ചെന്നൈ:ഇളയ ദളപതി വിജയ് നായകനായി പുറത്തിറങ്ങിയ സര്‍ക്കാരിലെ വിവാദരംഗങ്ങള്‍ നീക്കം ചെയ്തതിനെതിരേ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ തമിഴ്നാട് സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ വീട്ടുപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ചും തീയിട്ട് നിശിപ്പിച്ചുമാണ് എഐഎഡിഎംകെ സര്‍ക്കാരിനെതിരെ വിജയ് ആരാധകര്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗം ചിത്രത്തില്‍ ഉണ്ടായിരുന്നു. ഈ രംഗവും നീക്കം ചെയ്തതിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം. വീട്ടുപകരണങ്ങളും ഇലക്ടട്രോണിക്സ് ഉപകരണങ്ങളും നശിപ്പിക്കുന്നതിന്റെ വീഡിയോ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെലിവിഷന്‍, മിക്സി, ഗ്രൈന്‍ഡര്‍, ലാപ്ടോപ്പ് എന്നിവ അടക്കമുളള ഉപകരണങ്ങളാണ് വിജയ് ആരാധകകര്‍ നശിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുളളവര്‍ വിതരണം ചെയ്ത സാധനങ്ങളാണ് ഇത്തരത്തില്‍ നശിപ്പിക്കുന്നത്. റിലീസ് ചെയ്തതു മുതല്‍ കളക്ഷന്‍ റെക്കോര്‍ഡുകളെ മറികടന്ന് വിജയത്തിലേക്ക് കുതിക്കുന്ന ചിത്രത്തിനെതിരേ എഐഎഡിഎംകെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിലെ ചില വിവാദങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും അന്തരിച്ച…
Read MoreTag: sarkar
കട്ടൗട്ടൊക്കെ എന്ത് ഇത് അതുക്കും മേലെ ! കട്ടൗട്ടിനേക്കാള്‍ വലിയ കട്ട ഹീറോയിസം കാണിക്കാനൊരുങ്ങി വിജയ് ഫാന്‍സ്; ‘സര്‍ക്കാര്‍’റീലീസ് ദിനത്തിലെ ഈ പരിപാടി ഏവര്‍ക്കും മാതൃക
കൊല്ലത്ത് ഇളയ ദളപതി വിജയ്യുടെ 180 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ച് റെക്കോഡ് സ്ഥാപിച്ച ആരാധകര്‍ പുതിയ പദ്ധതിയുമായി രംഗത്ത്. വിജയ് യുടെ പുതിയ സിനിമ സര്‍ക്കാരിന്റെ റിലീസിംഗ് ദിനത്തില്‍ വിവാഹം നടത്തി കൊടുക്കാന്‍ തീരുമാനിച്ചും മറ്റ് ചാരിറ്റി പ്രവര്‍ത്തികള്‍ നടത്തിയും ശ്രദ്ധ നേടുന്നു. ചങ്ങനാശ്ശേരിയിലാണ് ആരാധകര്‍ റിലീസിംഗ് ദിനത്തില്‍ വിവാഹം നടത്തി കൊടുക്കാന്‍ പോവുന്നത്. റിലീസിംഗ് ദിവസമുള്ള അനാവശ്യ ചെലവുകളും കൊട്ടിഘോഷങ്ങളും ഒഴിവാക്കിയാണ് ആരാധകര്‍ ഇതിന് പണം സ്വരൂപിച്ചത്. കൊല്ലത്ത് കട്ടൗട്ട് വെച്ച വിജയ് ആരാധകരും ഏകദേശം ഒരു ലക്ഷം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ചങ്ങനാശേരി ചീരംചിറ സ്വദേശി സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കല്‍ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസിയുമായ കെ എം മോനിഷയുടെയും വിവാഹം ആണ് വിജയ് ആരാധകര്‍ നടത്തി കൊടുക്കുന്നത്. വിവാഹ ചെലവുകള്‍ക്കു പുറമെ മോനിഷക്കു മൂന്നു പവന്റെ സ്വര്‍ണ്ണാഭരണവും…
Read More