ബംഗളൂരു: നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങിയാൽ എന്താവും അവസ്ഥ. ഒന്നും ആലോചിക്കാനില്ല, മരണം ഉറപ്പ് ! പക്ഷേ, കർണാടകയിലെ രാജൻകുണ്ടെ റെയിൽവേ സ്റ്റേഷനു സമീപം ഇത്തരമൊരു സംഭവം ഉണ്ടായെങ്കിലും ട്രാക്കിൽ കുടുങ്ങിയയാൾ പോറൽപോലുമില്ലാതെ രക്ഷപ്പെട്ടു. അതും ഒരു യുവതി. നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിനടിയില്‍ കൂടിയാണ് സാരിയുടുത്ത യുവതി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ചത്. ട്രാക്കിനു നടുവിലെത്തിയപ്പോൾ ട്രെയിന്‍ ചലിച്ച് തുടങ്ങി. ട്രാക്ക് മറികടക്കാനുള്ള സമയം യുവതിക്കു കിട്ടിയില്ല. നിരവധിപ്പേർ നോക്കിനിൽക്കേയായിരുന്നു സംഭവം. ഓടിത്തുടങ്ങിയ ട്രെയിനിന് അടിയിലേക്കു നോക്കിയവർക്ക് യുവതി പാളത്തിൽ കിടക്കുന്നതു കാണാമായിരുന്നു. മരിച്ചെന്നാണ് ഏവരും കരുതിയത്. പക്ഷേ, ട്രെയിൻ പോയതിന് പിന്നാലെ ഓടിയെത്തിയവർ കണ്ടത് യുവതി കൂളായി എഴുന്നേറ്റു വരുന്നതാണ്. ട്രെയിൻ ചലിച്ചു തുടങ്ങിയപ്പോൾ ട്രാക്കിനു സമാന്തരമായി അനങ്ങാതെ കിടന്നതാണു രക്ഷയായത്. ദൃക്സാക്ഷിയായ ആരോ പകർത്തിയ ഇതിന്റെ…
Read MoreTag: saree
സാരി അഴിഞ്ഞു പോകുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘അതാണ് വേണ്ടത്’ എന്ന് സംവിധായകന് പറഞ്ഞു ! ദുരനുഭവം പങ്കുവെച്ച് ഹേമമാലിനി
ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ സ്വപ്നസുന്ദരിയായിരുന്നു ഹേമമാലിനി. ഇന്ന് രാഷ്ട്രീയത്തില്‍ സജീവമായ 74കാരിയായ ഹേമ കഴിഞ്ഞ കുറേ നാളുകളായി സിനിമാലോകത്തു നിന്ന് വിട്ടു നില്‍ക്കുകയാണ്. എഴുപതുകളില്‍ സിനിമാ ലോകത്ത് ഹേമ മാലിനിയുണ്ടാക്കിയ തരംഗം ചില്ലറയല്ല. തമിഴ്നാട്ടുകാരിയായ ഹേമ ഹിന്ദി സിനിമാ രംഗത്തെ മുന്‍നിര നായികയായി അതിവേഗം വളര്‍ന്നു. 1963ല്‍ പുറത്തിറങ്ങിയ ഇതു സത്യം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹേമമാലിനി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. നായികയായി ആദ്യം അഭിനയിക്കുന്നത് 1968 ല്‍ സപ്നോ ക സൗദഗര്‍ എന്ന സിനിമയിലാണ്. പിന്നീട് ഇഷ്ടം പോലെ സിനിമകള്‍ ഹേമയെത്തെടിയെത്തി. 1970ല്‍ തും ഹസീന് മേം ജവാന് എന്ന സിനിമയില്‍ ധര്‍മ്മേന്ദ്രയ്ക്കൊപ്പം അഭിനയിച്ചു. തുടര്‍ന്ന് നിരവധി സിനിമകളില്‍ വീണ്ടുമൊന്നിച്ചതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. 1980ല്‍ ധര്‍മ്മേന്ദ്ര ഹേമയെ വിവാഹവും ചെയ്തു. വിവാഹ ശേഷവും ഹേമ മാലിനി സിനിമാ രംഗത്ത് സജീവമായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട…
Read Moreസാരിയുടുത്ത് മലക്കം മറിഞ്ഞ് യുവതി ! കണ്ണുതള്ളി ആളുകള്‍; ഇടിവെട്ട് പ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു…
വായുവില്‍ മലക്കം മറിയുന്നത് ഒരു കഴിവ് തന്നെയാണ്. അസാമാന്യ മെയ് വഴക്കമുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. തുടര്‍ച്ചയായി മലക്കം മറിയണമെങ്കില്‍ വളരെ വൈദഗ്ധ്യം തന്നെ ആവശ്യമാണ്. എന്നാല്‍ സാരിയുടുത്ത് മലക്കം മറിയുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. പൊതുവെ ഇത്തരം അഭ്യാസങ്ങള്‍ ചെയ്യുന്നവര്‍ക്ക് അതിനിണങ്ങുന്ന വസ്ത്രങ്ങളും വേണം. എന്നാല്‍ സാരിയിലാണ് സ്ത്രീ ബാക്ക് ഫ്ളിപ്പ് ചെയ്യുന്നത്. ആകാശ് റാണിസണ്‍ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുവടുകള്‍ പിഴയ്ക്കാതെ യുവതി ആറ് തവണ കരണം മറിയുന്നുണ്ട്. മിലി സര്‍ക്കാര്‍ എന്ന യുവതിയാണ് മലക്കം മറിച്ചിലിലൂടെ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
Read Moreസാരിയില്‍ പുഷ് അപ് ചെയ്യാനും ഒരു റേഞ്ച് വേണം ! നടി ഗുല്പനാഗിന്റെ പുതിയ പുഷ് അപ് ചര്‍ച്ചയാകുന്നു;സംഗതി കലക്കിയെന്ന് ആരാധകര്‍…
സിനിമാ താരങ്ങളിൽ പലരും പുഷ് അപ് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ സാരിയിൽ പുഷ് അപ് ചെയ്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഗുൽ പനാഗ്. ഒരുപാട് പേരാണ് സാരിയിലുള്ള താരത്തിന്റെ പുഷ് അപ് കണ്ട് അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എവിടെയായാലും എങ്ങനെയായാലും… എന്ന ക്യാപ്ഷനോടെയാണ് ഗുൽ പനാഗ് വീഡിയൊ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുമായി എത്തിയത്. എന്റെ പ്രഫഷണൽ ഔട്ട് ഫിറ്റാണ് സാരി, എന്നാൽ സാരി കൊണ്ട് ഇങ്ങനെയും ചെയ്യാമെന്ന് മനസിലാക്കി തന്നതിന് നന്ദി എന്നാണ് ഒരു ആരാധിക കമന്റ് ചെയ്തത്. താരം പരീക്ഷണാർഥമാണ് സാരിയിൽ പുഷ് അപ് ചെയ്തത്. ഇതിനു മുൻപ് നിരവധി പുഷ് അപ് വീഡിയോകൾ ഗുൽ പനാഗ് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് സാരിയിലുള്ള പുഷ് അപ് വീഡിയോയാണ്. ബോളിവുഡ് താരമായ മന്ദിര…
Read Moreആരാടാ പറഞ്ഞത് സാരിയുടുത്ത് മലക്കം മറിയാന്‍ പറ്റില്ലെന്ന് ! സാരിയുടുത്തുള്ള യുവതിയുടെ ‘മലക്കം മറിയല്‍’ വീഡിയോ വൈറലാകുന്നു…
ഇന്ത്യയുടെ തനത് വേഷമാണെങ്കിലും പലരും സാരിയെ സൗകര്യപൂര്‍വം അകറ്റിനിര്‍ത്തുന്നത് ഉടുക്കുമ്പോഴുള്ള ചില അസൗകര്യങ്ങള്‍ കൊണ്ടാണ്. സാരിയുടുത്ത് വായുവില്‍ മലക്കം മറിയുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ആര്‍ക്കെങ്കിലുമാവുമോ ? എന്നാല്‍ ഇങ്ങനെ ഒരു മലക്കം മറിയലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പല തരത്തിലുള്ള മലക്കം മറിയല്‍ കണ്ടിട്ടുണ്ടെങ്കിലും ഇജ്ജാതി ഒരെണ്ണം ആദ്യമാണെന്നാണ് കണ്ടവരെല്ലാം പറയുന്നത്. സാരിയുടുത്ത് അനായാസേന തലകുത്തിമറിയുന്ന സ്ത്രീയാണ് വിഡിയോയിലുള്ളത്. മഞ്ഞനിറത്തിലുള്ള സാരിയുടുത്തു നില്ക്കുന്ന യുവതി റോഡില്‍ വച്ചാണ് സമ്മര്‍ സാള്‍ട്ട് ചെയ്യുന്നത്. അനായാസേന നടന്നുവന്ന് അസാമാന്യ മെയ് വഴക്കത്തോടെ തലകുത്തിമറിയുന്നതാണ് വീഡിയോയിലുള്ളത്. സാരി ധരിച്ചതിന്റെ അസൗകര്യമൊന്നും പ്രകടമാകാതെയാണ് യുവതിയുടെ പ്രകടനം. ട്വിറ്റര്‍ ഉപയോക്താവായ സംഗീത വാര്യരുടെ അക്കൗണ്ടിലൂടെയാണ് ഈ വിഡിയോ പുറത്തുവന്നിരിക്കുന്നത്. ‘എന്തൊരു കഴിവ്, ഷൂസോ ഉചിതമായ ഫ്ളോറോ ഇല്ലാതെ സാരിയില്‍. കൈകളില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുന്നത് കാണൂ. എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. കായികമന്ത്രി കിരണ്‍ റിജിജുവിനെ…
Read Moreതിരഞ്ഞെടുപ്പ് കമ്മീഷന് ചതിച്ചാശാനേ…95 ലക്ഷം സാരി ആരെ ഉടുപ്പിക്കണമെന്നറിയാതെ തെലങ്കാന സര്‍ക്കാരും ഭരണകക്ഷിയായ ടിആര്‍എസും…
ഹൈദരാബാദ്: കാലാവധി തികയാന്‍ കാക്കാതെ തിരഞ്ഞെടുപ്പ് നേരത്തെയാക്കി വിജയം കൊയ്യാമെന്ന പ്രതീക്ഷയില്‍ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ പാരിതോഷികങ്ങളും പ്രഖ്യാപനങ്ങളുമായി തയ്യാറെടുത്തിരിക്കുകയായിരുന്ന തെലങ്കാന സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വക എട്ടിന്റെ പണി.കാലാവധി പൂര്‍ത്തിയാക്കാതെ നിയമസഭ പിരിച്ചുവിട്ടാലും അന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്ന ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയതോടെ ഓര്‍ഡര്‍ നല്കിയ 95 ലക്ഷം സാരി എന്തു ചെയ്യുമെന്നറിയാതെ പെട്ടിരിക്കുകയാണ് തെലങ്കാന സര്‍ക്കാരും ഭരണകക്ഷിയായ ടിആര്‍എസും. 95 ലക്ഷത്തില്‍ 50 ലക്ഷം എത്തി. 45 ലക്ഷം ഉടന്‍ എത്തും. 280 കോടി രൂപയാണ് 95 ലക്ഷം സാരിക്കായി സര്‍ക്കാര്‍ ചിലവിട്ടത്. സിര്‍സിലിയ ടെക്സ്റ്റൈല്‍ സ്ഥാപനത്തില്‍ നിന്നാണ് സാരി വാങ്ങിയത്. പാവപ്പെട്ട സ്ത്രീകള്‍ക്ക് നവരാത്രിയോട് അനുബന്ധിച്ച് ഉത്സവസമയത്ത് വിതരണം ചെയ്യാനായിരുന്നു പദ്ധതി. സാരികളുടെ എക്സിബിഷന് മുഖ്യമന്ത്രിയുടെ മകന് കെ.ടി രാമറാവു ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്.…
Read More