വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി ‘വീണ്ടും’ തള്ളി. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. എസ്. എ ബോബ്ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകന് നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് ഹര്‍ജി തള്ളിയത്. എന്നാല്‍, കോടതി നടപടികളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ തന്റെ അഭിഭാഷകന് സാങ്കേതിക തടസ്സം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പുനഃസ്ഥാപിക്കാന്‍ സരിത അപേക്ഷ നല്‍കിയിരുന്നു. ഈ ആവശ്യം അംഗീകരിച്ച കോടതി ഇന്ന് സരിതയുടെ ഹര്‍ജി മെറിറ്റില്‍ പരിഗണിച്ച ശേഷമാണ് തള്ളിയത്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത നല്കിയ പത്രിക വരണാധികാരി തള്ളിയിരുന്നു. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം…
Read MoreTag: saritha s nair
42 ലക്ഷം രൂപയുടെ സോളാർ തട്ടിപ്പ് കേസ്: രണ്ടാം പ്രതി സരിത കുറ്റക്കാരി; കോടതിയിൽ ഹാജരാകാതെ മുൻ ഭർത്താവ് ബിജുരാധാകൃഷ്ണൻ
കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായർ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയും സരിതയുടെ മുൻ ഭർത്താവുമായ ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായില്ല. സരിതയ്ക്കുള്ള ശിക്ഷ ഉച്ചകഴിഞ്ഞ് മൂന്നിന് വിധിക്കും. കോഴിക്കോട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് സരിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. സോളാർ പാനൽ വച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 42 ലക്ഷം രൂപ തട്ടിയെന്ന് അബ്ദുൾ മജീദ് എന്നയാൾ നൽകിയ പരാതിയിലാണ് സരിത കുടുങ്ങിയത്. കേസിൽ കഴിഞ്ഞ മാസം വിധിപറയാനായിരുന്നു കോടതി നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിനായി ഹാജരാകാൻ ആവശ്യപ്പെട്ട് സരിതയ്ക്ക് വാറണ്ടും അയച്ചു. എന്നാൽ തുടർച്ചയായി സരിത ഹാജരാകാതിരുന്നു. ഇതോടെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ കസബ പോലീസ് തിരുവനന്തപുരത്ത് എത്തി സരിതയെ…
Read Moreഅരുണിനെ കണ്ടിട്ടില്ല,ആ ശബ്ദരേഖ തന്റേതല്ല; പരാതിക്കാരൻ പുറത്തുവിടുന്ന ഫോൺസംഭാഷണത്തെക്കുറിച്ച് സരിത ആണയിട്ടു പറയുന്നതിങ്ങനെ…
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരൻ പുറത്തുവിടുന്ന ഫോൺസംഭാഷണം തന്റേതല്ലെന്ന് സരിത എസ്. നായർ. ശബ്ദരേഖ ഫോറൻസിക് വിദഗ്ധരെ ക്കൊണ്ട് പരിശോധിപ്പിക്കണം. അരുണിനെ കണ്ടിട്ടില്ലെന്നും സരിത ആണയിടുന്നു. അതേസമയം, സരിതയും അമ്മയും അഭിഭാഷകനും മറ്റും വിളിച്ച മുന്നൂറിലധികം കോളുകളുടെ വിശദാംശങ്ങൾ തന്റെ കയ്യിലുണ്ടെന്ന് പരാതിക്കാരനായ അരുൺ തിരിച്ചടിച്ചു. സരിതാ നായരുടെതേന്ന് കരുതപ്പെടുന്ന ഒരു ശബ്ദരേഖ കൂടി ഇന്ന് പുറത്തുവന്നിരുന്നു. പിൻവാതിൽ വഴി തൊഴിൽ നിയമനങ്ങൾ നടത്തുന്നത് പാർട്ടിഫണ്ടിനു വേണ്ടിയാണെന്ന് ശബ്ദരേഖ പറയുന്നു. പകുതി തുക പാർട്ടിക്കും പകുതി ഉദ്യോഗസ്ഥർക്കും നൽകും. സിപിഎമ്മിന് തന്നെ പേടിയാണെന്നും അതുകൊണ്ടാണ് ഇതെല്ലാം സമ്മതിക്കുന്നതെന്നും ശബ്ദരേഖയിൽ പറയുന്നു. ആരോഗ്യ കേരളം പദ്ധതിയിൽ നാലു പേർക്ക് തൊഴിൽ വാങ്ങി നൽകിയെന്ന് വെളിപ്പെടുത്തുന്ന, സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പിൻവാതിൽ നിയമനത്തിന് സഹായിക്കുന്നതെന്ന് ശബ്ദരേഖയിൽ വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരനുമായുള്ള…
Read Moreമണ്ടൻമാർ വീണുകൊണ്ടേയിരിക്കുന്നു, പുതിയ തട്ടിപ്പ് വഴിയിൽ സരിതയും..! പിൻവാതിൽ നിയമനത്തിന് സഹായിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും; ശബ്ദരേഖ പുറത്ത് വന്നിട്ടും കണ്ണടച്ച് പോലീസ്
തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദ രേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയിൽ നാലു പേർക്ക് തൊഴിൽ വാങ്ങി നൽകിയെന്ന സരിത തന്നെ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പിൻവാതിൽ നിയമനത്തിന് സഹായിക്കുന്നതെന്നാണ് സരിതയുടെ ഫോൺമൊഴി. ബെവ്കോ-കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഇടനിലക്കാർ മുഖേന ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് സരിതയ്ക്കെതിരേ അടുത്തിടെ പരാതി ഉയർന്നിരുന്നു. ഈ പരാതി നൽകിയ നെയ്യാറ്റിൻകര സ്വദേശി അരുൺ എന്നയാളുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പരാതിയും ശബ്ദരേഖയും പുറത്തുവന്നിട്ടും പോലീസ് കേസിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പിണറായി വിജയൻ സർക്കാർ പിൻവാതിൽ നിയമനങ്ങളുടെ കുംഭമേള നടത്തുകയാണെന്നും മൂന്ന് ലക്ഷം നിയമനങ്ങളാണ് പിൻവാതിലിലൂടെ സർക്കാർ അഞ്ച് വർഷംകൊണ്ട് നടത്തിയതെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോഴാണ് ശബ്ദരേഖ പുറത്തു വരുന്നത്.
Read Moreജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ തട്ടാന്‍ സരിതയ്ക്ക് കൂട്ടായത് സിപിഎം നേതാക്കള്‍ ! ചിലര്‍ക്ക് ബവ്റേജസ് കോര്‍പ്പറേഷനില്‍ ജോലി കിട്ടിയതിനു പിന്നിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് സൂചന; പിണറായിയുടെ ബ്രഹ്മാസ്ത്രം പിണറായിയ്ക്കു നേരെതന്നെ തിരിയുമ്പോള്‍…
സോളാര്‍ കേസിലെ പ്രതി സരിതാ നായര്‍ ഉള്‍പ്പെട്ട പുതിയ തട്ടിപ്പുകേസ് മുഖ്യമന്ത്രി പിണറായി വിജയനു തലവേദനയാകും. കേസില്‍ സരിതയെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നതായി സൂചനയുണ്ട്. പരാതി പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ഫലിക്കാതെ വന്നതോടൊണ് കേസിന്റെ ഗതി തന്നെ മാറിയത്. നവംബര്‍ എട്ടിന് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിട്ടും സരിത എസ്. നായരെ പ്രതിചേര്‍ത്തത് കഴിഞ്ഞദിവസം മാത്രമായിരുന്നു. കേസില്‍ പരാതിക്കാരുടെ മൊഴി എടുക്കുന്നതും പൊലീസ് വൈകിപ്പിച്ചു. ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് നടപടികള്‍ വൈകിയതെന്നാണ് ആരോപണം. അതിനിടെ, പരാതി ഒത്തുതീര്‍പ്പാക്കാന്‍ സരിത ഇടപെട്ടെന്ന് കേസിലെ മറ്റൊരു പ്രതിയായ ഷാജു പാലിയോടും അറിയിച്ചു. ബവ്റിജസ് കോര്‍പറേഷന്റെയും കെടിഡിസിയുടെയും പേരില്‍ വ്യാജ നിയമന ഉത്തരവു നല്‍കിയായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. എന്നാല്‍ ഈ രണ്ടു സ്ഥാപനങ്ങളും ഇതുസംബന്ധിച്ച് ഒരു അന്വേഷണത്തിനും മുതിരുന്നില്ല. രണ്ട് സര്‍ക്കാര്‍ വകുപ്പുകളും ഇതുവരെ പരാതിയും നല്‍കിയിട്ടില്ല. ഈ വിവാദം…
Read Moreമേലാല്‍ ഇത്തരം കേസുമായി ഈ വഴിക്ക് വന്നേക്കരുത് ! രാഹുലിനെതിരേ ഹര്‍ജി നല്കി കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജയിച്ച വയനാട് ലോക്സഭ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയ സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനാണ് പരാതിക്കാരിയ്ക്ക് പിഴ വിധിച്ചത്. കേസില്‍ പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതിയുടെ നടപടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സരിത എസ് നായര്‍ വയനാട്ടില്‍ നിന്നും എറണാകുളത്ത് നിന്നും മത്സരിക്കാനായി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നതും രണ്ട് കേസിലും ശിക്ഷാ വിധി വന്നതാണെന്നും ചൂണ്ടിക്കാട്ടി നാമനിര്‍ദേശ പത്രികകള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് സരിത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ തുടര്‍നടപടികള്‍ക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചെങ്കിലും ഒരിക്കല്‍ പോലും പരാതിക്കാരിയുടെ…
Read Moreകാറില്‍ സഞ്ചരിക്കവേ സരിത എസ് നായര്‍ക്ക് നേരെ ആക്രമണം ! ക്വട്ടേഷനെന്ന് സരിത; സിനിമാ സ്റ്റൈലിലുള്ള സംഭവം ഇങ്ങനെ…
കൊച്ചി: സോളാര്‍ നായിക സരിത എസ് നായര്‍ക്കെതിരേ അജ്ഞാത സംഘത്തിന്റെ ആക്രമണം. കൊച്ചി ചക്കരപ്പറമ്പ് ഭാഗത്ത് വെച്ച് കാറിന്റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നെന്ന് സരിത പറയുന്നു. തനിക്കെതിരെ ആരോ നല്കിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പൊലീസില്‍ പരാതി നല്കി. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. കാറിന് നേരെ രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്ന് സരിത പറയുന്നു. ബുള്ളറ്റിലെത്തിയ അക്രമികളില്‍ ഒരാള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഈ സമയം മറ്റൊരു ബൈക്കിലെത്തിയ സംഘം മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകര്‍ക്കുകയായിരുന്നെന്ന് സരിത പോലീസിനോട് പറഞ്ഞു. ആക്രമണത്തില്‍ കാറിന്റെ ഇടത് വശത്തെ ഗ്ലാസ് തകര്‍ന്നു. സാരമായ കേടുപാടുകള്‍ പലഭാഗത്തുമുണ്ടായി. അക്രമികള്‍ തന്റെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് മുതിരാതെ…
Read Moreബോര്‍ഡിംഗ് ടൈമിനു മുമ്പ് ബസ് പുറപ്പെട്ടതിനെ ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ ഫോണിലൂടെ പറഞ്ഞത് പച്ചത്തെറി; കല്ലട ബസില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് സോളാര്‍ നായിക സരിത നായര്‍…
യാത്രികരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം നേരിടുന്ന കല്ലട ട്രാവല്‍സിനെതിരേ നിരവധി ആളുകളാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ട്രാവല്‍സിനെതിരേയുള്ള പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ സോളാര്‍ നായിക സരിത എസ് നായരും കല്ലടയ്ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്നും ഇതിനെ ചോദ്യം ചെയ്ത സരിതയോട് ബസ് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. സംഭവം ഇങ്ങനെ…പതിനെട്ടാം തീയ്യതി അഞ്ച് പേര്‍ക്കുളള ടിക്കറ്റാണ് ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന കല്ലട ട്രാവല്സില് സരിത ബുക്ക് ചെയ്തത്. ബസ് ബോര്‍ഡിംഗ് ടൈമിന് 10 മിനിറ്റ് മുമ്പ് ബസ് കയറാന്‍ എത്തിയെങ്കിലും ബസ് പുറപ്പെട്ടുവെന്നും ഉടന്‍ അടുത്ത സ്റ്റോപ്പിലെത്തണമെന്ന മറുപടിയാണ് ലഭിച്ചത്. ബസ് ജീവനക്കാരുടെ നിര്‍ദ്ദേശ പ്രകാരം അടുത്ത സ്റ്റോപ്പായ ഇലട്രോണിക് സിറ്റിയിലെത്തിയെങ്കിലും അവിടെ നിന്നും ബസ് പുറപ്പെട്ടുവെന്നായിരുന്നു മറുപടി ഇതിനെ ചോദ്യം ചെയ്ത സരിതയ്ക്ക് നേരെ ബസ്…
Read Moreവേണ്ടി വന്നാല്‍ സുപ്രീം കോടതിവരെ പോകും ! പ്ലാന്‍ എ പൊളിഞ്ഞെങ്കിലും പ്ലാന്‍ ബി എന്റെ കൈയ്യിലുണ്ട്; കോണ്‍ഗ്രസിനെതിരേ നാടുനീളെ നടന്ന് പ്രസംഗിക്കുമെന്ന് സരിത…
വയനാട്ടിലും എറണാകുളത്തും എന്നല്ല ഇനി കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലത്തിലും കോണ്‍ഗ്രസിനെതിരേ പ്രചാരണത്തിന് ഉണ്ടാകുമെന്ന് സരിത എസ് നായര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സമര്‍പ്പിച്ച പത്രിക തള്ളിയതിനു പിന്നാലെയായിരുന്നു സരിതയുടെ പ്രസ്താവന. പത്രിക തള്ളിയത് നീതിപൂര്‍വം അല്ലെന്നും തന്റെ കാര്യത്തിലെ സമാന സാഹചര്യത്തില്‍ കോടതി വിധികളുള്ള പല മഹാന്മാരും മുന്മന്ത്രിമാരും ഇവിടെ മത്സരിച്ച് ജയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നീതിതേടി സുപ്രീംകോടതിവരെ വേണ്ടിവന്നാല്‍ പോകുമെന്നും സരിത വ്യക്തമാക്കി.വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും എറണാകുളത്ത് ഹൈബി ഈഡനുമെതിരേയാണ് സരിത മത്സരിക്കാന്‍ ഇറങ്ങിയത്. ഏതായാലും പത്രിക തള്ളിയതോടെ പ്ലാന്‍ എ പൊളിഞ്ഞെങ്കിലും പ്ലാന്‍ ബി ഉണ്ട് തന്റെ കയ്യിലെന്നും ഇതിന്റെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെതിരെ പ്രചരണബോര്‍ഡുകള്‍ വച്ചും എല്ലാ മണ്ഡലങ്ങളിലും പ്രസംഗിച്ചും പ്രചരണം നടത്തുമെന്നും സരിത പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെയാണ് മത്സരിക്കാനിറങ്ങിയതെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിച്ച് ലോക്സഭയില്‍ പോയി ഇരിക്കാനല്ലെന്നും സ്ഥാനാര്‍ത്ഥി ആകാന്‍ കഴിഞ്ഞില്ലെങ്കിലും…
Read Moreശാലുമേനോന്റെ അശ്ലീല വീഡിയോ പുറത്തുവിട്ടത് സരിതാ നായരോ? ബിജുവുമായുള്ള ശാലുവിന്റെ ബന്ധം തെറ്റിക്കാനെന്ന് സൂചന, പഴയ കഥകള്‍ വീണ്ടും പുറത്തുവരുന്നു
സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതോടെ പഴയ കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. സീരിയല്‍ നടിയും വിവാദ നായികയുമായിരുന്ന ശാലുമേനോനുമായുള്ള ബിജു രാധാകൃഷ്ണന്റെ ബന്ധങ്ങളാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ശാലുമേനോന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ സരിതാ നായര്‍ക്ക് പങ്കുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്ക്കുന്ന വീഡിയോ മൊബൈല്‍ ക്യാമറയിലാണ് ഷൂട്ട് ചെയ്തിരിയ്ക്കുന്നത്. ഏതോ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പശ്ചത്തലത്തില്‍ നിന്നും മനസിലാകുന്ന രീതിയിലായിരുന്നു വീഡിയോ. വിദേശത്തു നിന്നാണ് ഇത് യൂട്യുബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന ശാലു ഏറെ നാളായി സീരിയലുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. യുവജനോത്സവവേദികളില്‍ നിന്നാണ് ശാലു വെള്ളിത്തിരയിലെത്തുന്നത്. കവര്‍ സ്റ്റോറി, സംഭവാമി യുഗേ യുഗേ, വക്കാലത്ത് നാരായണന് കുട്ടി തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയാണ്…
Read More