമായ ഈ പ്രതിഭാസത്തിന്റെ പിന്നിലെ സൂക്ഷ്മ രഹസ്യങ്ങള്‍ തേടി ഗവേഷകര്‍. മത്തിയുടെ ലഭ്യതയില്‍ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ കാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ഗവേഷകര്‍ ഓഗസ്റ്റ് ആറിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ഒത്തുകൂടും. മത്തിയെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളേതെന്ന് തിരിച്ചറിയാനും മതിയായ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് വിദഗ്ധര്‍ ചര്‍ച്ച നടത്തുന്നത്. കാലാവസ്ഥാവ്യതിയാനം, സമുദ്രപ്രതിഭാസം, മത്തിയുടെ ജൈവശാസ്ത്രം, സാമൂഹികസാമ്പത്തികകാര്യങ്ങള്‍ എന്നീ മേഖലയിലുള്ള വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മത്തിയുടെ ലഭ്യതയെ പ്രധാനമായി സ്വാധീനിക്കുന്നത് എല്‍നിനോലാനിനാ പ്രതിഭാസമാണെന്ന് സിഎംഎഫ്ആര്‍ഐ അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും സിഎംഎഫ്ആര്‍ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന മത്തിക്ഷാമം സിഎംഎഫ്ആര്‍ഐയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണെങ്കിലും, കടലിലെ സൂക്ഷ്മ പാരിസ്ഥിതിക ഘടകങ്ങള്‍ ഏതൊക്കെ…

Read More

അന്ന് ഒന്നാമനായിരുന്ന മത്തി ഇന്ന് ഒമ്പതാമന്‍ ! കേരളത്തിലെ പുതിയ താരമായി കുതിച്ചുയര്‍ന്ന് അയല; കണക്കുകള്‍ ഇങ്ങനെ…

മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വാര്‍ഷിക പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാകെ 54 ശതമാനം മത്തി കുറഞ്ഞു. കേരളത്തിലെ കുറവ് 39 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 കിട്ടിയതിനേക്കാള്‍ ഏകദേശം അമ്പതിനായിരം ടണ്‍ കുറവാണ് മത്സ്യത്തിന്റെ ലഭ്യതയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 77,093 ടണ്‍ മത്തിയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത്. എന്നാല്‍ സംസ്ഥാനത്ത് മറ്റ് മീനുകളുടെ ലഭ്യത ഉയര്‍ന്നതിനെത്തുടര്‍ന്ന് ആകെ മത്സ്യ ലഭ്യത 10 ശതമാനം വര്‍ധിച്ചു. 6.42 ലക്ഷം ടണ്‍ മത്സ്യമാണ് സംസ്ഥാനത്ത് 2018 ല്‍ പിടിച്ചത്. 2017ല്‍ ഇത് 5.85 ലക്ഷം ടണ്‍ ആയിരുന്നു. സംസ്ഥാനത്ത് അയല മീനിന്റെ ലഭ്യത ഗണ്യമായി വര്‍ദ്ധിച്ചെന്ന് കണക്ക് പറയുന്നു. 2017 ലേക്കാള്‍ 142 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തിലും അയലയാണ് ഒന്നാം സ്ഥാനത്ത്. കൊഴുവ, കിളിമീന്‍, ചെമ്മീന്‍, കൂന്തല്‍-കണവ എന്നിവയുടെ…

Read More

നല്ല നെയ്മത്തിയുടെ രുചി അങ്ങു മറന്നേക്ക് ! വരാന്‍ പോകുന്നത് ‘മത്തിയില്ലാക്കാലം; സംസ്ഥാനത്ത് മത്തി കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന് മത്സ്യ ഗവേഷണ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ട്…

തിരുവനന്തപുരം: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മത്സ്യമായ മത്തി കിട്ടാക്കനിയാകുന്നുവോ ? മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് മത്തി ലഭ്യത കുറയുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മത്സ്യ ഗവേഷണ സ്ഥാപനങ്ങളാണ് മത്തിയുടെ ഉത്പ്പാദനം കുറയുമെന്ന് നിരീക്ഷിച്ചിരിക്കുന്നത്. എല്‍നിനോ പ്രതിഭാസമാണ് മത്തിയുടെ ഉത്പ്പാദന തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്. ഉത്പ്പാദനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് മത്തി കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. 2013-ലാണ് സംസ്ഥാനത്ത് മത്തിയുടെ ഉത്പ്പാദനം കുറഞ്ഞത്. 2012-ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചിരുന്നു. അതില്‍ പകുതിയും മത്തിയായിരുന്നു. എന്നാല്‍ എല്‍നിനോയുടെ വരവ് മത്തിയുടെ ഉത്പ്പാദനത്തെ സാരമായി ബാധിച്ചു. എല്‍നിനോ ശക്തിപ്രാപിച്ച 2015-ല്‍ മത്തിയുടെ ലഭ്യത വന്‍ തോതില്‍ കുറഞ്ഞു. 2017-ല്‍ നേരിയ തോതില്‍ മത്തി ഉത്പ്പാദനം വര്‍ധിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം എല്‍നിനോ വീണ്ടും തീവ്രമായതോടെ മത്തി വീണ്ടും സ്വപ്നം മാത്രമായി അവശേഷിച്ചു. കാലാവസ്ഥാ…

Read More