സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ വലിയ സംഘങ്ങളുണ്ടെന്ന് സോളാര്‍ കേസ് പ്രതി സരിത നായര്‍. സ്വപ്നയുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പിന്നില്‍ പി.സി ജോര്‍ജ് അല്ലെന്നും അദ്ദേഹത്തിനും പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുളള വലിയ തിമിംഗലങ്ങള്‍ ഉണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു. സ്വപ്ന പ്രതിയായ ഗൂഢാലോചനക്കേസില്‍ രഹസ്യമൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. നമ്മളൊന്നും കാണാത്ത വലിയ വലിയ തിമിംഗലങ്ങളുണ്ട് ഇതിന് പിന്നില്‍. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചത് പി.സി ജോര്‍ജാണ്. സരിത്ത്, ക്രൈം നന്ദകുമാര്‍ ഇവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും ഇതിനു പിന്നില്‍ ഒന്നോ രണ്ടോ രാഷ്ട്രീയക്കാര്‍ കാണുമെന്നും സരിത പറഞ്ഞു. വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്. ഞാനിതിനകത്ത് വന്നുപെട്ടതാണ്. മന:പൂര്‍വ്വം വന്നു ചാടിയതല്ല എന്നെ ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ബാക്കിയെന്താണെന്ന് എനിക്ക് മനസിലാകേണ്ടേ…
Read MoreTag: saritha
സരിതയ്ക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും ! സരിതയുടെ വാദങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ കോടതി…
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് കോടതി ആറ് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി സമയത്ത് പ്രതിക്ക് ജാമ്യം നല്‍കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പണം വാങ്ങി കബളിപ്പിച്ചതില്‍ താന്‍ തെറ്റുകാരിയല്ലെന്നും ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ് പണം വാങ്ങിയതെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സരിത വാദിച്ചെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന് കോവിഡ് ക്വാറന്റൈനിലായതിനാല്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. മേയ് നാല് വരെ ക്വാറന്റൈനിലാണെന്ന് ബിജു കോടതിയെ അറിയിച്ചു. ബിജുവിനെതിരായ കേസ് മേയ് നാലിന് ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. സരിതയുടെയും ബിജുവിന്റെയും ഡ്രൈവറായിരുന്ന കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ…
Read Moreഅരുണിനെ കണ്ടിട്ടില്ല,ആ ശബ്ദരേഖ തന്റേതല്ല; പരാതിക്കാരൻ പുറത്തുവിടുന്ന ഫോൺസംഭാഷണത്തെക്കുറിച്ച് സരിത ആണയിട്ടു പറയുന്നതിങ്ങനെ…
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരൻ പുറത്തുവിടുന്ന ഫോൺസംഭാഷണം തന്റേതല്ലെന്ന് സരിത എസ്. നായർ. ശബ്ദരേഖ ഫോറൻസിക് വിദഗ്ധരെ ക്കൊണ്ട് പരിശോധിപ്പിക്കണം. അരുണിനെ കണ്ടിട്ടില്ലെന്നും സരിത ആണയിടുന്നു. അതേസമയം, സരിതയും അമ്മയും അഭിഭാഷകനും മറ്റും വിളിച്ച മുന്നൂറിലധികം കോളുകളുടെ വിശദാംശങ്ങൾ തന്റെ കയ്യിലുണ്ടെന്ന് പരാതിക്കാരനായ അരുൺ തിരിച്ചടിച്ചു. സരിതാ നായരുടെതേന്ന് കരുതപ്പെടുന്ന ഒരു ശബ്ദരേഖ കൂടി ഇന്ന് പുറത്തുവന്നിരുന്നു. പിൻവാതിൽ വഴി തൊഴിൽ നിയമനങ്ങൾ നടത്തുന്നത് പാർട്ടിഫണ്ടിനു വേണ്ടിയാണെന്ന് ശബ്ദരേഖ പറയുന്നു. പകുതി തുക പാർട്ടിക്കും പകുതി ഉദ്യോഗസ്ഥർക്കും നൽകും. സിപിഎമ്മിന് തന്നെ പേടിയാണെന്നും അതുകൊണ്ടാണ് ഇതെല്ലാം സമ്മതിക്കുന്നതെന്നും ശബ്ദരേഖയിൽ പറയുന്നു. ആരോഗ്യ കേരളം പദ്ധതിയിൽ നാലു പേർക്ക് തൊഴിൽ വാങ്ങി നൽകിയെന്ന് വെളിപ്പെടുത്തുന്ന, സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പിൻവാതിൽ നിയമനത്തിന് സഹായിക്കുന്നതെന്ന് ശബ്ദരേഖയിൽ വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരനുമായുള്ള…
Read Moreപത്ത് വോട്ട് കിട്ടാനുള്ള വഴികളേ..! സിപിഎമ്മിന് തന്നെ പേടി’: പിൻവാതിൽ നിയമനം പാർട്ടി ഫണ്ടിനായി; ജോലികിട്ടിയാൽ ആ കുടുംബം പാർട്ടിക്കൊപ്പം;സരിതയുടെ പുതിയ ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: ഭരിക്കുന്ന പാർട്ടിക്കാർക്ക് തന്നെ പേടിയാണെന്ന് സരിത എസ്. നായർ. ആ അവസരങ്ങൾ മുതലാക്കിയാണ് താൻ നിയമനങ്ങൾ നടത്തുന്നതെന്നും സരിത പറയുന്ന പുതിയ ശബ്ദരേഖ പുറത്തായി. നെയ്യാറ്റിൻകരയിൽ തൊഴിൽ തട്ടിപ്പിന് ഇരയായ യുവാവിനോടാണ് സരിതയുടെ അവകാശവാദം. പിൻവാതിൽ നിയമനങ്ങൾക്ക് സഹായിക്കുന്നത് പാർട്ടിക്കാരാണെന്നാണ് സരിതയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിൽ വ്യക്തമാക്കുന്നത്. പിൻവാതിൽ നിയമനം നടത്തുന്നത് പാർട്ടി ഫണ്ടിനായാണ്. പകുതി പണം പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകണം. സിപിഎം ഇതെല്ലാം സമ്മതിക്കുന്നത് തന്നെ പേടിയായതുകൊണ്ടാണെന്നും സരിത ഫോൺസംഭാഷണത്തിൽ പറയുന്നു. ആരോഗ്യകേരളം പദ്ധതിയിൽ പുറംവാതിലിലൂടെ നാലുപേർക്ക് ജോലി വാങ്ങി നല്കിയെന്നു സരിത അവകാശപ്പെടുന്ന ശബ്ദരേഖ കഴിഞ്ഞദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഒരാൾക്ക് ഒരു ജോലി കൊടുത്താൽ ആ ജോലി ലഭിക്കുന്ന ആളുടെ വീട്ടുകാർ എല്ലാവരും പാർട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് വിശ്വാസമെന്നും സരിത ഉൾപ്പെട്ട തൊഴിൽതട്ടിപ്പു കേസിലെ പരാതിക്കാരനായ അരുണിനോടുള്ള ഫോണ്‍ സംഭാഷണത്തിൽ പറയുന്നു. പിഎസ്സി…
Read Moreമണ്ടൻമാർ വീണുകൊണ്ടേയിരിക്കുന്നു, പുതിയ തട്ടിപ്പ് വഴിയിൽ സരിതയും..! പിൻവാതിൽ നിയമനത്തിന് സഹായിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും; ശബ്ദരേഖ പുറത്ത് വന്നിട്ടും കണ്ണടച്ച് പോലീസ്
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദ രേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയിൽ നാലു പേർക്ക് തൊഴിൽ വാങ്ങി നൽകിയെന്ന സരിത തന്നെ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പിൻവാതിൽ നിയമനത്തിന് സഹായിക്കുന്നതെന്നാണ് സരിതയുടെ ഫോൺമൊഴി. ബെവ്കോ-കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഇടനിലക്കാർ മുഖേന ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് സരിതയ്ക്കെതിരേ അടുത്തിടെ പരാതി ഉയർന്നിരുന്നു. ഈ പരാതി നൽകിയ നെയ്യാറ്റിൻകര സ്വദേശി അരുൺ എന്നയാളുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പരാതിയും ശബ്ദരേഖയും പുറത്തുവന്നിട്ടും പോലീസ് കേസിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പിണറായി വിജയൻ സർക്കാർ പിൻവാതിൽ നിയമനങ്ങളുടെ കുംഭമേള നടത്തുകയാണെന്നും മൂന്ന് ലക്ഷം നിയമനങ്ങളാണ് പിൻവാതിലിലൂടെ സർക്കാർ അഞ്ച് വർഷംകൊണ്ട് നടത്തിയതെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോഴാണ് ശബ്ദരേഖ പുറത്തു വരുന്നത്.
Read Moreഒരു ഭാര്യ അനുഭവിക്കാവുന്നതിന്റെയും സഹിക്കാവുന്നതിന്റെയും പരമാവധി സഹിച്ചു ! പലപ്പോഴും കണ്ടത് ഒരു ഭാര്യയും കാണാനാഗ്രഹിക്കാത്ത കാഴ്ചകള്‍; 23 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാനുണ്ടായ കാരണത്തെപ്പറ്റി സരിത പറയുന്നതിങ്ങനെ…
മലയാളത്തിലെ ശ്രദ്ധേയ താരദമ്പതികളായ മുകേഷും സരിതയും 23 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വേര്‍പിരിഞ്ഞത്. മലയാളികളെ ആകെ നടുക്കുന്നതായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്ത. പ്രണയിച്ചു വിവാഹിതര്‍ ആയ ഇവര്‍ തങ്ങളുടെ രണ്ട് ആണ് മക്കളും മുതിര്‍ന്ന ശേഷമാണ് വേര്‍പിരിഞ്ഞത് എന്നതാണ് അദ്ഭുതം. 1975 ല്‍ തെലുങ്കു നടനായ വെങ്കട സുബ്ബയ്യുമായി വിവാഹിതയായ സരിത ഒരു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം സിനിമയില്‍ എത്തിയ താരം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറുകയും നായിക പദവിയിലേക്ക് ഉയര്‍ത്ത പെടുകയും ചെയ്തിരുന്നു. പിന്നീട് ഏതാനും ചിത്രത്തില്‍ മുകേഷുമായി ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവരും പ്രണയബദ്ധരാകുന്നതും 1988ല്‍ വിവാഹിതരാവുന്നതും. നടന് ശ്രാവണ്‍, തേജസ് എന്നിവരാണ് ദമ്പതികളുടെ മക്കള്‍. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് ഇരുവരും ചെയ്തതും. മുകേഷ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം കഴിച്ചതോടെ സരിത ഇതിനെതിരേ രംഗത്തു വന്നിരുന്നു.…
Read More41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സരിത പുറത്തുവിടാനൊരുങ്ങുന്നു ! ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാകണമെന്ന് സരിത…
തിരുവനന്തപുരം: സോളാര്‍കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പങ്ക് വ്യക്തമാക്കാന്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സരിത എസ് നായര്‍ പുറത്തു വിടുമെന്ന് സൂചന. തന്റെ പരാതിയില്‍ പരാമര്‍ശിക്കുന്നവരുമായുള്ള 41 മിനിറ്റ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സരിത നേരത്തേ വെളിപ്പെടുത്തിയിരുന്നു. പറയുന്നത് സത്യമാണെന്ന് തെളിയിക്കാനാണ് വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്ത് വിടുന്നതെന്നും ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാവണമെന്നും അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും സരിത വ്യക്തമാക്കിയിരുന്നു. മുമ്പ് സരിതയുടേതായി ഏതാനും വീഡിയോകള്‍ പുറത്തു വന്നിരുന്നെങ്കിലും ഇതിലൊന്നും കോണ്‍ഗ്രസ് നേതാക്കളുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. പുതിയ വീഡിയോ പുറത്തു വിടുമെന്ന് സരിത വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സോളാര്‍ കേസ് വീണ്ടും ചൂടുപിടിക്കുമെന്നുറപ്പാണ്.
Read Moreഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ വദനസുരതവും കെസിയെ പൂട്ടാന്‍ ബലാല്‍സംഗവും ! യുവ എംഎല്‍എമാര്‍ക്കെതിരേയും വിവിധതരത്തിലുള്ള പീഡനാരോപണങ്ങള്‍; സോളാറിലൂടെ പിണറായി ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിന്റെ ഉന്മൂലനം…
സോളാര്‍ കേസ് വീണ്ടും ചര്‍ച്ചാവിഷയമാവുമ്പോള്‍ ആരോപണ വിധേയരായ നേതാക്കളെയെല്ലാം കുടുക്കി കോണ്‍ഗ്രസിനെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ലക്ഷ്യമിടുന്നത്. യുഡിഎഫിലെ പതിനെട്ട് ഉന്നതര്‍ തന്നെ പീഡിപ്പിച്ചെന്നാണ് സരിത മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ പരാതിയില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടി,കെസി വേണുഗോപാല്‍,അടൂര്‍ പ്രകാശ്, എ.പി അനില്‍ കുമാര്‍ എന്നിങ്ങനെ നീളുന്നു ആരോപണ വിധേയരുടെ നിര. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലുമുള്ളത് സമാനമായ കാര്യങ്ങളാണ്. ആരോപണങ്ങള്‍ക്ക് വ്യക്തമായ പരാതിയുണ്ടെങ്കില്‍ മാത്രം ബലാല്‍സംഗ കേസെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ വീണ്ടും സരിത യുഡിഎഫ് നേതാക്കള്‍ക്കെതിരേ പരാതി നല്‍കിയതോടെയാണ് ഇവര്‍ക്കെതിരേ കേസെടുക്കാനുള്ള തീരുമാനം ഉണ്ടായത്. ജാമ്യമില്ലാ കേസ് ആയതിനാല്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ എല്ലാം അറസ്റ്റ് ചെയ്യേണ്ടി വരും. ഡിജിപി അനില്‍ കാന്തിന് സരിത കഴിഞ്ഞ ആഴ്ച നല്കിയ പുതിയ രണ്ട് പരാതികളിലാണ് എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടിക്കും…
Read Moreസരിതയെ കണ്ടവരുണ്ടോ ! കാറ്റാടിയന്ത്രത്തിന്റെ പേരുപറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ സരിതാ എസ് നായരെ കാണാനില്ലെന്ന് വലിയതുറ പോലീസ്…
തിരുവനന്തപുരം: കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ പ്രതിയായ സരിത എസ്.നായരെ കാണാനില്ലെന്നു വലിയതുറ പൊലീസ്. സരിതയ്ക്കെതിരെ നേരത്തേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, വാറന്റ് നടപ്പിലാക്കാന്‍ പ്രതി സരിതയെ കാണാനില്ലെന്നാണു പൊലീസ് കോടതിയെ അറിയിച്ചത്. മുന്‍പ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഒന്നാംപ്രതി സരിത ഹാജരാകാത്തതിനാല്‍ പ്രതി എവിടെയെന്ന് അന്വേഷിക്കാന്‍ കോടതി വലിയതുറ പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണു സരിതയെ കാണാനില്ലെന്ന വിചിത്ര റിപ്പോര്‍ട്ട് പൊലീസ് ഇന്നലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സരിത, ബിജു രാധാകൃഷ്ണന്, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രന് എന്നിവരാണു പ്രതികള്‍. കാട്ടാക്കട സ്വദേശി അശോക് കുമാര്‍ നടത്തിവന്ന ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന സ്ഥാപനത്തിനു വൈദ്യുതി ഉല്പാദിപ്പിക്കാവുന്ന കാറ്റാടിയന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം വാഗ്ദാനം ചെയ്ത് സംഘം…
Read Moreസരിതോര്‍ജ്ജം നിലയ്ക്കുന്നില്ല ! കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്ന് പറഞ്ഞ് സരിത നായര്‍ തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത് നാലര ലക്ഷം രൂപ; വാദിയ്ക്കും പ്രതിയ്ക്കുമെതിരേ അറസ്റ്റു വാറണ്ടുമായി കോടതി…
കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രം സരിതാ നായര്‍ വീണ്ടും തട്ടിപ്പിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഊര്‍ജ്ജം വിട്ട് ഒരു കളിയിലില്ലാത്ത സരിത ഇക്കുറി കുടുങ്ങിയിരിക്കുന്നത് കാറ്റില്‍ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള പദ്ധതിയുടെ പേരിലാണ്. കാറ്റാടിയന്ത്രം സ്ഥാപിച്ചു നല്‍കാമെന്നു വിശ്വസിപ്പിച്ച് കര്ഷകനില് നിന്ന് നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ സരിത.എസ് .നായര്‍ക്കും തട്ടിപ്പിനിരയായ തോട്ടമുടമയ്ക്കും എതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ടി.കെ.സുരേഷാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജയിലില്‍ കഴിയുന്ന രണ്ടാം പ്രതി ബിജു രാധാകൃഷ്ണനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്കി. പീരുമേട്ടില്‍ കൃഷിസ്ഥലമുള്ള തോട്ടമുടമയായ തിരുവനന്തപുരം അതിയന്നൂര്‍ വില്ലേജില്‍ തലയല്‍ ദേശത്ത് റെയില്‍വേ ഗേറ്റിന് സമീപം പള്ളിയറ വീട്ടില്‍ ആര്.ജി.അശോക് കുമാറി (53)ന്റെ കൈയ്യില്‍ നിന്നുമാണ് കാറ്റാടിയന്ത്രത്തിന്റെ പേരു…
Read More