മണ്ണാര്‍കുടി മാഫിയ എന്നാണ് ശശികലയും കുടുംബക്കാരും അറിയപ്പെട്ടിരുന്നത്. എന്നാല്‍ ശശികല ശരിക്കും മണ്ണാര്‍കുടിക്കാരി ആയിരുന്നില്ലെന്നില്ല എന്നരീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തിരുത്തുറൈപൂണ്ടിക്കാരായ വിവേകാനന്ദന്റേയും കൃഷ്ണവേണിയുടേയും മകളായിരുന്നു ശശികല. വിവേകാനന്ദ കൃഷ്ണവേണി ശശികല എന്ന വികെ ശശികല. ഒരു സാധാരണ പെണ്‍കുട്ടിയായിട്ടായിരുന്നു ശശികല ജീവിതം തുടങ്ങിയത്. എന്നാല്‍ ഡിഎംകെക്കാരനും സര്‍ക്കാര്‍ പിആര്‍ഒയും ആയ നടരാജനെ വിവാഹം കഴിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇപ്പോള്‍ ശശികലയ്ക്ക് കരുണാകരന്‍ ശത്രുവാണ്. എന്നാല്‍ നടരാജന്റേയും ശശികലയുടേയും വിവാഹം പോലും നടത്തിയത് കരുണാകരന്റെ സാന്നിധ്യത്തിലായിരുന്നു എന്നതാണ് സത്യം. ഭൂരുഭാഗം ആളുകള്‍ക്കും അറിയാത്ത ഒന്നാണ് ശശികല യുവതിയായിരുന്ന കാലഘട്ടം. 1957 ല്‍ ആയിരുന്നു ശശികലയുടെ ജനനം. ഇപ്പോള്‍ അറുപത് വയസ്സ് പ്രായം. ജയലളിതയുമായി പരിചയപ്പെടുമ്പോള്‍ തന്റെ മുപ്പതുകളോട് അടുക്കുകയായിരുന്നു ശശികല. സന്തോഷകരമായ ജീവിതത്തിനിടയിലാണ് ഭര്‍ത്താവ് നടരാജന്റെ ജോലി നഷ്ടപ്പെടുന്നത്. പിന്നീട് ജീവിതം കഷ്ടപ്പാടിലായി. അതിനൊപ്പം ജോലി തിരിച്ച്…
Read More